കാട്ടുതീയിൽ 1300 ലധികം വീടുകൾ നശിച്ചു. ദശലക്ഷക്കണക്കിന് ഏക്കർ ഭൂമി കത്തി നശിച്ചു. ക്വവാല ഉൾപ്പടെയുള്ള ഒട്ടനവധി വന്യജീവികളും കാട്ടുതീയിൽ എരിഞ്ഞൊടുങ്ങി.
ചുവന്ന ആകാശം. 40 ഡിഗ്രിയോളം ഉയർന്ന താപനില. ജീവന് വേണ്ടി പരിഭ്രാന്തിയോടെ കടത്തീരത്തേക്ക് ഓടുന്ന ജനങ്ങൾ. കാട്ടുതീയുമായി പോരാടുന്ന ഓസ്ട്രേലിയൻ ജനതയുടെ സ്ഥിതി ഇന്ന് ഇതാണ്.

ബഹുഭൂരിപക്ഷം ജനങ്ങളും താമസിക്കുന്ന തെക്കൻ, കിഴക്കൻ തീരങ്ങളിലാണ് തീ പടരുന്നത്. സിഡ്നിക്കും അഡ്ലെയ്ഡിനും ചുറ്റുമുള്ള പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച തീപിടുത്തത്തിൽ കുറഞ്ഞത് 23 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുമുണ്ട്. ന്യൂ സൗത്ത് വെയിൽസിൽ തന്നെ നാല് മില്യൺ ഹെക്ടറിലധികമാണ് കത്തിയമർന്നത്. 1300 ലധികം വീടുകൾ നശിച്ചു. ദശലക്ഷക്കണക്കിന് ഏക്കർ ഭൂമി കത്തി നശിച്ചു. ക്വവാല ഉൾപ്പടെയുള്ള ഒട്ടനവധി വന്യജീവികളും കാട്ടുതീയിൽ എരിഞ്ഞൊടുങ്ങി.

ഇത് ആദ്യമായിട്ടല്ല ഓസ്ട്രേലിയയിൽ കാട്ടു തീ പടരുന്നത്. എല്ലാ വർഷവും തീ പിടുത്തം ഉണ്ടാകാറുണ്ട്. ഫയർ സീസൺ എന്നാണ് അറിയപെടുന്നത് തന്നെ. എന്നാൽ ഇത്തവണത്തെ സീസണിൽ അതിഗുരുതരമായ സാഹചര്യമാണ് രാജ്യത്തുള്ളത്. കടുത്ത ചൂടും വരൾച്ചയും ശക്തമായ കാറ്റും കാട്ടുതീ രൂക്ഷമാകാൻ കാരണമായിട്ടുണ്ട്.





ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!