കേരളമല്ലാതെ മറ്റെവിടെയാണ് എല്ലാ വിഭാഗം മുസ്ലിംകൾക്കും സംവരണമുളളത്? ആരുടെയും നിലവിലുളള അവകാശങ്ങള്‍ നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി
ഇതിനെതിരെ വലിയ രീതിയിൽ ചന്ദ്രഹാസം ഇളക്കി വരുന്നൊരു പാർട്ടിയുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന പാർട്ടിയാണ്. അവരുടെ പേരിന്റെ ആദ്യഭാഗം ഇന്ത്യൻ യൂണിയനാണ്. ഈ ഇന്ത്യൻ യൂണിയനിൽ മുസ്ലിംമിന് എല്ലാവർക്കും സംവരണ അവകാശമുളള സംസ്ഥാനങ്ങൾ എത്രയുണ്ട്?
സംസ്ഥാനത്ത് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കായി ഏർപ്പെടുത്തിയ സംവരണത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം ലീഗാണ് ഇതിനെതിരെ ചന്ദ്രഹാസം ഇളക്കി വരുന്നത്. രാജ്യത്ത് എല്ലാ വിഭാഗത്തിലുളള മുസ്ലിംമിനും സംവരണം ലഭിക്കുന്നത് കേരളത്തിൽ മാത്രമാണ്. കേരളം വിട്ടാൽ മുസ്ലിം സമൂഹത്തിലെ വളരെ ചെറിയൊരു ന്യൂനപക്ഷത്തിന് മാത്രമാണ് സംവരണം ലഭിക്കുന്നതെന്നും പിണറായി പറഞ്ഞു. ചിലർ തെറ്റിദ്ധരിച്ച് എതിർക്കാൻ തയ്യാറാകുന്നുണ്ട്. പാവപ്പെട്ടവർ തങ്ങളുടെ സംവരണം പോകുമെന്ന ഭീതിയിലാണ് അവർ എതിർക്കുന്നത്. അവരോട് പറയാനുളളത്, ഇന്ന് നിലവിലുളള സംവരണ അവകാശം, നേരിയ ശതമാനം പോലും ഹനിക്കപ്പെടില്ല. അതുകൊണ്ട് അത്തരം ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പിണറായി വ്യക്തമാക്കി.
മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിന്റെ പൂർണരൂപം
മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നത് സംബന്ധിച്ച് ചില പ്രചരണങ്ങൾ തുടരുന്നു. കൂടുതൽ വ്യക്തത ആവശ്യമുണ്ട്. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശരിയായ അർത്ഥത്തിൽ പരിഗണിച്ചാണ് സംവരണ കാര്യത്തിൽ ഞങ്ങൾ എക്കാലത്തും നിലപാട് സ്വീകരിച്ചത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ ഘട്ടത്തിലുണ്ടായ ദേശീയ അന്തരീക്ഷം, ആ ഘട്ടത്തിൽ സ്വീകരിച്ച സമീപനം നമുക്കെല്ലാം ഓർമ്മയുളളതാണ്. ദശാബ്ദങ്ങളായി ഇക്കാര്യത്തിൽ സ്വീകരിച്ച് വരുന്ന ഒരു നിലപാട്, ഇതിൽ ഒരു ആശങ്ക വളർത്തി വിടാൻ ശ്രമിക്കുന്നത്, സംവരണ ആനുകൂല്യം ലഭിക്കുന്നവർക്ക് ഈ പുതിയ സംവരണം വരുന്നതോടെ, എന്തോ നഷ്ടപ്പെട്ട് പോകുമെന്നാണ്. നമ്മുടെ രാജ്യത്ത് സംവരണം സംബന്ധിച്ച് ഇനി സംവരണം തുടരേണ്ടതുണ്ടോ എന്നൊരു വലിയ ചർച്ച ഉയർന്ന് വന്നിരുന്നു. ആ ഘട്ടത്തിൽ ഖണ്ഡിതമായ നിലപാടാണ് ഞങ്ങൾ എടുത്തിരിയ്ക്കുന്നത്.
സംവരണം, ഇപ്പോൾ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കുളള സംവരണം നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട വിഭാഗമാണ്. ആ വിഭാഗത്തെ ശരാശരി നിലവാരത്തിലേക്ക് ഉയർത്തണമെങ്കിൽ പ്രത്യേകമായ പിന്തുണ നൽകേണ്ടി വരും. അതിനാണ് സംവരണം ഏർപ്പെടുത്തിയത്. ആ സംവരണത്തിൽ കാലം കുറച്ചായി, ഇനി അത് തുടരേണ്ടതുണ്ടോ എന്നതായിരുന്നു ദേശീയ തലത്തിൽ തന്നെ ചിലർ ഉയർത്താൻ ശ്രമിച്ചത്. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും സംവരണം തുടരേണ്ടതാണെന്ന നിലപാട് ഞങ്ങൾ എടുക്കുകയും. ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ രാജ്യത്ത് മറ്റൊരു കാര്യം നമ്മൾ ചർച്ച ചെയ്തു.
