ഇനി നെയ്മറിനും മാർത്തയ്ക്കും ഒരേ പ്രതിഫലം; പുരുഷ-വനിതാ താരങ്ങൾക്ക് തുല്യവേതനം നിശ്ചയിച്ച് ചരിത്രതീരുമാനവുമായി ബ്രസീൽ
ഇനി മുതല്‍ പുരുഷ ടീമിന് ലഭിച്ച അതേ സൗകര്യങ്ങള്‍ തന്നെ വനിതാ താരങ്ങള്‍ക്കും ലഭിക്കുമെന്നാണ് ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന് വ്യക്തമാക്കിയിരിക്കുന്നത്.
ചരിത്ര തീരുമാനവുമായി ബ്രസീല്‍ ഫുട്ബോള്‍. ആദ്യമായി പുരുഷ-വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് തുല്യവേതനം നടപ്പില്‍ വരുത്തിയാണ് ബ്രസീല്‍ ഫുട്ബോള്‍ ലോകത്തിന് മാതൃകയാവുന്നത്. പ്രതിഫലത്തിന്റെ കാര്യത്തിൽ സ്ത്രീ പുരുഷ സമത്വ തുല്യത പ്രഖ്യാപിച്ച ബ്രസീലിന്റെ നടപടിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.
ലോകമെമ്പാടും വലിയ ആരാധക പിന്തുണയുള്ള ടീമാണ് ബ്രസീല്‍. അതിനാല്‍ത്തന്നെ ഇത്രയും വലിയൊരു ഫെഡറേഷന് ഇത്തരമൊരു തീരുമാനം നടപ്പിലാക്കിയത് മറ്റ് പല രാജ്യങ്ങള്‍ക്കും മുന്നോട്ടുവരാന്‍ പ്രചോദനമാകുമെന്നാണ് കരുതപ്പെടുന്നത്. ന്യൂസീലന്‍ഡ്, ആസ്ട്രേലിയ പോലെ ചുരുക്കം ചില രാജ്യങ്ങള്‍ തുല്യവേതനം നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്.
ഇനി മുതല്‍ പുരുഷ ടീമിന് ലഭിച്ച അതേ സൗകര്യങ്ങള്‍ തന്നെ വനിതാ താരങ്ങള്‍ക്കും ലഭിക്കുമെന്നാണ് ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന് വ്യക്തമാക്കിയിരിക്കുന്നത്. ബ്രസീല്‍ വനിതാ ടീമിലെ സൂപ്പര്‍ താരങ്ങളായ മാര്‍ത്തയ്ക്കും ലെറ്റിസിയ സാന്റോസിനും ഫോര്മിഗയ്ക്കുമെല്ലാം ഇനി മുതല്‍ നെയ്മറിനും സംഘത്തിനും ലഭിക്കുന്ന അതേ പ്രതിഫലമാകും ലഭിക്കുക.
ഫുട്ബോളില്‍ വലിയ വരുമാനമുള്ള ഫുട്ബോള്‍ ഫെഡറേഷനാണ് ബ്രസീലിലേത്. പലപ്പോഴും ലാഭത്തിന്റെ കണക്കുപറഞ്ഞാണ് വനിതാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത്. പുരുഷ ഫുട്ബോളിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ പകുതിയോളം മാത്രമെ വനിതാ ഫുട്ബോളിലൂടെ ലഭിക്കുകയുള്ളു. എന്നാല്‍ ഈ വേര്‍തിരിവ് മറികടന്നാണ് ലിംഗ സമത്വം വാക്കുകളില്‍ മാത്രമല്ലെന്ന് തെളിയിക്കുന്ന നിലപാട് ബ്രസീല്‍ സ്വീകരിച്ചിരിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!