കേരളത്തിൽ 500 സ്ക്രീനുകളിൽ, തമിഴ്നാട്ടിൽ 800ൽ അധികം; മാസ്റ്ററിന്റെ മാസിൽ തിയേറ്ററുകൾ, അടുത്ത റിലീസ് വെളളം
മാസ്റ്ററിന് പിന്നാലെ മലയാള ചിത്രങ്ങൾക്കും ആളുകളെ ഇതേ ആവേശത്തിൽ തിയറ്ററിൽ എത്തിക്കാൻ സാധിച്ചാൽ സിനിമ ഇൻഡസ്ട്രിയും സജീവമാകുമെന്ന പ്രതീക്ഷയാണ് ഏവർക്കും.
പത്ത് മാസങ്ങൾക്ക് ശേഷം തിയറ്ററുകൾ തുറന്നപ്പോൾ ആദ്യദിനം ആവേശകരമായ പ്രതികരണം. ഇളയദളപതി വിജയ്- മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ ആദ്യമായി ഒന്നിക്കുന്ന ലോകേഷ് കനകരാജ് ചിത്രത്തിന് പലയിടത്തും ടിക്കറ്റുകൾ കിട്ടാനില്ലെന്നാണ് സോഷ്യൽമീഡിയ പ്രതികരണങ്ങൾ. ഫാൻസ് ഷോ ഉളളതിനാൽ തന്നെ തിയറ്ററുകളിൽ ആവേശപ്പൂരമാണ്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണെന്ന അഭിപ്രായമാണ് ആദ്യ ഷോ കണ്ടവർ വ്യക്തമാക്കുന്നത്.
#MasterReview - 4/5
— நைனா ✍️???? (@Writer_Naina) January 13, 2021
The movie really guaranted watch in theathres...Never have dissapointment..Surely VJ &VJS climax fight make all goosebumbs..????????????????#MasterFDFS #Master
കൈദിയിലൂടെ ആരാധകരെ രസിപ്പിച്ച ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ രണ്ട് സൂപ്പർ താരങ്ങളും എത്തുന്നത് കൊണ്ട് തന്നെ ആവേശവും വാനോളമാണ്. തമിഴ്നാട്ടിൽ റിലീസിന് തലേദിവസമെ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. എല്ലാ സീറ്റുകളിലും ആളെ പ്രവേശിപ്പിക്കുമെന്ന് ആദ്യം വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് കേന്ദ്ര നിർദേശം വന്നതോടെ പകുതി സീറ്റിൽ മാത്രമാണ് തമിഴ്നാട്ടിലും പ്രദർശനം. ലോക്ഡൗണിന് മുൻപ് സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ദർബാർ 1,000 സ്ക്രീനുകളിലായിരുന്നു തമിഴ്നാട്ടിൽ പ്രദർശിപ്പിച്ചത്. മാസ്റ്ററാകട്ടെ എണ്ണൂറിലധികം സ്ക്രീനുകളിൽ കളിക്കുന്നുണ്ട്.

#MasterFDFS 6:01 am show at PVR, Sion, Mumbai. Very xcited! #MasterPongal #Mass #ThalapathyVijay #Celebration #CinemasAreBack #Master #ThalapathyVsSethupathi @XBFilmCreators @actorvijay @VijaySethuOffl @Dir_Lokesh @anirudhofficial @MalavikaM_ @imKBRshanthnu @iam_arjundas pic.twitter.com/Liy18hHsaz
— Fenil Seta (@fenil_seta) January 13, 2021
കേരളത്തിൽ അഞ്ഞൂറ് സ്ക്രീനുകളിലാണ് പ്രദർശനം. ആകെ 670 സ്ക്രീനുകളാണ് കേരളത്തിലുളളത്. പകുതി സീറ്റുകളിൽ മാത്രമാണ് പ്രവേശനം എന്നതിനാൽ എല്ലാ ജില്ലയിലും നിരവധി തിയറ്ററുകളിൽ മാസ്റ്റർ പ്രദർശിപ്പിക്കുന്നുണ്ട്. ബാക്കി തിയറ്ററുകൾ കൂടി വരുംദിവസങ്ങളിൽ സജ്ജമാകും. മാസ്റ്ററിന് പിന്നാലെ മലയാള ചിത്രങ്ങൾക്കും ആളുകളെ ഇതേ ആവേശത്തിൽ തിയറ്ററിൽ എത്തിക്കാൻ സാധിച്ചാൽ സിനിമ ഇൻഡസ്ട്രിയും സജീവമാകുമെന്ന പ്രതീക്ഷയാണ് ഏവർക്കും. ജയസൂര്യ നായകനായ വെളളം എന്ന ചിത്രമാണ് അടുത്തതായി തിയറ്ററിലെത്തുന്നത്. ഫെബ്രുവരി പകുതിയോടെ വൺ, മാർച്ച് 26ന് മരയ്ക്കാർ എന്നി റിലീസുകളാണ് അടുത്തതായി പ്രതീക്ഷിയ്ക്കപ്പെടുന്നത്.
#MasterFDFS Celebrations at @RamCinemas ???????????????????? pic.twitter.com/rtbiGnpvfY
— Nallavan Memez ❁ (@Nallavan_Memez) January 12, 2021
എല്ലാ തിയേറ്ററിലും അമ്പതുശതമാനം കാണികളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. ഇതിനായി ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കുംവിധമാണ് ക്രമീകരണങ്ങള്‍. ജീവനക്കാര്‍ക്കും കാണികള്‍ക്കും ഗ്ലൗസും സാനിറ്റൈസറും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയാണ് തിയേറ്ററുകളുടെ പ്രവർത്തനസമയം. സെക്കൻഡ് ഷോ ഉണ്ടാകില്ല. ദിവസേന മൂന്ന് മുതൽ നാല് ഷോകളാണ് ഉണ്ടാവുക. ടിക്കറ്റുകൾ ഓൺലൈനായും തിയേറ്ററിലെ കൗണ്ടറിൽനിന്നു വാങ്ങാം. ഓൺലൈൻ ബുക്കിങ്ങാണ് തിയേറ്ററുകാരും പ്രോത്സാഹിപ്പിക്കുന്നത്. കൗണ്ടറുകളിലെത്തുന്നവർ സാമൂഹിക അകലം കർശനമായും പാലിക്കണം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!