2020 ൽ വെറും 9 വിക്കറ്റോ! നമ്മളറിയുന്ന ബുംമ്ര ഇങ്ങനെയല്ല; ഒരു മത്സരത്തിൽ 9 വൈഡൊന്നും ഒരിക്കലും ചെയ്യില്ല!
റൺസ് വഴങ്ങാൻ മടി കാണിക്കുന്നുണ്ടെങ്കിലും വിക്കറ്റെടുക്കാൻ കഴിയാത്ത ബുംമ്രയെയാണ് പരിക്കിനു ശേഷമുള്ള തിരിച്ചുവരവിൽ കാണാൻ കഴിയുന്നത്. 2020 ൽ അദ്ദേഹം കഴിഞ്ഞ 11 മത്സരങ്ങളിൽ നിന്നായി നേടിയത് വെറും 9 വിക്കറ്റുകൾ മാത്രമാണ്.
ഡെത്ത് ഓവറുകൾ എറിയാൻ സഹീർ ഖാന്റെ വിരമിക്കലിനു ശേഷം ആര് എന്ന ചോദ്യത്തിനുത്തരമായിരുന്നു ജസ്പ്രീത് ബുംമ്ര. വ്യത്യസ്തമായ ആക്ഷനും ബൗളിങ്ങിലെ കണിശതയും കാരണം ബുംമ്ര അതിവേഗം തന്നെ ടീമിന്റെ കുന്തമുനയുമായി. മുഹമ്മദ് ഷമിയേയും ഭുവനേശ്വർ കുമാറിനേയും മറികടന്ന് ബുംമ്ര ടീം ഇന്ത്യയുടെ നമ്പർ വൺ ബോളറായി മാറിയത് ചുരുങ്ങിയ കാലം കൊണ്ടാണ്. പക്ഷേ, പരിക്കിനു ശേഷം തിരിച്ചുവന്ന ബുംമ്രയുടെ ബൗളിങ്ങിന് പഴയ മൂർച്ച നഷ്ടപ്പെട്ടുവോ എന്ന് സന്ദേഹിക്കുന്ന വലിയ വിഭാഗം കായികപ്രേമികൾ ഉണ്ട്.

ലോകകപ്പിൽ ഇന്ത്യയെ സെമിയിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ച ബുംമ്ര അന്ന് നേടിയത് 18 വിക്കറ്റുകളാണ്. എന്നാൽ അതിനെ തുടർന്ന് നടന്ന വിൻഡീസ് പര്യടനത്തിന് ശേഷമാണ് പരുക്ക് ബുംമ്രയെ പിടികൂടുന്നതും കഴിഞ്ഞ വർഷം ആഗസ്റ്റോടെ ബുംമ്ര കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്നതും. അതിനു ശേഷം 2020ജനുവരിയിലാണ് നാലുമാസത്തിനു ശേഷം ബുംമ്ര കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.

എന്നാൽ തിരിച്ചുവരവിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ കായികപ്രേമികൾ കണ്ടത് പക്ഷേ, പഴയ മൂർച്ചയില്ലാത്ത ബോളിങ്ങുമായി രംഗപ്രവേശം ചെയ്ത ബുംമ്രയെയായിരുന്നു. ശ്രീലങ്കയെപ്പോലെ ദുർബല ബാറ്റ്സമാൻമാർ നിറഞ്ഞ ടീമിനെതിരെ കിതച്ച ബുംമ്ര അന്ന് റൺസ് വഴങ്ങിയത് ഓവറിൽ ശരാശരി 8 റൺസ് എന്ന നിലയിലായിരുന്നു. പിന്നീട് ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാണിച്ചെങ്കിലും വിക്കറ്റുകൾക്ക് ക്ഷാമകാലാമായിരുന്നുവെന്ന് തന്നെ പറയാം. ഓസീസിനെതിരെയുള്ള പരമ്പരയിൽ ബുംമ്രയുടെ ബോളിങ് മൂർച്ചയും ചർച്ചാവിഷയമായിരുന്നു. 14 വൈഡുകളായിരുന്നു അദ്ദേഹം ആ പരമ്പരയിൽ ആകെ എറിഞ്ഞത്. ന്യൂസിലാൻഡിനെതിരെ സമാപിച്ച ആദ്യ ഏകദിനത്തിൽ മാത്രമായി എറിഞ്ഞത് 9 വൈഡുകളും!

റൺസ് വഴങ്ങാൻ മടി കാണിക്കുന്നുണ്ടെങ്കിലും വിക്കറ്റെടുക്കാൻ കഴിയാത്ത ബുംമ്രയെയാണ് പരിക്കിനു ശേഷമുള്ള തിരിച്ചുവരവിൽ കാണാൻ കവിയുന്നത്. 2020 ൽ അദ്ദേഹം കഴിഞ്ഞ 11 മത്സരങ്ങളിൽ നിന്നായി നേടിയത് വെറും 9 വിക്കറ്റുകൾ മാത്രമാണ്. സീരീസുകൾ ഒന്നാകെ ഇന്ത്യ നേടുന്നത് കൊണ്ട് മാത്രം ബുംമ്രയുടെ ഫോമില്ലായ്മ ചർച്ച ചെയ്യപ്പെടുന്നില്ലെങ്കിലും, ടി20 ലോകകപ്പ് വരാനിരിക്കെ ബുംമ്ര പഴയ പ്രതാപത്തിലേക്ക് എത്തണമെന്നാണ് ആരാധകരുടെ പ്രാർഥന.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!