കേരളത്തില്‍ പെട്രോളിനും ഡീസലിനും വില പിന്നെയും കൂടി. ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് ബജറ്റില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതമാണ് കൂട്ടിയത്. ഇന്ധന എക്സൈസ് തീരുവ, റോഡ് സെസ് എന്നിവയ്ക്ക് ഓരോ രൂപ വച്ചു കൂട്ടിയതാണ് വില കൂടാന്‍ കാരണം. എന്നാല്‍ കേരളത്തിലിപ്പോള്‍ പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും വര്‍ധിച്ചിരിക്കുകയാണ്. തീരുവയ്ക്കും സെസ്സിനും മുകളില്‍ സംസ്ഥാനം ഏര്‍പ്പെടുത്തുന്ന നികുതി കൂടി വന്നപ്പോള്‍ ഇന്ധനവില കുതിച്ചുയര്‍ന്നു.