സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൂടി കൊവിഡ്; ഒരു തെലങ്കാന സ്വദേശി മരിച്ചു
കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം
സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി. ഇതില്‍ അഞ്ചുപേര്‍ ഒഴികെ എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 31 പേര് വിദേശത്തുനിന്ന് വന്നു. 48 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നു. മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് ഒരു തെലങ്കാന സ്വദേശി മരിച്ചു. തെലങ്കാനയിലേക്ക് പോകേണ്ടിയിരുന്ന അദ്ദേഹം 22ന് രാജസ്ഥാനില്‍ ഉള്ള ട്രെയിന്‍ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
കാസര്‍ക്കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3 കൊല്ലം ഇടുക്കി ആലപ്പുഴ 1 വീതം. പോസറ്റീവ് ആയവരില്‍ 31 പേര് മഹാരാഷ്ട്രയില്‍നിന്നാണ്. തമിഴ്നാട് 9, കര്‍ണാടക 3, ഗുജറാത്ത് 2, ഡല്‍ഹി 2, ആന്ധ്ര 1. സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്ക് വന്നു. മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ഒന്നുവീതം ഫലം നെഗറ്റീവ് ആയി.
ഇതുവരെ 1088 പേര്‍ക്ക് രോഗം സ്ഥിരീരിച്ചു. 526 പേര് ചികിത്സയിലുണ്ട്. 115297 പേര് നിരീക്ഷണത്തിലുണ്ട്. 114305 പേര് വീടുകളില്‍ ക്വാറന്റൈനിലാണ്. 992 പേര് ആശുപത്രികളിലാണ്. 210 പേര് ഇന്ന് ആശുപത്രിയിലാക്കി. ഇതുവരെ 60685 സമ്പിള്‍ പരിശോധിച്ചു. 58640 രോഗമില്ല എന്ന് ഉറപ്പാക്കി. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 9937 സാമ്പിള്‍ ശേഖരിച്ചു. 9217 രോഗമില്ല എന്ന് ഉറപ്പാക്കി. 82 ഹോട്ട്സ്പോട്ടുകള്‍ സംസ്ഥാനത്ത് ഇപ്പോഴുണ്ട്. ഇന്ന് പുതുതായി ആറ് എണ്ണം വന്നു. കാസര്‍ക്കോട് മൂന്നും പാലക്കാട് രണ്ട് പഞ്ചായത്തുകള്‍ കോട്ടയത്ത് ചങ്ങനാശേറി മുനിസിപ്പിാലിറ്റിയാണ്. ഏറ്റവും കുടുതല്‍ പേര് 105 പേര് പാലക്കാട് ചികിത്സയിലുണ്ട്.
ജനങ്ങള്‍ക്ക് അവശ്യമരുന്ന് എത്തിക്കുന്നതില്‍ സാമൂഹിക സേവനത്തിന് തയ്യാറാക്കിയ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. 100 പേര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയില്‍ 3.40 ലക്ഷം പേരുടെ സേനയാണ് ലക്ഷ്യമിട്ടത്. 3.37 ലക്ഷം പേര് രജിസ്റ്റര്‍ ചെയ്തു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹിക സന്നദ്ധ സേനയുടെ സാന്നിധ്യമുണ്ട്. വാര്‍ഡ് തല സമിതിയുമായി ബന്ധപ്പെട്ട് വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കണം.
പഠനം പരമാവധി ഓണ്‍ലൈന്‍ ആക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറേ നാളത്തേക്ക് അടച്ചിടും. വരുമാനം കുറയും. എല്ലാവര്ക്കും ഭക്ഷണം ലഭ്യമാക്കണം. അതിന് വിരുദ്ധമായ പ്രവണത നടക്കുന്നു. അതിലൊന്നാണ് ചില സ്വകാര്യ സ്കൂളുകള്‍ ഫീസ് കുത്തനെ കൂട്ടി. വലിയ തുക ഫീസ് കൂട്ടുകയും അടച്ചതിന്റെ രശീതുമായി വന്നാലേ അടുത്ത വര്‍ഷത്തേക്കുള്ള പുസ്തകം തരൂ എന്ന് പറഞ്ഞ സ്വകാര്യ സ്കൂളുകള്‍ ഉണ്ട്. ഒരു സ്കൂളും ഫീസ് കൂട്ടരുത്. പുതിയ സാഹചര്യത്തിന് അനുസൃതമായി പഠന രീതി ക്രമീകരിക്കുക. വേണ്ട മാറ്റങ്ങള്‍ വരുത്തുക. ഇതാണ് വിദ്യാഭ്യാസ മേഖലയില്‍ അടിയന്തര പ്രാധാന്യത്തോടെ നടത്തേണ്ടത്. ഇത് സ്വകാര്യ സ്കൂളിനും ബാധകമാണ്. പ്രതിസന്ധികാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്ന നില ഉണ്ടാകരുത്. പിഴിഞ്ഞു കളയുന്ന സ്ഥിതി ഉണ്ടാകരുത്.
നിര്‍ത്തിവെച്ച വിദേശ മദ്യ വില്‍പ്പന പുനരാരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശം അനുസരിച്ച് വെര്‍ച്വല്‍ ക്യൂ മുഖേനയാണ് വില്പന. ആദ്യ ദിവസം 2.25 ലക്ഷം പേരാണ് ടോക്കണ്‍ സേവനം ഉപയോഗപ്പെടുത്തിയത്. ആദ്യ ദിവസത്തെ സാങ്കേതിക പ്രശ്നം പരിഹരിച്ച് തടസ്സങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാനാകും. കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദേശ മദ്യ വില്‍പ്പന. ബെവ്കോ ആപ് നിലവില്‍ വരുന്നതിന് മുമ്പേ തന്നെ വ്യാജ ആപ്പ് പ്ലേസ്റ്റോറില്‍ വന്നതില്‍ അന്വേഷണം നടത്തും. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുക്കും.
ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ ചിലര്‍ ക്വാറന്റൈനില്‍ കഴിയാതെ നടക്കുന്നതായി കാണിച്ച് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നത് കണ്ടു. വ്യാജ വാര്‍ത്ത ചമച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇന്ത്യയില്‍ മരണം എട്ടായി; 415 പേര്‍ക്ക് കൊറോണ; ലോകത്ത് മരണം 14,500
രണ്ട് മലയാളി നഴ്സുമാര്‍ വിദേശത്ത് മരിച്ചു; സംസ്ഥാനത്ത് എട്ട് പേര്‍ക്കു കൂടി കൊവിഡ്
റമദാന് പ്രാര്‍ഥന വീടുകളില്‍ നടത്തിയാല്‍ മതിയെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി
സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കൂടി കൊവിഡ്; 47 പേര് കേരളത്തില്‍ തിരിച്ചെത്തിയവര്‍