കൊറോണ : ബോളിവുഡിന് 800 കോടി രൂപയുടെ നഷ്ടം
പ്രതിവർഷം 52 ആഴ്ചകളാണ് ഉള്ളത്.അതിൽ കുറച്ചാഴ്ചകൾ കടന്നു പോയി.ഇപ്പോഴുള്ള കൊറോണ പ്രശ്നങ്ങൾ മാറി തീയറ്ററുകൾ തുറക്കുമ്പോൾ മാറ്റി വെച്ച റിലീസുകൾ എല്ലാം ഒരുമിച്ച് തീയറ്ററുകളിൽ എത്താൻ സാധ്യത ഉണ്ട്.
കൊറോണ വയറസിന്റെ വ്യാപനം കാരണം രാജ്യത്തുടനീളം 3500ൽ പരം സിനിമാ തീയേറ്ററുകളാണ് അടച്ചിട്ടിരിക്കുന്നത്. മുംബൈ, ഡൽഹി, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ചിത്രങ്ങൾക്ക് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്നത്.
തീയേറ്ററുകളിൽ എത്തിയ 'ഭാഗി-3' ,'അംഗ്രേസി മീഡിയം' തുടങ്ങിയ ഹിന്ദി ചിത്രങ്ങളുടെ കളക്ഷനെ കൊറോണ വൈറസ് മൂലം തിയേറ്ററുകൾ അടച്ചിട്ടത് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.
സമാനമായ അവസ്ഥയാണ് മലയാളത്തിൽ റിലീസ് ആയ 'കപ്പേള','2 സ്റ്റേറ്റ്സ്','കോഴിപ്പോര്' എന്നീ ചിത്രങ്ങളുടേതും.ചിത്രങ്ങളുടെ റീ റിലീസ് സഹായം ആവശ്യപ്പെട്ട് "കപ്പേള"യുടെ നിർമാതാവ് സര്ക്കാരിനും ചലച്ചിത്രസംഘടനകള്ക്കും നിവേദനം നൽകിയിരുന്നു.
ഈ സാഹചര്യത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ ഹിന്ദി ചലച്ചിത്ര മേഖലക്ക് ഉണ്ടാവുന്ന നഷ്ടം 800 കോടിയോളമായിരിക്കുമെന്നാണ് . ട്രേഡ് അനലിസ്റ്റായ കോമൾ നഹ്ത്ത മുംബൈ മിററിനോട് പറഞ്ഞത്.
കോമൾ നഹ്ത്തയുടെ വാക്കുകൾ ഇങ്ങനെ:
" സിനിമയുടെ നിർമ്മാണം ,വിതരണം,പ്രദർശനം എന്നീ ഘടകങ്ങൾ പരസ്പരം ബന്ധപെട്ട് നിൽക്കുന്ന കാര്യങ്ങളാണ്. ഇപ്പോഴുള്ള സാഹചര്യത്തിൽ ഈ മൂന്ന് മേഖലകളും സാരമായ പ്രതിസന്ധിയിലാണ്. നിലവിൽ 100 കോടിയോളംരൂപയുടെ സാമ്പത്തിക നഷ്ടത്തിലാണ് ഈ മേഖലകൾ നിൽക്കുന്നത്. പ്രതിവർഷം 52 ആഴ്ചകളാണ് ഉള്ളത്.അതിൽ കുറച്ചാഴ്ചകൾ കടന്നു പോയി.ഇപ്പോഴുള്ള കൊറോണ പ്രശ്നങ്ങൾ മാറി തീയറ്ററുകൾ തുറക്കുമ്പോൾ മാറ്റി വെച്ച റിലീസുകൾ എല്ലാം ഒരുമിച്ച് തീയറ്ററുകളിൽ എത്താൻ സാധ്യത ഉണ്ട്. ആ കാരണത്താൽ എല്ലാ ചിത്രങ്ങളുടെ കളക്ഷനും ഇടിയാൻ സാധ്യത കൂടുതലാണ്.ഏകദേശം 800 കോടിയോളം രൂപയുടെ നഷ്ടം ചലച്ചിത്ര മേഖലക്ക് ഉണ്ടാകാൻ സാധ്യത ഉണ്ട് "
ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയീസും ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഡയറക്ടർസ് അസോസിയേഷനും ഇന്ത്യൻ മോഷൻ പിക്ചർ പ്രോഡ്യൂസഴ്സ് അസോസിയേഷനുമാണ് സിനിമ, വെബ് സീരീസ്, സീരിയൽ എന്നിവയുടെ ഷൂട്ടിങ് നിർത്തിവെക്കാൻ തീരുമാനിച്ചത്. മാർച്ച് 19 മുതൽ 31 വരെ സിനിമകൾ,വെബ്സീരീസുകൾ ,സീരിയലുകൾ തുടങ്ങിയവയുടെ ഷൂട്ടിങ് നിർത്തി വെക്കാൻ നിർദ്ദേശിച്ച് അവർ സർക്കുലർ ഇറക്കിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!