പുറത്തുനിന്ന് എത്തിയ 105 പേര്‍ക്ക് കൊവിഡ്; റെഡ്സോണില്‍നിന്ന് എത്തിയത് 44712 പേര്
ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നവരുടെ എണ്ണം പരിമിതമാണ്. ഭയപ്പെടേണ്ടത് സമ്പര്‍ക്കത്തെ തന്നെയാണ്.
ലോക്ഡൗണിന് കാലയളവില്‍ കേരളത്തിലേക്ക് തിരിച്ചെത്തിയ 105 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 53 പേര് വിമാനത്തിലും 46 പേര് റോഡ് മാര്‍ഗവും ആറുപേര്‍ കപ്പലിലും നാട്ടില്‍ മടങ്ങിയെത്തിയവരാണ്.
കേരളം പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കാതെ പിടിച്ചുനിന്നിരുന്നു. വിദേശത്തുനിന്ന് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ എത്തി തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ചതുപോലെ എണ്ണം വര്‍ധിച്ചു. അടുത്ത ഘട്ടം സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനമാണ്. ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നവരുടെ എണ്ണം പരിമിതമാണ്. ഭയപ്പെടേണ്ടത് സമ്പര്‍ക്കത്തെ തന്നെയാണ്. പ്രായാധിക്യമുള്ളവര്‍, ക്വാറന്റൈനില്‍ ഉള്ളവര്‍ തുടങ്ങിയ രോഗസാധ്യതയുള്ള മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവരെ ആരോഗ്യ പ്രവര്‍ത്തകര്‍ ടെസ്റ്റ് ചെയ്യുന്നത് രോഗബാധ എത്രത്തോളം സമൂഹത്തില്‍ നിലിനില്‍ക്കുന്നു എന്ന് മനസ്സിലാക്കാനാണ്.
ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 5630 സാമ്പിള്‍ ശേഖരിച്ചു. 5340 രോഗമില്ല എന്ന് ഉറപ്പാക്കി. ഇതേവരെ നാല് പേര്‍ക്ക് മാത്രമാണ് രോഗം ഉണ്ടെന്ന് കണ്ടത്. ഇതിനര്‍ഥം കൊവിഡ് രോഗത്തിന്റെ സാമൂഹിക വ്യാപനം കേരളത്തില്‍ നടന്നിട്ടില്ല എന്നാണ്. ശാരീരിക അകലം പാലിക്കുക, കൈകഴുകുക, മാസ്ക് ധരിക്കുക എന്നീ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും ക്വാറന്റൈന് നടപ്പാക്കുന്നതിലും നമ്മള് മുന്നേറി. സംസ്ഥാനത്ത് ഇതുവരെ 76426 പേര് കര, വ്യോമ നാവിക മാര്‍ഗങ്ങളിലൂടെ പാസുമായി എത്തി. ഇവരില്‍ 44712 പേര് റെഡ്സോണ്‍ ജില്ലകളില്‍നിന്നാണ്. റോഡ് വഴി എത്തിയത് 63239 പേരാണ്. വിമാനം വഴി വന്നവരില്‍ 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കപ്പലില്‍ എത്തിയ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. റോഡ് വഴി വന്നവരില്‍ 46 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 26 വിമാനങ്ങളും മൂന്ന് കപ്പലിലുമായാണ് ഇന്നലെ വരെ ആളുകള്‍ എത്തിയത്. എത്തിയ 6054 പേരില്‍ 3305 പേരെ സര്‍ക്കാര്‍ വക ക്വാറന്റൈന് സംവിധാനത്തിലാക്കി. ഹോം ഐസൊലേഷനില്‍ 2749 പേരുണ്ട്. ആശുപത്രികളില്‍ 123 പേരെ മാറ്റി. ഇത്തരത്തില്‍ സഹോദരങ്ങള്‍ എത്തുമ്പോള്‍ സ്വാഭാവികമായി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തീവ്രത വര്‍ധിപ്പിക്കണം.
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് പോസറ്റീവ് ആയ എല്ലാ കേസുകളും പുറത്തുനിന്ന് വന്നവരാണ്. വിദേശത്തുനിന്ന് വന്ന നാലുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന എട്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആറുപേരും മഹാരാഷ്ട്രയില്‍നിന്ന് ഗുജറാത്തില്‍നിന്നും തമിഴ്നാടില്‍ നിന്നും ഒരാള്‍. ഇതുവരെ 642 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
142 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. 72000 പേരാണ് നിരീക്ഷണത്തില്‍. ഇതില്‍ 71545 പേര് വീടുകളിലും 455 പേര് ആശുപത്രികളിലുമുണ്ട്. ഇന്ന് മാത്രം 119 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 46958 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. 45527 രോഗമില്ല എന്ന് ഉറപ്പാക്കി. 33 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോള്‍ ഉള്ളത്. കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകള്‍, കോട്ടയത്ത് കൊരിത്തോട് പഞ്ചായത്ത് എന്നിവ പുതിയ ഹോട്ട്സ്പോട്ടുകളായി. ഇതില്‍ കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണം കൂടുതല്കര്ക്കശമാക്കു.ം 1297 സാമ്പിള്‍ ഇന്ന് പരിശോധിച്ചു. നമ്മുടെ ബ്രേക്ക് ദ ചെയിന്‍ ക്വാറന്റൈന് റിവേഴ്സ് ക്വാറന്റൈന് ഇവയെല്ലാം കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ട്. അതിന്റെ സൂചനാണ് ഇന്നത്തെ ഫലം നല്‍കുന്നത്.
ഇങ്ങനെ വിശദമായി പറയുന്നത് ധാരണാ പിശകുകൊണ്ട് ഒരാളിലും അലംഭാവം ഉണ്ടാകരുത് എന്ന് ഉറപ്പുവരാത്താനാണ്. നമ്മുടെ നാട്ടില്‍ എല്ലാവര്ക്കും സുരക്ഷ ഉണ്ടാകണം എന്നതാണ് അതിന്റെ അടിസ്ഥാനം. അതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചിലര്‍ വളച്ചൊടിക്കുന്നു. അവരോട് സഹതാപം മാത്രമേയുള്ളൂ. ലോക്്ഡൗണ്‍ നിയന്ത്രണം രാജ്യത്താകെ ലഘൂകരിച്ചിട്ടുണ്ട്. ആ സാഹചര്യം കൂടി നോക്കിയാകണം ഇടപെടേണ്ടത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!