കൊച്ചു കുട്ടികളുടെ ശ്വാസകോശത്തിൽ മുതിർന്നവരേക്കാൾ കൂടുതൽ കൊറോണ വൈറസ്; ആശങ്ക ഉയർത്തി പഠനം
കൊവിഡ് ബാധിതരായ കുട്ടികളുടെ ശ്വാസകോശത്തിൽ മുതിർന്നവരേക്കാൾ പത്തു മുതൽ നൂറു മടങ്ങ് വരെ വൈറൽ ലോഡ് ഉണ്ടായിരിക്കുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്.
അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ ശ്വാസകോശത്തിൽ വലിയ അളവിലുള്ള വൈറൽ ലോഡ് കണ്ടെത്തിയതായി പഠനം. ജമാ പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഗവേഷകർ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ കുട്ടികളിലൂടെയുള്ള രോഗ വ്യാപനത്തെപ്പറ്റി കാര്യമായ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല. ആദ്യ ഘട്ട റിപ്പോർട്ടുകളിൽ കുട്ടികളിലൂടെ അതിവേഗം രോഗം പടരുന്നതായും കണ്ടെത്തിയിരുന്നില്ല. എന്നാൽ കൊവിഡ് ബാധിതരായ കുട്ടികളുടെ ശ്വാസകോശത്തിൽ മുതിർന്നവരേക്കാൾ പത്തു മുതൽ നൂറു മടങ്ങ് വരെ വൈറൽ ലോഡ് ഉണ്ടായിരിക്കുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. കുട്ടികളിലെ സംക്രമണ സാധ്യതകൾ മനസിലാക്കുന്നത് വഴി വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ALSO READ: ചൈനീസ് ഹാക്കര്‍മാര്‍ യുഎസ് കമ്പനി മൊഡേണയെ ആക്രമിച്ചെന്ന് ആരോപണം; ഇനി കൊവിഡ് വാക്സിന് യുദ്ധവും
മാർച്ച് 23 മുതൽ ഏപ്രിൽ 27 വരെയുള്ള കാലമാണ് പരിശോധനയ്ക്കായി പരിഗണിച്ചത്. ഇക്കാലയളവിൽ ഒരു മാസത്തിനും 65 വയസിനുമിടയിൽ പ്രായമുള്ള 145 രോഗികളുടെ സ്രവ പരിശോധന നടത്തിയാണ് ഗവേഷകർ നിഗമനത്തിൽ എത്തിച്ചേർന്നത്. മൂന്ന് വിഭാഗമായി തിരിച്ചായിരുന്നു പഠനം നടത്തിയത്. അഞ്ച് വയസിൽ താഴെയുള്ളവർ ഒരു വിഭാഗമായും അഞ്ച് മുതൽ 17 വയസ് വരെയുള്ളവർ മറ്റൊരു വിഭാഗമായും 18 മുതൽ 65 വയസ് വരെയുള്ളവർ മൂന്നാമത്തെ വിഭാഗമായും തിരിച്ചു. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് കൊച്ചു കുട്ടികളുടെ അപ്പർ റെസ്പിറേറ്ററി ട്രാക്റ്റിൽ വൈറൽ ലോഡ് കൂടുതൽ ഉള്ളതായി കണ്ടെത്തിയത്. മൂക്കും നാസദ്വാരങ്ങളും കണ്ഠനാളവും ശബ്ദനാളവും അടങ്ങുന്നതാണ് അപ്പർ റെസ്പിറേറ്ററി ട്രാക്റ്റ്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ കൂടുതൽ വൈറൽ ന്യൂക്ലിക് ആസിഡ് ഉള്ളതായിട്ടാണ് കണ്ടെത്തിയത്. എന്നാൽ മുതിർന്ന കുട്ടികളിലെ വൈറൽ ലോഡ് മുതിർന്നവർക്ക് സമാനമാണ്.
പഠനത്തിൽ വൈറൽ ന്യൂക്ലിക് ആസിഡുകളെപ്പറ്റി മാത്രമാണ് പറഞ്ഞിരിക്കുന്നത്. ഇന്‍ഫെഷ്യസ് വൈറസിനെപ്പറ്റി പ്രതിപാദിച്ചിട്ടില്ല. അത് കൊണ്ട് തന്നെ കുട്ടികളിലൂടെ അതിവേഗം വൈറസ് പടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നിരുന്നാലും രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗവേഷണഫലം സഹായകമായേക്കും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇന്ത്യയിൽ 1965 കൊറോണ രോഗികൾ; 50 മരണം
ലോകത്ത് കൊവിഡ് മരണം 47,000 കടന്നു; ഒമ്പത് ലക്ഷത്തിലേറെ രോഗികള്‍
കൊറോണ: ഗുജറാത്തിൽ ആദ്യ മരണം; രാജ്യത്ത് മരണസംഖ്യ ഏഴായി
കൊറോണ: ഇന്ത്യയിൽ മരണം ആറായി; ലോകത്ത് മരണസംഖ്യ 13,000 കടന്നു