ത്രികോണാകൃതിയില്‍ മൂന്ന് നില, 64,500 സ്ക്വയർ മീറ്റർ, ചെലവ് 971 കോടി; പുതിയ പാർലമെന്റ് മന്ദിരം ഉയരുമ്പോൾ
ന്യൂഡൽഹിയിൽ 2.43 ഹെക്ടർ സ്ഥലത്താണ് വൃത്താകൃതിയിലുളള നിലവിലെ പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. സർ എഡ്വേഡ് ലുട്യൻസും സർ ഹർബട്ട് ബേക്കർ എന്നിവരുടെ മേൽനോട്ടത്തിൽ 1921ൽ നിർമ്മാണം ആരംഭിച്ച ഈ മന്ദിരം ആറ് വർഷം കൊണ്ട് പൂർത്തിയാക്കി 1927 ജനുവരിയിലാണ് തുറന്നുകൊടുക്കുന്നത്.
രാജ്യത്ത് ത്രികോണാകൃതിയിൽ പുതിയ പാർലമെന്റ് മന്ദിരം വരികയാണ്. 2022 ഒക്ടോബറിൽ നിർമ്മാണം പൂർത്തിയാക്കി രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുളള സഭാസമ്മേളനം ഇവിടെ നടത്താനാണ് ലക്ഷ്യമിടുന്നത്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി ഉയരുന്ന പാർലമെന്റ് മന്ദിരത്തിന് 971 കോടി രൂപ ചെലവാകുമെന്നാണ് കണക്കുകൾ. 64,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ മന്ദിരങ്ങളുടെ നിർമ്മാണ കരാർ ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് സ്വന്തമാക്കിയത്. നിരവധി ആരോപണങ്ങളും വിവാദങ്ങളും ഉയർന്നതിനാൽ സെൻട്രൽ വിസ്ത പദ്ധതിയുമായി ബന്ധപ്പെട്ട ഹർജികളിൽ തീർപ്പാക്കും വരെ നിർമ്മാണ പ്രവർത്തനം ആരംഭിക്കരുതെന്നാണ് സുപ്രീം കോടതിയുടെ നിർദേശം.

സെൻട്രൽ വിസ്ത പദ്ധതി
രാഷ്ട്രപതി ഭവന് മുതല്‍ ഇന്ത്യ ഗേറ്റ് വരെയുളള മൂന്നര കിലോമീറ്ററോളം പുനര്‍നിര്‍മ്മിച്ച് ത്രികോണാകൃതിയിലുളള പുതിയ പാര്‍ലമെന്റ് മന്ദിരവും മന്ത്രിമാര്‍ക്കുളള സെക്രട്ടറിയേറ്റ് കോംപ്ലക്സ്, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പുതിയ വസതി എന്നിങ്ങനെ പത്തോളം ബ്ലോക്കുകളാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയിലൂടെ നിര്‍മ്മിക്കാൻ ലക്ഷ്യമിടുന്നത്. 2019 സെപ്റ്റംബറിലാണ് കേന്ദ്രസർക്കാർ സെൻട്രൽ വിസ്ത പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. ഇതിൽ ആദ്യം പുതിയ പാർലമെന്റ് മന്ദിരമാണ് നിർമ്മിക്കുക. ഇപ്പോൾ ഇന്ദിരാഗാന്ധി സെന്റർ നാഷനൽ സെന്റർ ഫോർ ആർട്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 2023 ആകുമ്പോൾ സെൻട്രൽ സെക്രട്ടേറിയറ്റിലെ മൂന്ന് കോംപ്ലക്സുകൾ. ഇന്ദിരാഗാന്ധി സെന്ററിനെ നിലവിലെ ജൻപഥ് ഹോട്ടലിലേക്കും മാറ്റും. തലസ്ഥാനത്തെ 86 ഏക്കറിലായുളള 20,000 കോടി രൂപയുടെ പദ്ധതി 2024ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
പുതിയ പാർലമെന്റ് മന്ദിരം
പഴയ പാർലമെന്റ് കെട്ടിടത്തിന് സമീപമായി 64,500 സ്ക്വയർ മീറ്ററിൽ മൂന്ന് നിലകളായിട്ടാണ് പുതിയ പാർലമെന്റ് ഉയരുക. ഇതിന് ത്രികോണാകൃതി ആയിരിക്കും. നിലവിലുളള പാർലമെന്റ് പൊളിച്ചുമാറ്റില്ലെന്നും ഇതിലെ ചില കെട്ടിടങ്ങൾ പൊളിക്കുകയും ഇന്റീരിയറുകൾ പരിഷ്കരിക്കുകയും മാത്രമേ ചെയ്യുകയുളളുവെന്നുമാണ് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പറയുന്നത്. 93 വർഷം പഴക്കമുള്ള നിലവിലെ മന്ദിരം പാർലമെന്റുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ഉപയോഗിക്കും.

