സോഷ്യൽ മീഡിയ അധിക്ഷേപ കേസ്: കുറ്റക്കാർക്കെതിരെ കടുത്ത നടപടിക്ക് സർക്കാർ, പൊലീസ് ആക്ട് ഭേദഗതി ചെയ്യും
നിലവിൽ സോഷ്യൽമീഡിയ അധിക്ഷേപങ്ങൾക്കും വ്യക്തിഹത്യകൾക്കും ഭീഷണിയ്ക്കുമെല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഉണ്ടായിരുന്നത്. ഇതിനാണ് ഇനി മാറ്റം ഉണ്ടാകുന്നത്.
സോഷ്യൽമീഡിയ വഴിയുളള അധിക്ഷേപങ്ങളും അപവാദ പ്രചാരണങ്ങളും ക്രമാതീതമായി വർധിക്കുന്നതിനാൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നതിനായി പൊലീസ് ആക്ട് ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് 2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. 118 എ വകുപ്പിൽ ഭേദഗതി വരുത്തുന്നതോടെ സോഷ്യൽ മീഡിയ വഴിയുളള ഭീഷണി, അധിക്ഷേപം, അധിക്ഷേപകരമായ ഉളളടക്കം പ്രചരിപ്പിക്കൽ എന്നിവ കുറ്റകൃത്യമാകുകയും പൊലീസിന് കേസെടുക്കാൻ അധികാരം ലഭിക്കുകയും ചെയ്യും.
നിലവിൽ സോഷ്യൽമീഡിയ അധിക്ഷേപങ്ങൾക്കും വ്യക്തിഹത്യകൾക്കും ഭീഷണിയ്ക്കുമെല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഉണ്ടായിരുന്നത്. ഇതിനാണ് ഇനി മാറ്റം ഉണ്ടാകുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് നിയമം ഭേദഗതി ചെയ്ത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതി തേടേണ്ടതുണ്ട്. ഇതിലും സർക്കാർ നടപടികൾ സ്വീകരിക്കും.
സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനുളള നിയമം ദുർബലമാണ് എന്നതിനെതിരെ ശക്തമായ വിമർശനങ്ങളും ഉയർന്നിരുന്നു. അടുത്തിടെ അശ്ലീല യു ട്യൂബർ വിജയ് പി നായർക്കെതിരെ നിരവധി തവണ പരാതി നൽകിയിട്ടും നടപടി എടുക്കാത്തത് വലിയ വിവാദമായിരുന്നു. തുടർന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ ചേർന്ന് വിജയ് പി നായരെ മർദ്ദിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ വിഷയത്തിൽ കടുത്ത നടപടികൾ പൊലീസ് സ്വീകരിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കേരള പൊലീസ് നിയമഭേദഗതി റദ്ദാക്കിയ 66എയ്ക്ക് തുല്യമെന്ന് പ്രശാന്ത് ഭൂഷൺ, സർക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതെന്ന് പി ചിദംബരം
സൈബർ ആക്രമണം: പരാതി ഇല്ലാതെ കേസെടുക്കാം, അഞ്ച് വർഷം തടവും, 10,000 രൂപ പിഴയും; നിയമഭേദഗതി പ്രാബല്യത്തിൽ
Explained: സൈബര്‍ ഇടത്തിന് കയ്യാമം: ഭരണഘടനാ സാധുത; വിമര്‍ശനം തടയാന്‍ ഈ മറുപടികള്‍ മതിയാകുമോ?
പൊലീസ് നിയമഭേദഗതിയിൽ വ്യാപക എതിർപ്പ്, തിരുത്തലിന് സാധ്യത, പരാതികളിൽ ഉടൻ നടപടി ഉണ്ടാകില്ലെന്ന് സൂചന