ജഡേജ എറിയുന്നതിനേക്കാൾ നന്നായി ജഡേജയുടെ പന്തുകൾ ബുംമ്രയ്ക്കെറിയാൻ കഴിയും!
ബുംമ്രയുടെ ഇടതുകൈയ്യൻ വേർഷൻ ഏറെങ്ങനെയായിരിക്കുമെന്നാണ് ജഡേജ കാണിക്കാൻ ശ്രമിക്കുന്നതെങ്കിൽ ബുംമ്രയാവട്ടെ, മനോഹരമായി തന്നെ ജഡേജയെ അനുകരിക്കുന്നത് കാണാം.
വിരാട് കോഹ്ലിയുടെ ഇന്ത്യൻ ടീം യു എ ഇ യിലെ ഐ പി എൽ ടൂർണമെന്റ് കഴിഞ്ഞ ഉടനെ അവിടെ നിന്നായിരുന്നു ആസ്ട്രേലിയായിലേക്ക് പുറപ്പെട്ടത്. തുടർന്ന് അവിടെ നിന്ന് ക്വാറന്റയിനും പരിശീലനവും തുടങ്ങുകയായിരുന്നു. ഇതിനിടെ പരിശീലനത്തിനിടയിലുള്ള ഒരു വീഡിയോയും വൈറലായിരിക്കുകയാണ്. ഇന്ത്യൻ ബോളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംമ്രയും സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും പരസ്പരം അവരവരുടെ ബോളിങ് ശൈലികൾ കോപ്പി ചെയ്ത് അനുകരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇതിനൊപ്പം ഓപണർ പ്രിഥ്വി ഷായും ഇരുവരുടേയും ആക്ഷനുകൾ അനുകരിക്കുന്നുണ്ട്.
Whose bowling actions are @Jaspritbumrah93, @imjadeja and @PrithviShaw imitating? ???????? #TeamIndia pic.twitter.com/JvvPXtgbhv
— BCCI (@BCCI) November 25, 2020
ബിസിസിഐ യുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബുംമ്രയുടെ ഇടതുകൈയ്യൻ വേർഷൻ ഏറെങ്ങനെയായിരിക്കുമെന്നാണ് ജഡേജ കാണിക്കാൻ ശ്രമിക്കുന്നതെങ്കിൽ ബുംമ്രയാവട്ടെ, മനോഹരമായി തന്നെ ജഡേജയെ അനുകരിക്കുന്നത് കാണാം. വീഡിയോ കണ്ടതുമുതൽ ഫാൻസും ജഡേജ ചെയ്യുന്നതിനേക്കാൾ നന്നായി ജഡേജയുടെ പന്ത് ബുംമ്രയ്ക്കെറിയാൻ കഴിയുമെന്ന് കമന്റുകളുമായും രംഗത്തുണ്ട്.
ഇതിനൊപ്പം പ്രിഥ്വി ഷായും ഇരുവരുടെയും പന്തേറ് മനോഹരമായി അനുകരിക്കുന്നത് കാണാം. ഷാ ഇടയ്ക്ക് ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയുടെ പന്തേറും അനുകരിക്കുന്നുണ്ട് വീഡിയോയിൽ.
നവംബർ 27 നാണ് ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനമത്സരം തുടങ്ങുന്നത്. ക്യാപ്റ്റൻ വിരാട് കോഹ്ലി ഓസീസ് മണ്ണിൽ 17 മത്സരങ്ങളില്‍ ടീമിനെ നയിച്ചപ്പോള്‍ 11 ജയമാണ് സ്വന്തമാക്കിയത്. ഇക്കുറി 3 മത്സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരിയാല്‍ കോഹ്ലിക്ക് ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്താം. അതേ പോലൊരു 8 സെഞ്ച്വറികള്‍ നേടിയ വിരാടിന് ഇത്തവണ 9 എണ്ണം നേടിയ സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താനോ മറികടക്കാനോ ഉള്ള സാധ്യതകൾ വളരെ കൂടുതലാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!