हिंदीEnglishதமிழ்മലയാളം
Partners
ഡിസംബര്‍ ഒന്ന് മുതല്‍ കേന്ദ്രത്തിന്റെ പുതിയ കൊവിഡ് ഗൈഡ് ലൈന്‍; സംസ്ഥാനങ്ങള്‍ കര്‍ശനമായി പാലിക്കണം
ഡിസംബര്‍ 31 വരെ ഈ ഗൈഡ്ലൈനില് മാറ്റമുണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വീണ്ടും കൊവിഡ് കുതിപ്പ് ഭയക്കുകയും കേരളമടക്കമുള്ള ഏതാനും സംസ്ഥാനങ്ങളില്‍ വ്യാപന തോത് കുറയാതെ നില്‍ക്കുകയും ചെയ്യന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പ്രോട്ടോക്കോള്‍ പുറത്തിറക്കി. ഡിസംബര്‍ ഒന്ന് മുതല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പാലിക്കണം എന്ന വ്യവസ്ഥയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഗൈഡ് ലൈന്‍ പുറത്തിറക്കിയത്. ഡിസംബര്‍ 31 വരെ ഈ ഗൈഡ്ലൈനില് മാറ്റമുണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
- കണ്ടെയിന്മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതിനും അവിടെ നിയന്ത്രണങ്ങള്‍ വരുത്തുന്നിതിനും ഉള്ള പൂര്‍ണ ഉത്തരവാദിത്തം ജില്ലാ ഭരണകൂടങ്ങള്‍ക്കും പൊലീസിനും മുനിസിപ്പല്‍ അധികൃതര്ക്കുമായിരിക്കും.
- സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സാഹചര്യങ്ങള്‍ പരിഗണിച്ച് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ അധികാരമുണ്ടാകും. മറ്റ് പ്രാദേശിക നിയന്ത്രമങ്ങളും വരുത്താം.
- കണ്ടെയന്‍മെന്റ് സോണിന് പുറത്ത് എവിടെയെങ്കിലും ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി ചര്‍ച്ച ചെയ്യണം.
- കണ്ടെയ്മെന്റ് സോണുകളിലെ നിരീക്ഷണ സംവിധാനം കര്‍ശനമാക്കണമെന്നും ഗൈഡ് ലൈന്‍ നിര്‍ദേശിക്കുന്നു.
- കണ്ടെയ്ന്മെന്റ് സോണില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ
- അവശ്യ സാധന വിതരണത്തിനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാത്രമേ സോണിന് അകത്തും പുറത്തും സഞ്ചാരം അനുവദിക്കുകയുള്ളൂ.
- വീട് വീടാന്തരമുള്ള നിരീക്ഷണം ശക്തമാക്കണം
- പ്രോട്ടോക്കോള്‍ അനുസരിച്ച് ടെസ്റ്റിങ് കാര്യക്ഷമമാക്കണം.
- രോഗം സ്ഥിരീകരിച്ചവരുടെ കോണ്ട്കാറ്റ് ലിസ്റ്റ് തയ്യാറാക്കി അവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണം. 14 ദിവസമായിരിക്കണം ക്വാറന്റൈന്. 72 മണിക്കൂറിനകം സമ്പര്‍ക്ക പട്ടികയുടെ പൂര്‍ണരൂപം തയ്യാറാക്കണം
- രോഗം സ്ഥിരീകരിച്ചവരെ എത്രയും പെട്ടെന്ന് ഐസൊലേറ്റ് ചെയ്യണം
ഈ പ്രോട്ടോക്കോളിന് പുറമെ മാസ്ക ധരിക്കല്‍, കൈകള്‍ ശുചിയാക്കല്‍, സൈനിറ്റൈസേഷന്, സാമൂഹിക അകലം പാലിക്കല്‍ എന്നിവ വിട്ടുവീഴ്ചയില്ലാതെ തുടരണം എന്നും ആരോഗ്യ മന്ത്രാലയും നിര്‍ദേശിച്ചു.
Coronavirus
News
Partners
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!