ഇങ്ങനെ പോവുകയാണെങ്കിൽ ആളുകൾ ദൂരദർശനു മുന്നിൽ നിന്ന് കണ്ണു മാറ്റില്ലെന്നും നെറ്റ് ഫ്ലിക്സും ആമസോണുമൊക്കെ ലോക്ക് ഡൗൺ ചെയ്യേണ്ടി വരുമെന്നടക്കമുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.
90 കളിലെ കിഡ്സിനെ നൊസ്റ്റാൾജിയയിലേക്ക് കൊണ്ടുപോവാനായി കച്ച കെട്ടിയിരിക്കുകയാണ് ദൂരദർശൻ. കൊറോണ കാലത്ത് ദൂരദർശനിലൂടെ വീണ്ടും രാമായണം പുനഃസംപ്രേഷണം ചെയ്യാൻ തീരുമാനിച്ചതായി കേന്ദ്ര വാര്ത്ത വിതരണ മന്ത്രി പ്രകാശ് ജാവദേക്കർ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് സീരിയലിന്റെ പുനഃസംപ്രേഷണം നടത്തുന്നതെതാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതിനൊപ്പം മഹാഭാരതവും സംപ്രേഷണം ചെയ്യുന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
90 കളിലെ കിഡ്സിനെ നൊസ്റ്റാൾജിയയിലേക്ക് കൊണ്ടുപോവാനായി കച്ച കെട്ടിയിരിക്കുകയാണ് ദൂരദർശൻ.
ഇതിനകം ട്വിറ്ററിലടക്കം സോഷ്യൽ മീഡിയയിൽ ദൂരദർശന്റെ ഈ തീരുമാനം ട്രെൻഡ് ആയിട്ടുണ്ട്. ഇങ്ങനെ പോവുകയാണെങ്കിൽ ആളുകൾ ദൂരദർശനു മുന്നിൽ നിന്ന് കണ്ണു മാറ്റില്ലെന്നും നെറ്റ് ഫ്ലിക്സും ആമസോണുമൊക്കെ ലോക്ക് ഡൗൺ ചെയ്യേണ്ടി വരുമെന്നടക്കമുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.
ഇപ്പോൾ മറ്റൊരു പഴയ സീരിയൽ കൂടി പുന:സംപ്രേഷണം ചെയ്യാനൊരുങ്ങുകയാണ് ദൂരദർശൻ. സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ അഭിനയരംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പായ സർക്കസ് എന്ന സീരിയലാണ് ദൂരദർശൻ വീണ്ടും സംപ്രേഷണം ചെയ്യാനൊരുങ്ങുന്നത്.
അസീസ് മിർസയും കുന്ദൻ ഷായും ചേർന്ന് സംവിധാനം ചെയ്ത സർക്കസ് എന്ന സീരിയൽ സീരീസ് 1989 ലാണ് മിനി സ്ക്രീനിലെത്തിയത്. ആ സമയത്ത് ഈ സീരിയൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരർഥത്തിൽ ഷാരൂഖ് ഖാന്റെ മിനി സ്ക്രീനിലേക്കുള്ള റീ എൻട്രി തന്നെ വിശേഷിപ്പിക്കാം സർക്കസിന്റെ വീണ്ടുമുള്ള സംപ്രേഷണണം.
സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ അഭിനയരംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പായ സർക്കസ് എന്ന സീരിയലാണ് ദൂരദർശൻ വീണ്ടും സംപ്രേഷണം ചെയ്യാനൊരുങ്ങുന്നത്.
മാർച്ച് 29 ന് രാത്രി എട്ടുമണി മുതലായിരിക്കും ഇതിന്റെ സംപ്രേഷണം. ഡിഡി നാഷണൽ ചാനലിലായിരിക്കും സംപ്രേഷണം. ഷാരൂഖ് ഖാനൊപ്പം സീരിയലിൽ രേണുക ഷഹാന, അശുതോഷ് ഗവാരിക്കർ എന്നിവരും അഭിനയിച്ചിരുന്നു. രാജ്യം കൊറോണ കാലത്ത് ലോക്ക് ഡൗണിൽ ആയിരിക്കുമ്പോഴാണ് 30 കൊല്ലം മുമ്പുള്ള സീരിയലുകൾ ദൂരദർശനിലൂടെ വീടുകളിലേക്കെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതിനൊപ്പം തന്നെ രജിത് കപൂർ അഭിനയിച്ച പഴയ ഡിറ്റക്ടീവ് സീരിയലായ ബ്യോകേഷ് ബക്ഷിയും തിരിച്ചുവരവിനൊരുങ്ങുകയാണ്.