ചൈനയുടെ ആണവോർജ്ജ ഗവേഷണ ശേഷിയിൽ വലിയ മുന്നേറ്റമായ, ഏറ്റവും വലുതും നൂതനവുമായ ന്യൂക്ലിയർ ഫ്യൂഷൻ പരീക്ഷണ ഉപകരണമായ എച്ച്എൽ -2 എം ടോകമാക് റിയാക്ടർ പ്രവർത്തനം തുടങ്ങി.
ചൈനയുടെ ആണവോർജ്ജ ഗവേഷണ ശേഷിയിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തിക്കൊണ്ട് അവരുടെ "കൃത്രിമ സൂര്യൻ" ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടർ വിജയകരമായി പ്രവർത്തിച്ച് തുടങ്ങി. ചൈനയിലെ ഏറ്റവും വലുതും നൂതനവുമായ ന്യൂക്ലിയർ ഫ്യൂഷൻ പരീക്ഷണാത്മക ഗവേഷണ ഉപകരണമാണ് എച്ച്എൽ -2 എം ടോകമാക് റിയാക്ടർ. ഈ ഉപകരണത്തിന് ശക്തമായ ശുദ്ധമായ ഊർജ്ജ സ്രോതസ്സ് മനുഷ്യർക്ക് നൽകാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.

ചൂടുള്ള പ്ലാസ്മയെ സംയോജിപ്പിക്കാൻ ശക്തമായ കാന്തികവലയം ഉപയോഗിക്കുന്ന ഈ റിയാക്ടറിന് 150 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനിലയിലെത്താൻ കഴിയുമെന്ന് പീപ്പിൾസ് ഡെയ്ലി പറയുന്നു. സൂര്യന്റെ കാമ്പിനേക്കാൾ ഏകദേശം 10 മടങ്ങ് ചൂട് കൂടുതൽ ആണ് ഈ താപനില . തെക്കു പടിഞ്ഞാറൻ സിജുവാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഈ റിയാക്ടറിന്റെ നിർമ്മാണം കഴിഞ്ഞ വർഷം അവസാനത്തോടെയാണ് പൂർത്തിയാക്കിയത്.
ലോകത്തിലെ ഏറ്റവും വലിയ ന്യൂക്ലിയർ ഫ്യൂഷൻ ഗവേഷണ പദ്ധതിയായ ഇന്റർനാഷണൽ തെർമോ ന്യൂക്ലിയർ എക്സ്പിരിമെന്റൽ റിയാക്ടറിൽ ( ITER ) പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുമായി സഹകരിച്ച് ഈ ഉപകരണം ഉപയോഗിക്കാൻ ആണ് ചൈനീസ് ഗവേഷകരുടെ പദ്ധതി. ഐ ടി ഇ ആർ 2025 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്യൂഷൻ ആറ്റോമിക് ന്യൂക്ലിയസുകളെ ലയിപ്പിച്ച് വൻതോതിൽ ഊർജ്ജം സൃഷ്ടിക്കുന്ന ഒരു പ്രക്രിയയാണ്. ഫിഷനേക്കാൾ സുരക്ഷിതം ഫ്യുഷൻ ആണെങ്കിലും ഈ പ്രക്രിയ വളരെ ചെലവേറിയതാണ്, ഐ ടി ഇ ആറിന്റെ മൊത്തം ചെലവ് തന്നെ 22.5 ബില്യൺ യുഎസ് ഡോളറാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!