ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കൂടുതല്‍ പേര്‍ക്ക് കൊറോണ; പൂനെയില്‍ ആറ് മരണം
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം മാത്രം 773 പേര്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്.
രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ കൂടുന്നു. മഹാരാഷ്ട്രയില്‍ 60 പേര്‍ക്കും ഡല്‍ഹിയില്‍ 51 പേര്‍ക്കും തെലങ്കാനയില്‍ 40 പേര്‍ക്കുമാണ് പുതിയതായി രോഗം കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ആറ് പേരാണ് പൂനെയില്‍ മരിച്ചത്. ഇന്‍ഡോറിലും ഗുജറാത്തിലും ഒരാള്‍ വീതം മരിച്ചു. ലോകമെങ്ങും കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 14 ലക്ഷം കടന്നു. അമേരിക്കയില്‍ രോഗികളുടെ എണ്ണം നാലു ലക്ഷത്തോട് അടുക്കുകയാണ്. സ്പെയിനില്‍ ഒറ്റ ദിവസം 757 പേര് മരിച്ചു. ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലുമാണ് ഏറ്റവുമധികം മരണം സംഭവിച്ചത്.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം മാത്രം 773 പേര്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ രോഗം പിടിപ്പെട്ടവരുടെ എണ്ണം 5194 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച്ച മാത്രം 32 പേര് മരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗമുള്ള മഹാരാഷ്ട്രയില്‍ 1078 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 64 പേര് മരിച്ചു. ധാരാവിയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ ഒമ്പത് പേര്‍ക്കാണ് ധാരാവിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. പൂനെയില്‍ ഇതുവരെ 14 പേരാണ് മരിച്ചത്.

രാജസ്ഥാനിലും ആന്ധ്രാ പ്രദേശിലും 15 പേര്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജസ്ഥാനില്‍ 363 പേര്‍ക്കും ആന്ധ്രാ പ്രദേശില്‍ 329 പേര്‍ക്കുമാണ് രോഗമുള്ളത്.
ഇന്‍ഡോറില്‍ പതിനാറു പേരാണ് ഇതുവരെ മരിച്ചത്. ഭോപ്പാലില്‍ പുതിയതായി ആറു കേസുള്‍പ്പടെ 91 പേര്‍ക്ക് രോഗമുണ്ട്. മധ്യ പ്രദേശില്‍ ആകെ 313 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഗുജറാത്തിലെ ജാംനഗറില്‍ ഇന്ന് വൈറസ് പിടിപെട്ട് 14 മാസം പ്രായമുള്ള ഒരു കുട്ടി മരിച്ചു. സംസ്ഥാനത്ത് പുതിയതായി നാലു പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. 179 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഹരിയാനയില്‍ 147, കര്‍ണാടകത്തില്‍ 181, കേരളത്തില്‍ 336, തെലങ്കാനയില്‍ 348, ഉത്തര്‍ പ്രദേശില്‍ 343, ഡല്‍ഹിയില്‍ 576 എന്നിങ്ങനെയാണ് രോഗം പിടിപ്പെട്ടവരുടെ എണ്ണം.

ലോകത്ത് 1,441,128 പേര്‍ക്കാണ് വൈറസ് പിടിപ്പെട്ടിട്ടുള്ളത്. 82,992 പേര് മരിച്ചു. 307,819 പേര്‍ക്ക് രോഗം സുഖമായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 121 പേർ ഇറാനിൽ മരിച്ചു. ഇതോടെ മരണസംഖ്യ 3,993 ആയി. 64,586 പേർക്കാണ് ഇറാനിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിയില്‍ 17127, സ്പെയിനില്‍ 14555, അമേരിക്കയില്‍ 12911, ഫ്രാന്‍സില്‍ 10328 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. അമേരിക്കയില്‍ 399,929 പേര്‍ക്കും സ്പെയിനില്‍ 146,690 പേര്‍ക്കും ഇറ്റലിയില്‍ 135,586 പേര്‍ക്കും ഫ്രാന്‍സില്‍ 110,070 പേര്‍ക്കുമാണ് രോഗമുള്ളത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!