യശ്വര്‍ധന്‍ കുമാര്‍ സിഹ്ന: മുഖ്യ വിവരാവകാശ കമ്മീഷണര്‍ നിയമനത്തെ കോണ്‍ഗ്രസ് എന്തുകൊണ്ട് എതിര്‍ക്കുന്നു
നരേന്ദ്രമോദിയെ കുറിച്ച് പുസ്തകങ്ങള്‍ എഴുതിയ മാധ്യമ പ്രവര്ത്തകന് ഉദയ് മഹൂര്കറിനെ വിവരാവകാശ കമ്മിഷണറായി നിയമിക്കാനും സമിതി ഭൂരിപക്ഷാഭിപ്രായത്തില് തീരുമാനിച്ചു.
കേന്ദ്ര മുഖ്യവിവരാവകാശ കമ്മീഷണര്‍ നിയമനത്തോടുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പ് രാഷ്ട്രീയ സംവാദത്തിന് വഴിതുറന്നു.
ഏതാനും മാസമായി ഒഴിഞ്ഞു കിടക്കുന്ന മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്തേക്ക് റിട്ടയേര്‍ഡ് ഇന്ത്യന്‍ ഫോറിന് സര്‍വീസ് (ഐഎഫ്എസ്) ഓഫീസര്‍ യശ് വര്ധന് കുമാര്‍ സിഹ്നയെയെയാണ് നിയമനാധികാര സമിതി തീരുമാനിച്ചത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് കോണ്‍ഗ്രസ് ലോക്സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ഉള്‍പ്പെട്ടതാണ് നിയമനാധികാര സമതി. അധിര്‍ രഞ്ജന്‍ ചൗധരിയുടെ ശക്തമായ വിയോജിപ്പ് അവഗണിച്ച് പ്രധാനമന്ത്രിയും ആഭ്യമന്ത്ര മന്ത്രിയുടെയും ഭൂരിപക്ഷാഭിപ്രായത്തോടെ നിയമന ശുപാര്‍ശ രാഷ്ട്രപതിക്ക് അയച്ചു.

നരേന്ദ്രമോദിയെ കുറിച്ച് പുസ്തകങ്ങള്‍ എഴുതിയ മാധ്യമ പ്രവര്ത്തകന് ഉദയ് മഹൂര്കറിനെ വിവരാവകാശ കമ്മിഷണറായി നിയമിക്കാനും സമിതി ഭൂരിപക്ഷാഭിപ്രായത്തില് തീരുമാനിച്ചു.
െൈവഎസ് കൃഷ്ണ നേരത്തെ ബ്രിട്ടന്, ശ്രീലങ്ക എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആയിരുന്നു. 2023 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടാകും. നിലവില്‍ കേന്ദ്ര വിവരാവകാശ കമ്മിഷനിലെ അഞ്ച് അംഗങ്ങളില്‍ ഒരാളാണ് വൈഎസ് കൃഷ്ണ. നിലവിലുള്ള അംഗങ്ങളിലെ സീനിയോരിറ്റി മറികടന്നാണ് വൈഎസ് കൃഷ്ണയുടെ നിയമനം എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
ഉദയ് മുഹുക്കറിനെ വിവരാവകാശ കമ്മിഷണര്‍മാരില്‍ ഒരാളായി നിയമിക്കുന്നതിനെയും കോണ്‍ഗ്രസ് എതിര്‍ക്കുന്നു. ചട്ടങ്ങള്‍ മറികടന്ന് കെട്ടിയിറിക്കുകയാണ് ഉദയ് മഹൂക്കറിനെ എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
മുഖ്യവിവരാവകാശ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയപ്പെട്ട 139 പേരില്‍ വൈഎസ് കൃഷ്ണയുടെ പേര് എങ്ങനെ ഉള്‍പ്പെടുത്തി എന്നതിന് വിശദീകരണം പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മാത്രമല്ല ഉദയ് മഹൂല്ക്കര് വിവരാവകാശ കമ്മീഷണര്‍ ആകാനുള്ള അപേക്ഷ നല്കിയുന്നുമില്ല. 355 അപേക്ഷകളാണ് വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്ക് ലഭിച്ചിരുന്നത്. അപേക്ഷ നല്‍കാത്തയാളെ കെട്ടിയിറിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
മഹൂര്‍ക്കര്‍ സര്‍ക്കാരിനെ പരസ്യമായി പിന്തുണയ്ക്കുന്ന ആളാണെന്ന് ആധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'പൂതന' തിരിഞ്ഞുകൊത്തിയോ? അരൂരിന്റെ അടിത്തറ ഇളക്കി ജി സുധാകരന്റെ പരാമര്‍ശം
Explained: ഡല്‍ഹി പൊലീസിന്റെ തെരുവ് പ്രതിഷേധം; ഇത് ചരിത്രത്തില്‍ ആദ്യം
അസാധാരണം: പൗരത്വ നിയമത്തിനെതിരെ യുഎന്‍ സുപ്രീംകോടതിയില്‍; ആഭ്യന്തരകാര്യമെന്ന് ഇന്ത്യ
കണക്ക് ഒപ്പിക്കാന്‍ ഒരുദിവസം; ഡല്‍ഹിയില്‍ 62.5 % പോളിങ്; വൈകിയതിനെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്