പട്ടിക ജാതി പട്ടിക വർഗ സംവരണവും പിന്നോക്ക വിഭാഗങ്ങൾക്കുളള സംവരണവും തുടരണോ എന്നത്?. പിന്നോക്ക വിഭാഗങ്ങൾക്കുളള സംവരണത്തിൽ ക്രിമീലെയർ നടപ്പാക്കപ്പെട്ടതോടെ സമ്പന്ന വിഭാഗം സംവരണത്തിന് അർഹമല്ലാതെ ആയി. ആ കാര്യത്തിൽ അന്ന് ഞങ്ങളൊരു കാര്യം ഉന്നയിക്കുക ഉണ്ടായി. ക്രീമിലെയർ വിഭാഗത്തിൽ പെട്ടവർ സംവരണത്തിന് അർഹത വേണ്ട എന്നത് ശരിയായ നിലപാട് തന്നെയാണ്. എന്നാൽ സംവരണ പ്രകാരം ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ, ഉദ്യോഗാർത്ഥികൾ ആവശ്യമായ അത്ര എണ്ണം ഈ സംവരണത്തിൽ നിന്ന് ലഭിച്ചില്ല എങ്കിൽ, അത് സമുദായത്തിന്റെ കാര്യമാണ്. ആ സമുദായത്തിൽ നിന്ന് ആവശ്യമായ അത്ര ആളുകളെ ലഭിച്ചില്ലെങ്കിൽ മാറ്റി നിർത്തപ്പെട്ട ക്രീമിലെയർ വിഭാഗത്തിലുളളവർക്ക് നിയമനം നൽകേണ്ടതാണെന്ന് ഞങ്ങൾ പറഞ്ഞു. അപ്പോൾ സംവരണത്തെക്കുറിച്ചുളള ഞങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കാനാണ് ഇത് പറഞ്ഞത്.
അന്ന് നാം വിളിച്ച മുന്നോക്ക വിഭാഗത്തിലെ പരമദരിദ്രരായ ആളുകൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, അവർക്ക് ഒരു പത്ത് ശതമാനം സംവരണം എങ്കിലും അനുവദിക്കണം എന്നൊരു അഭിപ്രായം പൊതുവിൽ ഉയർന്നു. ഞങ്ങൾ അതിനെ അനുകൂലിച്ചവരായിരുന്നു. ശക്തമായി അനുകൂലിച്ചതാണ്. ഈ കേരളത്തിൽ ഒരു ഘട്ടത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പ്രധാന വിഷയമായിരുന്നു ഇത്. ഞങ്ങളുടെ ഈ നിലപാടിനെ എതിർത്തുകൊണ്ട് ചിലർ രംഗത്ത് വന്നു.
ഞങ്ങൾ പറഞ്ഞത്, ഈ പറയുന്ന കാര്യം നടപ്പാകണമെങ്കിൽ ഇപ്പോ 50% വരെയാണ് സംവരണം എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിലേക്ക് പല സംസ്ഥാനങ്ങളും എത്തിക്കഴിഞ്ഞു. ഇത് ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമാണ് നടപ്പാക്കാൻ കഴിയുക. പത്ത് ശതമാനം സംവരണം നൽകണം, അത് ഭരണഘടനാ ഭേദഗതിയിലൂടെ ആയിരിക്കണം. ഇതാണ് ഞങ്ങളുടെ നിലപാട്.
കേരളം പൊതുവിൽ, പൊതുവിൽ എന്ന് പറയുമ്പോൾ എൽഡിഎഫും യുഡിഎഫുമാണല്ലോ. യുഡിഎഫിന്റെ പ്രകടന പത്രികയിൽ ഇത് ഇടം പിടിച്ചു. ഞങ്ങൾ ഈ കഴിഞ്ഞ പ്രകടന പത്രികയിൽ ഇത് ഒന്നുകൂടി എടുത്ത് പറഞ്ഞു. ആദ്യ ഘട്ടത്തിൽ അവസരം കിട്ടിയത് ദേവസ്വം വകുപ്പിലാണ്. ദേവസ്വം ബോർഡ് വഴിയുളള നിയമനത്തിൽ അവിടുത്തെ പ്രത്യേക സാഹചര്യത്തിൽ ഇത് നടപ്പാക്കാൻ അവസരം ലഭിച്ചു. ഞങ്ങൾ ഇത് നടപ്പിലാക്കി. രാജ്യത്ത് ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു. ഇത് അനുസരിച്ച് ഇപ്പോൾ രാജ്യത്താകെ ഇത്തരമൊരു ഭേദഗതി, ഇത്തരത്തിൽ ഒരു സംവരണ നയം വന്നിരിക്കുകയാണ്. അത് നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന രീതിയാണ് വന്നിരിക്കുന്നത്.
