മാന്ദ്യമുഖത്തും ചൈനയുടെ കയറ്റുമതി കുതിച്ചുയരുന്നു; തുണച്ചത് പിപിഇ കിറ്റ്
കൊവിഡ് ലോകത്തെ മുഴുവന്‍ കൊടും മാന്ദ്യത്തിലേക്ക് തള്ളിവിട്ടപ്പോഴാണ് അതിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ കയറ്റുമതി കൂട്ടുന്നതിനുള്ള മറ്റൊരു വഴി തുറന്നത്.
ചൈനയുടെ കയറ്റുമതി 2018 ഫെബ്രുവരി മുതല്‍ കുതിച്ചുയര്‍ന്നു. അതിന് ആദ്യം അവര്‍ നന്ദി പറയുന്നത് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള പേഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് (പിഫിഇ) കിറ്റുകള്‍ക്കാണ്. ഒപ്പം വര്‍ക്ക് ഫ്രം ഹോം സുഗമമാക്കുന്നതിനുള്ള മറ്റ് ഉപകരണങ്ങള്‍ക്കും.
കൊവിഡ് ലോകത്തെ മുഴുവന്‍ കൊടും മാന്ദ്യത്തിലേക്ക് തള്ളിവിട്ടപ്പോഴാണ് അതിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ കയറ്റുമതി കൂട്ടുന്നതിനുള്ള മറ്റൊരു വഴി തുറന്നത്.
നവംബറില്‍ ചൈനയുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ അതേ കാലയളവില്‍നിന്ന് 21.1 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഒക്ടോബറില്‍ ഇത് 11.4 ശതമാനത്തില്‍നിന്ന് 12.0 ശതമാനമായാണ് ഉയര്‍ന്നത്.
ഇറക്കുമതി ഈ കാലയളവില്‍ കുറയുകയും ചെയ്തു. ഒക്ടോബറില്‍ 4.7 ശതമാനം ഉണ്ടായിരുന്ന ഇറക്കുമതി നവംബറില്‍ 4.5 ശതമാനമായി കുറഞ്ഞെുന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇത് നവംബറില്‍ ചൈനയ്ക്ക് 75.42 ബില്യണ്‍ വ്യാപാര മിച്ചം ഉണ്ടാക്കിക്കൊടുത്തു. 1981ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണ് ഇത് എന്നതാണ് പ്രത്യേകത. ഒക്ടോബറലില് 53.5 ബില്യണ്‍ ഡോളര്‍ പ്രതീക്ഷിച്ച റോയിട്ടേഴ്സ് പോള്‍ പ്രതീക്ഷകളെക്കാള്‍ മികച്ചതാണ് ചൈന കൈവരിച്ച ഈ നേട്ടം.
പിപിഇ കിറ്റുകളുടെയും വര്‍ക്ക് ഫ്രം ഹോം ഉപകരണങ്ങളുടെയും ക്രസ്മത് ഡിമാന്‍ഡുകളാണ് ചൈനയുടെ ഈ നേട്ടത്തിന് ആധാരമായത്. ലോക വിപണിയില്‍ ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് മേധാവിത്വം ലഭിക്കാന്‍ ഇത് ഗുണം ചെയ്തു. കൊവിഡ് വ്യാപന ആഘാതം ഇത രാജ്യങ്ങളില്‍ ഏതാനും മാസം കൂടിയുണ്ടാകുമെന്നതിനാല് ചൈനയുടെ ഈ നേട്ടം കുറച്ചുകൂടി പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, മഹാമാരി കാലത്തെ ഈ ഡിമാന്റ് ദീര്ഘകാലത്തേക്കുള്ളതാകില്ലെന്ന ചൈന വിലയിരുത്തുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ചൈനയിൽ കുന്നുകൂടികിടക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ
സിനിമ, സീരിയൽ ഷൂട്ടിങ് തുടങ്ങാമെന്ന് കേന്ദ്രം; ആരോഗ്യ സേതു, തെർമ്മൽ സ്കാനിങ്, മാസ്ക് നിർദേശങ്ങൾ ഇങ്ങനെ