പുതിയ പാർലമെന്റ് കെട്ടിടം അടങ്ങുന്ന 20,000 കോടി പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി, അനുമതി കൊവിഡ് കാലത്ത് എതിർപ്പുകളെ മറികടന്ന്
രാഷ്ട്രപതി ഭവന് മുതല്‍ ഇന്ത്യ ഗേറ്റ് വരെയുളള മൂന്ന് കിലോമീറ്ററോളം പുനര്‍നിര്‍മ്മിച്ച് ത്രികോണാകൃതിയിലുളള പുതിയ പാര്‍ലമെന്റ് മന്ദിരവും മന്ത്രിമാര്‍ക്കുളള സെക്രട്ടറിയേറ്റ് കോംപ്ലക്സ്, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പുതിയ വസതി എന്നിങ്ങനെ പത്തോളം ബ്ലോക്കുകളാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയിലൂടെ നിര്‍മ്മിക്കുക.
രാജ്യത്ത് പുതിയ പാർലമെന്റ് മന്ദിരവും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പുതിയ വാസസ്ഥലവും അടക്കം നിർമ്മിക്കാനുളള 20,000 കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. ഇതിനെതിരെ ഉയർന്ന എതിർപ്പുകൾക്ക് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് നൽകിയ വിശദീകരണങ്ങൾ മുൻനിർത്തി പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധർ അടങ്ങുന്ന ഉന്നതാധികാര സമിതിയാണ് അനുമതി നൽകിയതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. ഏറെ വിവാദങ്ങളും ഒട്ടേറെ എതിർപ്പുകളും ഉയർന്ന വലിയ സാമ്പത്തിക ബാധ്യത വരുന്ന പദ്ധതിക്ക് കൊവിഡ് കാലത്താണ് പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയതെന്നാണ് ശ്രദ്ധേയം. ലോക്ക് ഡൗണ്‍, കൊവിഡ് ഉയര്‍ത്തുന്ന സാമ്പത്തിക വെല്ലുവിളികള്‍ എന്നിവ മുന്‍നിര്‍ത്തി പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് പ്രതിപക്ഷവും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.
പദ്ധതിക്കായുളള നിർദേശം പരിസ്ഥിതി മന്ത്രാലയത്തിന് മുന്നിൽ എത്തിയ ശേഷം ഇതിനെ എതിർത്തും നിർദേശങ്ങൾ സഹിതവും 1,292 പരാതികളാണ് ഡൽഹി ഡെവലപ്പ്മെന്റ് അതോറിറ്റിക്ക് ലഭിച്ചത്. നിലവിലുളള പാർലമെന്റ് കെട്ടിടം 93 വർഷം പഴക്കമുളളതാണെന്നും ഇതിന്റെ പുനർനിർമ്മാണത്തിനും പുതിയ കെട്ടിട നിർമ്മാണത്തിനും വളരെ അധികം പ്രാധാന്യമുണ്ടെന്നും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എതിർപ്പുകൾക്ക് മറുപടി നൽകുന്നു. പഴയ പാർലമെന്റ് കെട്ടിടത്തിന് സമീപമായി 65,000 സ്ക്വയർ മീറ്ററിൽ മൂന്ന് നിലകളായിട്ടാണ് പുതിയ പാർലമെന്റ് ഉയരുക. ഇതിന് ത്രികോണാകൃതി ആയിരിക്കും. നിലവിലുളള പാർലമെന്റ് പൊളിച്ചുമാറ്റില്ലെന്നും ഇതിലെ ചില കെട്ടിടങ്ങൾ പൊളിക്കുകയും ഇന്റീരിയറുകൾ പരിഷ്കരിക്കുകയും മാത്രമേ ചെയ്യുകയുളളുവെന്നും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പറയുന്നു.

രാഷ്ട്രപതി ഭവന് മുതല്‍ ഇന്ത്യ ഗേറ്റ് വരെയുളള മൂന്ന് കിലോമീറ്ററോളം പുനര്‍നിര്‍മ്മിച്ച് ത്രികോണാകൃതിയിലുളള പുതിയ പാര്‍ലമെന്റ് മന്ദിരവും മന്ത്രിമാര്‍ക്കുളള സെക്രട്ടറിയേറ്റ് കോംപ്ലക്സ്, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പുതിയ വസതി എന്നിങ്ങനെ പത്തോളം ബ്ലോക്കുകളാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയിലൂടെ നിര്‍മ്മിക്കുക. തലസ്ഥാനത്തെ 86 ഏക്കറിലായുളള 20,000 കോടി രൂപയുടെ പദ്ധതി 2024ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
സെന്‍ട്രല്‍ വിസ്ത പദ്ധതി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. കൊവിഡ് സാഹചര്യത്തില്‍ ഹര്‍ജിക്ക് അടിയന്തര പ്രാധാന്യമില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് 2020 ഏപ്രില്‍ 30ന് സ്റ്റേ ആവശ്യം അംഗീകരിക്കാതിരുന്നത്. സമാന ഹര്‍ജി പരിഗണനയില്‍ ഉണ്ടെന്നും ഇപ്പോള്‍ ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!