നിലവിലെ പാർലമെന്റ് മന്ദിരത്തോട് ഏകദേശം സാമ്യമുള്ളതാണ് പുതിയ മന്ദിരം. ഇതിന്റെ ഉയരവും തുല്യമാണ്. പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ നൂറ്റി എട്ടാം പ്ലോട്ടിലാണ് 64,500 ചതുരശ്ര മീറ്റർ ഉള്ള പുതിയ മന്ദിരം ഉയരുക. ലോക്സഭയിൽ 888 ഉം രാജ്യസഭയിൽ 384 ഉം ഇരിപ്പിടം ഇതിലുണ്ടാകും. വിശാലമായ കോൺസ്റ്റിറ്റിയൂഷൻ ഹാൾ, എംപിമാർക്കായി പ്രത്യേക ലോഞ്ച്,വിപുലമായ ലൈബ്രറി സമ്മേളനമുറികൾ, ഡൈനിങ് ഏരിയ,വിശാലമായ പാർക്കിങ് സൗകര്യം എന്നിവയുണ്ടാകും. ഭാവിയിൽ അംഗങ്ങളുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളത് വിലയിരുത്തിയാണ് ഈ ക്രമീകരണങ്ങൾ.
ന്യൂഡൽഹിയിൽ 2.43 ഹെക്ടർ സ്ഥലത്താണ് വൃത്താകൃതിയിലുളള നിലവിലെ പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. സർ എഡ്വേഡ് ലുട്യൻസും സർ ഹർബട്ട് ബേക്കർ എന്നിവരുടെ മേൽനോട്ടത്തിൽ 1921ൽ നിർമ്മാണം ആരംഭിച്ച ഈ മന്ദിരം ആറ് വർഷം കൊണ്ട് പൂർത്തിയാക്കി 1927 ജനുവരിയിലാണ് തുറന്നുകൊടുക്കുന്നത്. അന്നത്തെ 83 ലക്ഷം രൂപയായിരുന്നു ഇതിന്റെ നിർമ്മാണ ചെലവ്. വരാന്തയ്ക്ക് ചുറ്റും 144 തൂണുകളും 12 കവാടങ്ങളുമുണ്ട് ഇതിന്. കെട്ടിടത്തിന്റെ നടുക്കാണ് വൃത്താകൃതിയിലുള്ള സെൻട്രൽ ഹാൾ. ഈ ഹാളിൽ ഒരേ രീതിയിലുള്ള മൂന്ന് ചേംബറുകളുണ്ട്. ഒന്ന് ലോക്സഭയും മറ്റൊന്ന് രാജ്യസഭയും പിന്നെ ലൈബ്രറിയുമാണത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്
പുതിയ പാര്‍ലമെന്റ് മന്ദിരം: നിര്‍മാണ കരാര്‍ ടാറ്റയ്ക്ക്; തുക 861.9 കോടി
24 മണിക്കൂറില്‍ 75,083 പേര്‍ക്ക് കൊവിഡ്, മരണം 1,053; കഴിഞ്ഞ മൂന്ന് ദിവസവും രാജ്യത്തെ രോഗമുക്തി നിരക്ക് വളരെ ഉയര്‍ന്നതെന്ന് കേന്ദ്രം
രാജ്യത്ത് കൊവിഡ് മരണം ഒരു ലക്ഷം കടന്നു, ആകെ രോഗബാധിതർ 65 ലക്ഷത്തിലേക്ക്; ഇന്നലെ മാത്രം 79,476 പേർക്ക് പോസിറ്റീവ്