350 നു മുകളിൽ ചേസ് ചെയ്യണമെങ്കിൽ രോഹിത് തന്നെ വേണമായിരുന്നുമെന്ന് മുൻ ഇന്ത്യൻ ടെസ്റ്റ് ഓപണർ
350ന് മുകളില്‍ സ്കോര്‍ ചെയ്യണമെങ്കില്‍ ഇന്ത്യക്കു രോഹിത് കൂടിയേ തീരൂ. പ്രത്യേകിച്ചും റണ്‍ചേസില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ പ്രധാനമാണ്.
കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഓസീസ് പടുത്തുയർത്തിയ 350ന് മുകളില്‍ ഉള്ള റണ്‍സാണ് ഇന്ത്യക്കു ചേസ് ചെയ്യേണ്ടി വന്നത്. 300 കടക്കാന്‍ ഇന്ത്യക്കു കഴിഞ്ഞെങ്കിലും വിജയലക്ഷ്യം മറികടക്കാന്‍ സാധിച്ചില്ല. വൈസ് ക്യാപ്റ്റനും ഓപണറുമായ രോഹിത് ശര്‍മയുടെ അഭാവം റണ്‍ചേസില്‍ ഇന്ത്യയെ ബാധിക്കുന്നതായുള്ള അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഓപണര്‍ ആകാശ് ചോപ്ര.
രണ്ടു ഏകദിനങ്ങളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ സ്കോറാണ് ഇന്ത്യക്കു പിന്തുടരേണ്ടി വന്നത്. രോഹിത് ശര്‍മ ടീമിലുണ്ടായിരുന്നെങ്കില്‍ കുറേക്കൂടി ആത്മവിശ്വാസത്തോടെ കളിക്കാന്‍ ഇന്ത്യക്കാവുമായിരുന്നു. 350ന് മുകളില്‍ സ്കോര്‍ ചെയ്യണമെങ്കില്‍ ഇന്ത്യക്കു രോഹിത് കൂടിയേ തീരൂ. പ്രത്യേകിച്ചും റണ്‍ചേസില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ പ്രധാനമാണ്. ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഭിപ്രായം പങ്കുവെച്ചത്.
ഇതിനൊപ്പം കെ എൽ രാഹുലിനെ ഇന്ത്യ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നും ചോപ്ര പറയുന്നു. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും അഞ്ചാം നമ്പറിലാണ് രാഹുലിനെ ഇന്ത്യ ഇറക്കിയത്. ശിഖര്‍ ധവാനോടൊപ്പം ഓപ്പണറായാണ് രാഹുലിനെ ഇന്ത്യ കളിപ്പിക്കേണ്ടത്. ഇതു ടീമിന് മികച്ച തുടക്കം നല്കാന് സഹായിക്കുകയും രാഹുലിനെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കുകയും ചെയ്യും. ചോപ്ര പറയുന്നു.
നേരത്തേ നാലു ടെസ്റ്റുകളിലും രോഹിത് കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പൂര്‍ണ ഫിറ്റ്നസ് ഇനിയും വീണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഇതിനു സാധ്യത കുറവാണ്. യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കവെയാണ് രോഹിത്തിനു പരിക്കേല്‍ക്കുന്നത്. ഇതിനു ശേഷം പ്ലേ ഓഫ് മത്സരങ്ങളിൽ കളിച്ചെങ്കിലും രോഹിത്തിനെ ടീമിലുൾപ്പെടുത്താത്തത് വിവാദമായിരുന്നു.
ഇതിനിടെ രോഹിത്തിന്റെ കാര്യത്തിൽ കൃത്യമായ ഒരു ചിത്രം ഞങ്ങൾക്ക് കിട്ടുന്നില്ലെന്ന് പറഞ്ഞ് ക്യാപ്റ്റൻ കോഹ്ലിയും രംഗത്തെത്തിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!