അടുത്ത വർഷം ഓഗസ്റ്റോടെ 30 കോടി ആളുകൾക്ക് വാക്സിൻ നൽകും; വെള്ളിയാഴ്ച്ച സർവകക്ഷി യോഗം
വെള്ളിയാഴ്ച്ച രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി മോദി സർവകക്ഷി യോഗം വിളിച്ചു.
2021 ഓഗസ്റ്റോടെ ഏകദേശം 30 കോടിയോളം ആളുകൾക്ക് കൊവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് നൽകുമെന്നു ആരോഗ്യ മന്ത്രി ഹർഷവർധൻ. അടുത്ത വർഷം പകുതിയ്ക്ക് മുൻപേ വാക്സിൻ ലഭ്യമാകുമെന്നും ഹർഷവർധൻ വ്യക്തമാക്കി.
'അടുത്ത മൂന്ന്- നാല് മാസത്തിനുള്ളിൽ രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ നൽകാനാവുമെന്നു കരുതുന്നു. ജൂലൈ- ഓഗസ്റ്റോടെ 25-30 കോടിയോളം ആളുകൾക്ക് വാക്സിൻ നൽകാനാണ് പദ്ധതിയിടുന്നത്.അതിന് അനുസരിച്ചു തയ്യാറെടുപ്പ് നടത്തികൊണ്ടിരിക്കുകയാണ്', ഹർഷവർധൻ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഹർഷവർധൻ ആവർത്തിച്ചു. ലോകത്ത് ഏറ്റവും ഉയർന്ന കൊവിഡ് മുക്തി നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച്ച രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി മോദി സർവകക്ഷി യോഗം വിളിച്ചു. ഇത് രണ്ടാം തവണയാണ് ഇക്കാര്യത്തിൽ യോഗം വിളിച്ചുചേർക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷവർധൻ, പാര്ലമെന്ററി കാര്യമന്ത്രി പ്രഹളാദ് ജോഷി തുടങ്ങിയവർ പങ്കെടുത്തേക്കും. ഓൺലൈനിൽ നടക്കുന്ന യോഗത്തിൽ വാക്സിൻ വിതരണത്തെക്കുറിച്ചു ചർച്ച ചെയ്തേക്കും. ജൂലൈ 21 ഓട് കൂടി 40 -50 കോടി ഡോസ് ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
രാജ്യത്ത് ഇതുവരെ 94 ലക്ഷത്തിലേറെ പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 88 ലക്ഷത്തിലധികം പേർ രോഗവിമുക്തി നേടി. കൊവിഡ് ബാധിച്ചു 1,37,139 പേരാണ് മരിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!