നഷ്ടം ഗുലാം നബിക്ക്; പിടിമുറുക്കി രാഹുല്‍ ടീം; കത്തിലെ ഭയം പ്രതിഫലിച്ച കോണ്‍ഗ്രസ് പുനഃസംഘടന
പ്രായത്തിന് പോലും മടുത്ത നേതാവാണ് സ്ഥാനം നഷ്ടമായ മോത്തിലാല്‍ വോറ. പി ചിദംബരം ക്ഷണിതാവ് എന്നതില്‍നിന്ന് മാറി പ്രവര്‍ത്തക സമിതിയിലെ സ്ഥിരം അംഗമായി ഉയര്‍ന്നു.
രാഹുല്‍ ടീം ഞങ്ങളെ യമുനയില്‍ എറിയുമെന്നായിരുന്നു ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ എഴുതിയ കത്തില്‍ നിഴലിച്ച ഭയം. കത്ത് ചര്‍ച്ച ചെയ്ത നിര്‍ണായ കോണ്‍ഗ്രസ് നേതൃയോഗം സോണിയ ഗാന്ധിയില്‍ വിശ്വാസമര്‍പ്പിച്ച ശേഷമുണ്ടായ പുനഃസംഘടനയില്‍ ആ ഭയം ഏതാണ്ട് ശരിയെന്ന പ്രതീതി സൃഷ്ടിച്ചു.
Also Read: അഞ്ച് മാസത്തെ രഹസ്യചര്‍ച്ച; 'ഞങ്ങളെ യമുനയില്‍ എറിയാന്‍ ആഗ്രഹിച്ചു'; വിമതരെ കത്തെഴുതിച്ചതിന്റെ കാരണങ്ങളില്‍ രാഹുല്‍ ഭയവും

പുനഃസംഘടിപ്പിച്ചപ്പോള്‍ വലിയ നഷ്ടം നേരിട്ടത് ഗുലാം നബി ആസാദിനാണ്. പ്രവര്‍ത്തക സമിതിയിലെ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ജനറല്‍ സെക്രട്ടറി പദം നഷ്ടമായി. ഗുലാം നബിയുടെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനവും ഇപ്പോള്‍ പരിമിതമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യസഭയിലും ലോക്സഭയിലെയും ചുമതലകള്‍ പുതിയ നേതാക്കള്‍ക്ക് നല്‍കിയതിലൂടെ സോണിയ നല്കിയ സന്ദേശം അതായിരുന്നു.
Also Read: രാജ്യസഭയിലെ പുതിയ മൂവര്‍ സംഘം: ഗുലാം നബിക്ക് മുന്നില്‍ തുറക്കുന്നത് പുറത്തേക്കുള്ള വാതില്‍
പുനഃസംഘടനയുടെ ചുരുക്കം ഇങ്ങനെ:
- രാഹുല്‍ ഗാന്ധിയുടെ ടീംമിന് പ്രാമുഖ്യം ലഭിച്ചു.
- കത്തെഴുത്ത് സംഘത്തിലെ പ്രധാനികള്‍ക്ക് സ്ഥാനം നഷ്ടമായി.
- പ്രായാധിക്യമുണ്ടായ ഏതാനും നേതാക്കളെ ഒഴിവാക്കി.
- സോണിയയെ സഹായിക്കാനായി കോര്‍ കമ്മിറ്റി വന്നു.
- അതിലും രാഹുല്‍ സംഘത്തിന് ഇടം ലഭിച്ചു.
ചുരുക്കത്തില്‍ വലിയ നഷ്ടം സംഭവിച്ചത് ഗുലാം നബി ആസാദിനാണ്. മോത്തിലാല്‍ വോറ, അംബിക സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടമായി.
Also Read: വിയോജിപ്പുകള്‍ തള്ളി; സോണിയ തന്നെ അധ്യക്ഷയായി തുടരും; എഐസിസി സമ്മേളനം വരെ
സോണിയയെ സഹായിക്കുന്ന ആറംഗം ടീം:
- എകെ ആന്റണി
- അഹമ്മദ് പട്ടേല്‍
- അംബികാ സോണി
- കെസി വേണുഗോപാല്‍
- മുകുള്‍ വാസ്നിക്
- രണ്‍ദീപ് സിങ് സുര്‍ജേവാല.
മൂന്നുപേര്‍ സോണിയാഗാന്ധിയുടെ ഏറ്റവും അടുപ്പമുള്ളവര്‍. വേണുഗോപാലും സുര്‍ജേവാലയും രാഹുല്‍ ടീം. അടിമുടി മാറ്റം ആവശ്യപ്പെട്ട കത്തെഴുത്ത് സംഘത്തിലെ ആരെയും സോണിയയെ സഹായിക്കാനുള്ള ടീമില്‍ ഉള്‍പ്പെടുത്താനുള്ള വിശ്വാസം അവര്‍ക്കുണ്ടായില്ല. നിര്‍ണായക കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ബിജെപിയുമായി കൂട്ടുകച്ചവടം നടത്തിയവര്‍ എന്ന രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം നേരിട്ടവരായിരുന്നു കത്തെഴുത്ത് സംഘം.
