ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ സാഹിത്യ കടങ്കഥകളിൽ ഒന്നാണ് 1934ൽ എഡ്വേഡ് പൊയ്സ് മാത്തേഴ്സ് എഴുതിയ "കെയ്ൻസ് ജോബോൺ" (Cain’s Jawbone). ലോകത്ത് ഇതുവരെ മൂന്ന് ആളുകളെ ഇതിലെ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിട്ടുള്ളു.
ഇംഗ്ലീഷ് പരിഭാഷകനും കവിയും നിഗൂഢ ക്രോസ്വേഡ് പസിലുകളുടെ നിർമാതാവും ആയ എഡ്വേഡ് പൊയ്സ് മാത്തേഴ്സ് "ടോർക്മാഡ" എന്ന തൂലികാനാമത്തിൽ എഴുതിയ ഒരു ക്രൈം നോവൽ ആണ് "കെയ്ൻസ് ജോബോൺ". ടോർക്മാഡ പസിൽ ബുക്കിന്റെ ഭാഗമായി 1934 ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് 2019 ലും പസിലിന്റെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. രണ്ട് തവണയും നോവലിലെ ചോദ്യത്തിന് ആദ്യം ഉത്തരം കണ്ടെത്തുന്ന വായനക്കാരന് സമ്മാനവും പ്രസാധകർ പ്രഖ്യാപിച്ചിരുന്നു.

ഇതുവരെ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള പസിലുകളിൽ ഒന്നാണ് കെയ്ൻസ് ജോബോൺ. പുസ്തകത്തിൽ 100 കാർഡുകൾ അടങ്ങിയിട്ടുണ്ട്, ഓരോന്നും ഒരു നിഗൂഢ കൊലപാതകത്തെ കുറിച്ചുള്ള ക്രൈം നോവലിന്റെ പേജ് ആണ്. കാർഡുകൾ ശരിയായ ക്രമത്തിൽ അടുക്കി, കഥ വായിച്ച് പുസ്തകത്തിലെ കഥയിൽ ആരാണ് കൊലപാതകി എന്ന് കണ്ടെത്തുക എന്നതാണ് ലക്ഷ്യം. എളുപ്പമാണെന്ന് തോന്നുമെങ്കിലും 90 വർഷത്തെ ചരിത്രത്തിനിടെ ഇന്നേവരെ മൂന്ന് പേരെ നോവലിലെ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിട്ടുള്ളു.

32 ദശലക്ഷം കോമ്പിനേഷനുകൾ വരാൻ സാധ്യതയുണ്ടെന്നിരിക്കെ കാർഡുകളുടെ ശരിയായ ക്രമം കണ്ടെത്തുന്നതും കഥയിലെ കൊലപാതകിയെ മനസ്സിലാക്കുന്നതും ചില്ലറ കാര്യമല്ല. ക്രമം കണ്ടെത്താൻ 1900 ത്തിലെ വിവിധ റഫറൻസുകളും നിയമങ്ങളും വരെ ഗവേഷണം ചെയ്യണം. ഈ മാസം ലോകത്ത് മൂന്നാമതായി ഒരാൾ കൂടെ ഈ പസിലിനുള്ള ഉത്തരം കണ്ടെത്തി. ബ്രിട്ടീഷ് കൊമേഡിയൻ ജോൺ ഫിന്നെമോർ ഇതിന് ഉത്തരം കണ്ടെത്തിയ ചരിത്രത്തിലെ മൂന്നാമൻ. ഗൂഗിളിന്റെ സഹായത്തോടെ മാസങ്ങൾ ചെലവാക്കിയാണ് ജോൺ ഫിന്നെമോർ ഇതിനുള്ള ഉത്തരം കണ്ടെത്തിയത്.
വരും തലമുറയ്ക്കും പുസ്തകം വായിച്ച് ആസ്വദിക്കാൻ വേണ്ടി കടംകഥയുടെ ഉത്തരം പ്രസാധകരും മൂന്ന് വിജയികളും ഒരിക്കലും പുറത്ത് പറയില്ല എന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ട്. നിങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പറ്റുമെന്ന് തോന്നുന്നുണ്ടോ? എങ്കിൽ പുസ്തകം ഇവിടെ വാങ്ങിക്കാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!