രാജ്യത്ത് കൊറോണ ഏറ്റവും അപകടം വിതയ്ക്കാന്‍ സാധ്യതയുള്ള ഹോട്ട്സ്പോട്ടുകളെ കേന്ദ്രസര്‍ക്കാര്‍ അടയാളപ്പെടുത്തിയിരുന്നു.
ഇന്ത്യയിൽ കൊറോണ വൈറസ് പിടിപ്പെട്ടവരുടെ എണ്ണം രണ്ടായിരത്തോട് അടുക്കുന്നു.1965 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതുവരെ മരിച്ചവരുടെ എണ്ണം അമ്പതായി. എന്നാൽ പുതിയ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിലും ഹരിയാനയിലും ഗുജറാത്തിലും പഞ്ചാബിലും ഒരാൾ വീതം മരിച്ചിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരാവിയിലാണ് ഒരാൾ മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലും മുംബൈയിലും കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നതാണ് ധാരാവിയിലെ മരണം. ധാരാവിയിലെ താമസക്കാരന് എങ്ങനെ രോഗം വന്നു എന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇതുവരെ 338 പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 13 ആണ്.
ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ കൂടുകയാണ്. ബുധനാഴ്ച മാത്രം രാജ്യത്ത് 437 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിച്ചതും ബുധനാഴ്ച ആണ്.
തമിഴ്നാട്ടിൽ 234, രാജസ്ഥാനിൽ 108, ഉത്തർ പ്രദേശിൽ 113, കർണാടകത്തിൽ 110, കേരളത്തിൽ 265, ഡൽഹിയിൽ 152 എന്നിങ്ങനെയാണ് വൈറസ് പിടിപ്പെട്ടവരുടെ എണ്ണം.
ലോകമെങ്ങുമുള്ള കൊറോണ രോഗികളുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം 47,000 പിന്നിട്ടു. അമേരിക്കയിൽ മരിച്ചവരുടെ എണ്ണം നാലായിരത്തിലേറെയായി. രണ്ട് ലക്ഷത്തിലധികം പേർക്കാണ് അമേരിക്കയിൽ രോഗം പിടിപെട്ടത്. ഫ്രാൻസിൽ മരണസംഖ്യ 4,032 ആയി. ഇറാനിൽ മൂവായിരത്തിലധികം പേർ മരിച്ചു.
വായിക്കാം | ലോകത്ത് ഒമ്പത് ലക്ഷത്തിലേറെ കൊറോണ രോഗികള്‍
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ യുകെയിൽ 563 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2,352 ആയി. യുകെയിൽ മുപ്പത്തിനായിരത്തിനടുത്തു ആളുകൾക്ക് രോഗമുണ്ട്. സ്പെയിനിൽ രോഗം പിടിപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,04,118 പേർക്കാണ് സ്പെയിനിൽ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 4,757 ആയി. 2,13,372 പേർക്കാണ് അമേരിക്കയിൽ രോഗം കണ്ടെത്തിയത്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗമുള്ളതും അമേരിക്കയിലാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!