Also Read: അടിമുടി മാറണം: സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ ഒപ്പിട്ട കത്ത്; കേരളത്തില്‍നിന്ന് രണ്ട് പേര്
പ്രായത്തിന് പോലും മടുത്ത നേതാവാണ് സ്ഥാനം നഷ്ടമായ മോത്തിലാല്‍ വോറ. പി ചിദംബരം ക്ഷണിതാവ് എന്നതില്‍നിന്ന് മാറി പ്രവര്‍ത്തക സമിതിയിലെ സ്ഥിരം അംഗമായി ഉയര്‍ന്നു. താരിഖ് അന്‍വര്‍, രണ്‍ദീപ് സുര്‍ജേവാല, ജിതേന്ദ്ര സിങ് എന്നിവര്‍ കൂടി സ്ഥിരം അംഗങ്ങളായി ഉയര്‍ന്നു. രാഹുലിന്റെ ഏറ്റവും അടുത്ത അനുയായിയാണ് സുര്‍ജേവാല. പ്രവര്‍ത്തക സമിതിയിലെ സ്ഥിരം അംഗമായി എന്നതാണ് അദ്ദേഹത്തിന്റെ വലിയ നേട്ടം. വക്താവ് എന്ന സ്ഥാനം തുടരുന്നതിനൊപ്പം കര്‍ണാടകത്തിന്റെ അധിക ചുമതല കൂടി നല്കി. മറ്റ് പ്രധാന പദവികള്‍ കൂടി സുര്ജേവാലയ്ക്കുണ്ട്. സംഘടനാ ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിനും കൂടുതല്‍ നിര്‍ണായക ചുമതലകള്‍ ലഭിച്ചു. രാഹുല്‍ ടീമിലെ മൂന്നാമനായ ജിതേന്ദ്ര സിങിന് അസമിന്റെ ചുമതലയാണ് ലഭിച്ചത്.
Also Read: കോണ്‍ഗ്രസിലെ മുറിവേറ്റവര്‍ ഉറച്ചുതന്നെ; ഒമ്പത് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പ്രത്യേകം യോഗം ചേര്‍ന്നു
ശരദ് പാവാറിനും പിഎ സാങ്മയ്ക്കുമൊപ്പം സോണിയയുടെ വിദേശിബന്ധമാരോപിച്ച് പാര്‍ട്ടി വിട്ട താരിഖ് അന്‍വറിന് വീണ്ടും പ്രവര്‍ത്തക സമിതിയില്‍ ഇടം കിട്ടിയെന്നത് മറ്റൊരു വലിയ പ്രത്യേകത. അടുത്തു തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിന്റെ സംഘടനാ ചുമതലയും താരിഖ് അന്‍വറിനാണ്. പ്രവര്‍ത്തക സമിതിയിലെ മൂന്ന് അംഗങ്ങള്‍-എകെ ആന്‍ണി, കെസി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി- എന്നിവര്‍ ഉള്‍പ്പെടുന്ന കേരള ഘടകത്തില്‍ താരിഖ് അന്‍വറിന്റെ ശബ്ദത്തിന് മറ്റ് കൂടുതല്‍ പ്രമുഖ്യം ഉണ്ടാകുമോ എന്ന് വ്യക്തമല്ല. എങ്കിലും ഗ്രൂപ്പ് പോര് നിലനില്‍ക്കുന്ന കോണ്‍ഗ്രസിന് കേരളത്തിന് പുറത്തുള്ള ഒരു മുതിര്‍ന്ന നേതാവിന്റെ സാന്നിധ്യം അനിവാര്യമാണ്. രണ്ട് തലമുറകള്‍ക്കും ചെവികൊടുക്കേണ്ട സാഹചര്യമുള്ളപ്പോള്‍.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അടിമുടി മാറണം: സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ ഒപ്പിട്ട കത്ത്; കേരളത്തില്‍നിന്ന് രണ്ട് പേര്
വിയോജിപ്പുകള്‍ തള്ളി; സോണിയ തന്നെ അധ്യക്ഷയായി തുടരും; എഐസിസി സമ്മേളനം വരെ
അഞ്ച് മാസത്തെ രഹസ്യചര്‍ച്ച; 'ഞങ്ങളെ യമുനയില്‍ എറിയാന്‍ ആഗ്രഹിച്ചു'; വിമതരെ കത്തെഴുതിച്ചതിന്റെ കാരണങ്ങളില്‍ രാഹുല്‍ ഭയവും