ചാന്ദ്ര ഉപരിതലത്തിൽ വിജയകരമായി പേടകങ്ങൾ ഇറക്കിയ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന എലീറ്റ് ക്ലബിൽ ഇതോടെ ഐഎസ്ആർഒയും ചേരുന്നു. 978 കോടി രൂപയാണ് ചന്ദ്രയാൻ 2 പദ്ധതിക്ക് ഇന്ത്യ ചെലവാക്കിയ തുക.
ചന്ദ്രയാൻ -2 ഏറ്റവും പ്രയാസകരവും നിർണായകവുമായ ഘട്ടം കടന്നു എന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ -2 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയതായും അറിയിച്ചു.
ഇന്ന് രാവിലെ 9.02 നാണ് ചന്ദ്രയാൻ -2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ചന്ദ്രയാനിൽ ഘടിപ്പിച്ച പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ചാണ് ഈ പ്രക്രിയ വിജയകരമായി നടപ്പിലാക്കിയത്.
#ISRO
— ISRO (@isro) August 20, 2019
Lunar Orbit Insertion (LOI) of #Chandrayaan2 maneuver was completed successfully today (August 20, 2019). The duration of maneuver was 1738 seconds beginning from 0902 hrs IST
For more details visit https://t.co/FokCl5pDXg
ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനം ചന്ദ്രന്റെ ദക്ഷിണധ്രുവമാണ്. അവിടെ ഇറക്കണമെങ്കിൽ പ്രൊപ്പൽഷൻ സംവിധാനം കൂടുതൽ ഉപയോഗിക്കേണ്ടതുണ്ട്. ഇതിനുശേഷം, വിക്രം ലാൻഡർ പ്രവർത്തിച്ചു തുടങ്ങും. സെപ്റ്റംബർ 7 നാണ് ചന്ദ്രയാൻ -2 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തുക എന്ന് ഐസ്ആർഒ അറിയിച്ചു. ഇതുവരെ, ഒരു രാജ്യവും ചന്ദ്രന്റെ ഈ ഭാഗത്ത് ഇറങ്ങിയിട്ടില്ല.
Why are countries across the world investing their resources to reach the Moon's South Pole? Read on to find out. #Chandrayaan2 #ISRO #MoonMission pic.twitter.com/NHdcjsDKCL
— ISRO (@isro) August 19, 2019
ചന്ദ്രയാൻ 2 നെ ശാസ്ത്രസമൂഹം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ബെംഗളൂരുവിലെ ഐസ്ആർഒ ടെലിമെട്രി, ട്രാക്കിങ്, കമാൻഡ് നെറ്റ്വർക്ക് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഈ പ്രവർത്തനം നടക്കുന്നത്. വാഹനത്തിന്റെ എല്ലാ ഉപകരണങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐസ്ആർഒ പറയുന്നു.
ജൂലൈ 22 നാണ് ചന്ദ്രയാൻ -2 നെ വിക്ഷേപിച്ചത്. ഓഗസ്റ്റ് 14 നാണ് വാഹനം ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും മാറിയത്.
ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ദൗത്യമാണ് ചന്ദ്രയാൻ -2. ദക്ഷിണധ്രുവത്തിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കുവാനും, ചന്ദ്രന്റെ രൂപവത്കരണത്തെക്കുറിച്ച് പഠിക്കാനും, ഇവിടെ കാണപ്പെടുന്ന ധാതുക്കളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാനും ചന്ദ്രയാൻ 2 ന് അവസരം ലഭിക്കും.
ചന്ദ്രയാൻ -2 ൽ ഓർബിറ്റർ, വിക്രം ലാൻഡർ , പ്രഗ്യാൻ റോവർ എന്നിവയുണ്ട്.