25 ആം പിറന്നാൾ ആഘോഷിച്ച് ‘ബൊമ്മി‘യുടെ ബേക്കറി; ചിത്രവുമായി ക്യാപ്റ്റന്‍ ഗോപിനാഥ്
ഈ സിനിമയിൽ സുന്ദരി ബൊമ്മി നെടുമാരൻ എന്ന നായികയെ അവതരിപ്പിച്ചത് അപർണ ബാലമുരളിയാണ്. സൂര്യ അവതരിപ്പിച്ച മാരൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയും 'ബൊമ്മി' ബേക്കറിയുടെ ഉടമയുമായാണ് അപർണയുടെ കഥാപാത്രം.
ബൊമ്മിയിലേക്ക് ബൺ വേൾഡിൽ നിന്നും 25 വർഷത്തെ ദൂരമുണ്ട്. ആ ദൂരത്തെ ഓർമ്മിപ്പിക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് ക്യാപ്റ്റൻ ഗോപിനാഥ്. ബൊമ്മി ബേക്കറി എന്നത് സുരറൈ പോട്രു എന്ന സിനിമയിലെ ബേക്കറിയാണ്. ഈ സിനിമയ്ക്ക് പ്രോചനദമായത് എയര്‍ ഡെക്കാണ് സ്ഥാപകനും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായിരുന്ന ജി ആര് ഗോപിനാഥന്റെ ജീവിതകഥയാണ്. ആ കഥയിലെ പ്രധാനപ്പെട്ട ഒന്നാണ് ബൺവേൾഡ് എന്ന ബേക്കറി.
ഈ സിനിമയിൽ സുന്ദരി ബൊമ്മി നെടുമാരൻ എന്ന നായികയെ അവതരിപ്പിച്ചത് അപർണ ബാലമുരളിയാണ്. സൂര്യ അവതരിപ്പിച്ച മാരൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയും 'ബൊമ്മി' ബേക്കറിയുടെ ഉടമയുമായാണ് അപർണയുടെ കഥാപാത്രം.
25 th anniversary Bun World Iyengar Bakery ???? kudos to a life partner who never let go of her dream ! pic.twitter.com/3zMRjhhilJ
— Capt GR Gopinath (@CaptGopinath) November 26, 2020
ക്യാപ്റ്റന്‍ ഗോപിനാഥന്റെ ഭാര്യ ഭാര്‍ഗവി ഗോപിനാഥിനും ചിത്രത്തിലേത് പോലെ ഒരു ബേക്കറിയുണ്ട്. ബൺവേൾഡ് എന്നാണ് ആ ബേക്കറിയുടെ പേര്. ഈ ബേക്കറിക്ക് 25 വയസ്സ് തികഞ്ഞിരിക്കുകയാണ്. ഈ വിവരം ക്യാപ്റ്റന്‍ ഗോപിനാധാണ് അറിയിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിക്കാതെ സാക്ഷാത്കരിച്ച തന്റെ ജീവിതപങ്കാളിയെ അഭിനന്ദിക്കുകയാണ് ഗോപിനാഥ് തന്റെ ട്വീറ്റിലൂടെ.കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ആമസോൺ പ്രൈമിലൂടെയാണ് സുരറൈപോട്രു റിലീസ് ചെയ്തത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!