രണ്ടിടത്ത് സമൂഹവ്യാപനം; തിരുവനന്തപുരത്ത് അതീവ ഗുരുതരം; വീണ്ടും ലോക്ഡൗണിലേക്ക്
തീമേഖലയില്‍ അതിവേഗത്തില്‍ രോഗ വ്യാപനം ഉണ്ടാകുന്നു. കരിങ്കുളം പുല്ലുവിളയില്‍ 97 സാമ്പിള്‍ പരിശോധിച്ചപ്പോള്‍ 51 പോസ്റ്റീവ് ആയി.
തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുല്ലുവിളയിലും പൂന്തുറയിലും സമൂഹവ്യാപനം നടന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 246ല്‍ 237 പേര്‍ക്ക് രോഗം സമ്പര്‍ക്കം വഴിയാണ്. മൂന്ന് പേരുടെ ഉറവിടം അറിയില്ല. ഇത് അസാധാരണ സാഹചര്യം. തീരപ്രദേശങ്ങളില്‍ പൂര്‍ണമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരും. നാളെ അത് വേണ്ടിവരും.
തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങള്‍ അതീവ ഗുരുതരമാണ്. തീമേഖലയില്‍ അതിവേഗത്തില്‍ രോഗ വ്യാപനം ഉണ്ടാകുന്നു. കരിങ്കുളം പുല്ലുവിളയില്‍ 97 സാമ്പിള്‍ പരിശോധിച്ചപ്പോള്‍ 51 പോസ്റ്റീവ് ആയി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പരുടെ ടെസ്റ്റില്‍ 26 പോസറ്റീവ്. പുതുക്കുറിശി 77 സമ്പിള്‍ 20 പോസറ്റീവ്. അഞ്ചുതെങ്ങ് 81 സാമ്പിള്‍ 15 പോസ്റ്റീവ് എന്നാണ് ഇന്നത്തെ സ്ഥിതി.
സ്ഥിതി നിയന്ത്രിക്കുന്നതിന് പ്രത്യേക മേഖലകളാക്കി തിരിച്ചായിരിക്കും നിയന്ത്രണം. നാളെ മുതല്‍ തീരമേഖലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. പുല്ലുവിളയും അഞ്ച് തെങ്ങ് മുതല്‍ പെരുമാതുറവരെ ഒരു സോണ്‍, പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ രണ്ടാം സോണ്‍, വിഴിഞ്ഞം മുതല്‍ കൂരമ്പ് വരെ മൂന്നാമത്തെ സോണ്‍ എന്നിങ്ങനെ തിരിച്ചാണ് നിയന്ത്രണം. ഉയര്‍ന്ന പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവിടെ ഉദ്യോഗസ്ഥന്മാരെ നിന്ത്രണത്തിന് നിയോഗിച്ചു.
അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന ഏറ്റവും കുറഞ്ഞ സ്ഥാപങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് അതിവേഗം നടപ്പാക്കും. കണ്ടെയ്മെന്റ് സോണില്‍ ജനങ്ങള്‍ പുറത്തിറങ്ങരുത്. അത്യാവശ്യകാര്യത്തിന് മാത്രമേ യാത്ര അനുവദിക്കൂ. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കും. തീരദേശത്ത് യാത്രയും അനുവദിക്കില്ല. കരിങ്കുളം ഗ്രാമ പഞ്ചായത്തില്‍ ഇന്ന് ആറ് മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. പുല്ലുവിളയില്‍ സാമൂഹിക വ്യാപനം ഉണ്ടായി. 150ലധികം ആക്ടീവ് കേസുകള്‍ നിലവിലുണ്ട്. കഠിനംകുളം ചിറയിന്‍കീഴ് എല്ലാ വാര്‍ഡുകളും കണ്ടെയ്മെന്റ് സോണ്‍. കോര്പ്പറേഷന് മേഖലയിലെ ചില വാര്‍ഡുകളെയും കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!