കൊറോണ ജാഗ്രതയ്ക്കിടയിലും നൂറോളം പേരുമായി കുർബാന, ചാലക്കുടിയിൽ വൈദികൻ അറസ്റ്റിൽ
. കൊറോണ പടരുന്ന സാഹചര്യത്തിൽ വൈദികരും സഹായികളും മാത്രമായി കുർബാന നടത്തണമെന്നും പളളിയിൽ വിശ്വാസികൾ കൂട്ടം കൂടി എത്തുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്ന് നിർദേശം നൽകിയിരുന്നതാണ്.
സംസ്ഥാനത്ത് കൊറോണയ്ക്കെതിരെ അതീവ ജാഗ്രത തുടരുമ്പോഴും വിശ്വാസികളുമായി പളളിയിൽ കുർബാന നടത്തി വൈദികൻ. തൃശൂർ ചാലക്കുടിയിലാണ് സംഭവം. സർക്കാർ നിർദേശങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടിയതിനും പളളിയിൽ കുർബാന നടത്തിയതിനും വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളിയിലെ ഫാ. പോളി പടയാട്ടിയാണ് അറസ്റ്റിലായത്.
ഇന്ന് രാവിലെയാണ് സംഭവം. കൊറോണ പടരുന്ന സാഹചര്യത്തിൽ വൈദികരും സഹായികളും മാത്രമായി കുർബാന നടത്തണമെന്നും പളളിയിൽ വിശ്വാസികൾ കൂട്ടം കൂടി എത്തുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്ന് നിർദേശം നൽകിയിരുന്നതാണ്. എന്നാൽ 100ലേറെ പേരാണ് ഇവിടെ കുർബാനയ്ക്കായി രാവിലെ എത്തിച്ചേർന്നത്. വൈദികൻ കുർബാന നടത്തുകയും ചെയ്തു.
സംഭവം അറിഞ്ഞെത്തിയ പൊലീസ് കണ്ടാൽ അറിയുന്ന നൂറോളം പേരെ പ്രതികളാക്കി കേസെടുത്തു. അറസ്റ്റിലായ വൈദികൻ നിലവിൽ ചാലക്കുടി പൊലീസ് സ്റ്റേഷനിലാണ്. ഇവരെ ജാമ്യത്തിൽ വിടുമെന്നും ഇനിയും ആവർത്തിച്ചാൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. തൃശൂർ ജില്ലയിൽ നേരത്തെ ഒല്ലൂർ പളളിയ്ക്ക് എതിരെയും ഇത്തരത്തിൽ കേസ് എടുത്തിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
വിദേശത്ത് നിന്ന് എത്തിയ മകനായി ആരോഗ്യ പ്രവർത്തകരോട് മോശമായി പെരുമാറി; മുൻ എംപി എ.കെ പ്രേമജത്തിനെതിരെ കേസ്
തിരുവനന്തപുരത്ത് ബെവ്കോ ഔട്ട്ലെറ്റിലെ രണ്ട് ജീവനക്കാർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ എല്ലാ ബാറുകളും അടക്കും; കാസര്‍കോട് സമ്പൂര്‍ണ ലോക്ക് ഡൗണ്‍, മൂന്ന് ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍
ജനത കർഫ്യുവിൽ യാത്രക്കാരെ തടഞ്ഞുനിർത്തി വീഡിയോ പകർത്തി അതിക്രമം; പത്തനംതിട്ട സ്വദേശിക്കെതിരെ കേസെടുത്തു