ചിലർ തെറ്റിദ്ധരിച്ച് എതിർക്കാൻ തയ്യാറാകുന്നുണ്ട്. പാവപ്പെട്ടവർ തങ്ങളുടെ സംവരണം പോകുമെന്ന ഭീതിയിലാണ് അവർ എതിർക്കുന്നത്. അവരോട് പറയാനുളളത്, ഇന്ന് നിലവിലുളള സംവരണ അവകാശം, നേരിയ ശതമാനം പോലും ഹനിക്കപ്പെടില്ല. അതുകൊണ്ട് അത്തരം ആശങ്കയ്ക്ക് അടിസ്ഥാനമില്ല. അതേസമയം ഇതിനെതിരെ വലിയ രീതിയിൽ ചന്ദ്രഹാസം ഇളക്കി വരുന്നൊരു പാർട്ടിയുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന പാർട്ടിയാണ്. അവരുടെ പേരിന്റെ ആദ്യഭാഗം ഇന്ത്യൻ യൂണിയനാണ്. ഈ ഇന്ത്യൻ യൂണിയനിൽ മുസ്ലിംമിന് എല്ലാവർക്കും സംവരണ അവകാശമുളള സംസ്ഥാനങ്ങൾ എത്രയുണ്ട്? നമ്മുടെ കേരളം അല്ലാതെ എവിടെയാണ് ചൂണ്ടിക്കാട്ടാനുളളത്. കേരളം വിട്ടാലുളള അവസ്ഥ എന്താണ്? ചെറിയൊരു വിഭാഗം ചിലയിടത്ത് സംവരണത്തിന് അർഹരാണ്. മഹാഭൂരിഭാഗം സംവരണത്തിന് അർഹതയില്ലാത്തവരാണ്.
യഥാർത്ഥത്തിൽ നമ്മൾ ഈ മുന്നോക്കത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്ന് പറയുന്നതിന് പകരം സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നാണ് പറയേണ്ടത്. നമ്മുടെ പ്രയോഗത്തിൽ അങ്ങനെ ഒരു മാറ്റം വരുത്തേണ്ടതായി ഉണ്ട്. രാജ്യത്താകെയുളള മുസ്ലിംമിനെ എടുത്താൽ കേരളം ഒഴിച്ചുളള മറ്റുളള ഇടങ്ങളിൽ മഹാഭൂരിഭാഗം പേരും സംവരണേതര വിഭാഗമാണ്. ആ സംവരേണതര വിഭാഗത്തിൽ പെട്ടവർക്കും ഈ ആനുകൂല്യം ലഭിക്കും. ഹിന്ദുക്കളിലെ മുന്നോക്ക വിഭാഗത്തിലുളളവർ ഉണ്ട്, ക്രൈസ്തവരിലെ മുന്നോക്ക വിഭാഗത്തിൽ പെട്ടവരുണ്ട്, മറ്റ് എല്ലാ മതത്തിലെയും മുന്നോക്ക വിഭാഗത്തിൽ പെട്ടവരുണ്ട്, കൂടാതെ ജാതിയും മതമില്ലാതെ ജീവിക്കുന്നവരും ഈ പറയുന്ന ആനുകൂല്യം ലഭിക്കുന്നവരായി മാറും. അപ്പോ ഇത് ഒരു പുതിയ കാര്യമാണ്. പുതിയൊരു വിഭാഗത്തിനാണ് ലഭിക്കുന്നത്. ഏറ്റവും പാവപ്പെട്ടവർക്ക് ലഭിക്കണമെന്നാണ് നമ്മൾ കരുതുന്നത്. പാവപ്പെട്ടവർക്ക് ലഭിക്കുന്നതിന് ഉതകുന്ന മാനദണ്ഡങ്ങളാണ് നമ്മൾ സംസ്ഥാനത്ത് നിശ്ചയിച്ചിട്ടുളളത്. അതിൽ എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചാൽ നമുക്ക് പരിഹരിക്കാം. പക്ഷേ ഈ വിഭാഗത്തിന് സംവരണത്തിന് അർഹത ഇല്ലാ എന്ന നിലപാട് സ്വീകരിക്കരുത്. കാരണം അവർ മഹാ പാവപ്പെട്ടവരാണ്. ആ പാവപ്പെട്ടവർക്ക് ഇപ്പോ ഭരണഘടനാ ഭേദഗതിയിലൂടെ സംവരണത്തിന് അർഹത വന്നിരിക്കുന്നു. അത് നടപ്പാക്കുന്നതിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് നല്ലതല്ല എന്നാണ് പറയാനുളളത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പൊതുമെറിറ്റിലെ അമ്പതില്‍ നിന്നാണ് മുന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം എങ്കില്‍ എതിര്‍പ്പില്ല, വെളളാപ്പളളി
കെപിസിസിയുടെ 1000 വീടുകളുടെ കണക്ക് രണ്ടാഴ്ചയ്ക്കുളളിലെന്ന് മുല്ലപ്പളളി, സാമ്പത്തിക സംവരണത്തോട് യോജിപ്പ്
പത്ത് ശതമാനം ഓപ്പൺ മെറിറ്റിൽ നിന്ന്, സംവരണമുളളവരെ സാമ്പത്തിക സംവരണം ബാധിക്കില്ലെന്ന് കാനം
യുഡിഎഫ് പ്രകടന പത്രികയിൽ മുന്നോക്ക സംവരണം ഉൾപ്പെടുത്തിയിരുന്നുവെന്ന് സിപിഎം, ഭേദഗതി വന്നതോടെ സംവരണം 60 ശതമാനമായി