സംസ്ഥാനത്ത് 36 പേര് രോഗമുക്തരായി; ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ്
യഥാസമയം മുന്നറിയിപ്പ് ലഭിച്ചിട്ടും ട്രംപ് പരാജയപ്പെട്ടതാണ് യുഎസില്‍ ഏറ്റവും വലിയ ദുരന്തത്തിന് കാരണമെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
കേരളത്തിന് ഏറെ ആശ്വാസം നല്കുന്ന ദിവസമാണിന്ന്. കോവിഡ് 19 ബാധിച്ച 36 പേര് കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് 2 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ നിയന്ത്രമങ്ങളില്‍ ഇളവ് വരുത്താന്‍ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി കൊവിഡ് ജില്ലകളെ വേര്‍തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുകയാണ്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആശുപത്രി വിട്ടു. കൊറോണ വ്യാപനത്തിന്റെ ഭയപ്പെടുത്തുന്ന തോതിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരത്തേ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. വൈറ്റ് ഹൗസ് ഉപദേശകരും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിലെ വിദഗ്ധരും പ്രസിഡന്റ് ട്രംപിന് നേരിട്ട് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തിലാണ് പുറത്തുവന്നത്. യഥാസമയം മുന്നറിയിപ്പ് ലഭിച്ചിട്ടും ട്രംപ് പരാജയപ്പെട്ടതാണ് യുഎസില്‍ ഏറ്റവും വലിയ ദുരന്തത്തിന് കാരണമെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 108,770 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 6,083 പേരാണ് മരിച്ചത്. 210 രാജ്യങ്ങളിലായി 17.78 ലക്ഷം രോഗികളാണുളളത്. ഇന്നലെ മാത്രം 80,095 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മൊത്തത്തില്‍ അരലക്ഷത്തിലേറെ രോഗികളുടെ അവസ്ഥ അതീവ ഗുരുതരമാണ്. 4.02 ലക്ഷം പേര് ഇതുവരെ രോഗമുക്തരായി.
രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഇറ്റലിയെ മറികടന്ന് അമേരിക്ക ഒന്നാമതെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 1,830 പേര് മരിച്ചതോടെ അമേരിക്കയിലെ ആകെ മരണം 20,577 ആയി. ഇന്നലെ 29,979 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 5.32 ലക്ഷമായി രോഗികളുടെ എണ്ണം. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് കൊറോണ അതീഭീകരമായി ബാധിച്ചത്. ഇവിടെ മാത്രം 8,627 പേര് മരിക്കുകയും 1.80 ലക്ഷം പേര്‍ക്ക് കൊവിഡ് കണ്ടെത്തുകയും ചെയ്തു.
ഇന്ത്യയില്‍ കൊറോണ മരണം 273 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 34 പേര് മരിക്കുകയും 909 പേര്‍ക്ക് പുതിയതായി കൊവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 8,356 ആയെന്നും ആരോഗ്യ മന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ വിവരങ്ങള്‍ ലൈവ് ബ്ലോഗില്‍ വായിക്കാം.
Also Read: ബോറിസ് ജോണ്സണ് ആശുപത്രി വിട്ടു
കൊറോണ വൈറസ് പോസറ്റീവ് ആയതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആശുപത്രി വിട്ടു. എങ്കിലും ഔദ്യോഗിക ജോലിയില്‍ ഉടന്‍ തിരികെയെത്തില്ല.
It is hard to find the words to express my debt to the NHS for saving my life.
— Boris Johnson #StayHomeSaveLives (@BorisJohnson) April 12, 2020
The efforts of millions of people across this country to stay home are worth it. Together we will overcome this challenge, as we have overcome so many challenges in the past. #StayHomeSaveLives pic.twitter.com/HK7Ch8BMB5
ഡല്‍ഹിയില്‍ ഭൂചലനം
കൊറോണ പ്രതിരോധത്തിനുള്ള ലോക്ഡൗണിനിടയില് ഡല്‍ഹിയില്‍ ഭൂചലനം. വൈകിട്ട് 5.45 ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തി. ചലനം നേരിയത് മാത്രമാണെങ്കിലും ലോക്ഡൗണില്‍ എല്ലാവരും വീടുകളില്‍ കഴിയുന്നതിനാല്‍ ആഘാതം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല.
Also Read: ഗ്രീന്‍ സോണില്‍ കൂടുതല്‍ ഇളവ്
ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന് മുന്നോടിയായി ഗ്രീന്‍, ഓറഞ്ച്, റെഡ് സോണുകള്‍ തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. രാജ്യത്തെ കൊവിഡ് ഭൂപ്രദേശങ്ങളെ ഈ നിറങ്ങളിലൂടെ വേര്‍തിരിക്കുകയും തോത് അനുസരിച്ച് ഇളവുകള്‍ അനുവദിക്കുകയുമാണ് പരിഗണനയില്‍. 13 മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഈ രീതിയില്‍ ഇളവുകള്‍ വരുത്തുന്നതിന് ആലോചിക്കുന്നത്.
സംസ്ഥാനത്ത് 36 പേര് രോഗമുക്തരായി
കേരളത്തിന് ഏറെ ആശ്വാസം നല്കുന്ന ദിവസമാണിന്ന്. കോവിഡ് 19 ബാധിച്ച 36 പേര് കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.
ഇന്ന് 2 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്.
മഹാരാഷ്ട്രയില്‍ 134 പേര്‍ക്ക് കൂടി കൊവിഡ്
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. ഇന്ന് 134 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 1895 പേര്‍ക്ക് രോഗം വന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 35000 പേര്‍ക്കെതിരെ ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
134 new COVID-19 cases in Maharashtra; state tally rises to 1,895: Health official
— Press Trust of India (@PTI_News) April 12, 2020
Over 35,000 cases registered across Maharashtra so far against those violating prohibitory orders, quarantine guidelines: Police official. #Lockdown #COVID19
— Press Trust of India (@PTI_News) April 12, 2020
ലോക്ക്ഡൗൺ ഇല്ലായിരുന്നെങ്കിൽ 8 കൊവിഡ് വ്യാപിച്ചേനെ
ലോക്ക്ഡൗൺ പ്രഖ്യാപതിച്ചിരുന്നില്ല എങ്കിൽ ഏപ്രിൽ 15ഓട് കൂടി രാജ്യത്ത് 8.2 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായേനെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ശനിയാഴ്ച്ചത്തെ വാർത്താസമ്മേളനത്തിനിടയിൽ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യവും വ്യക്തമാക്കിയത്.
സൗദി കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി

Also Read: കണ്ണൂരിന് നിർണായകം; സമൂഹവ്യാപനം നടന്നിട്ടുണ്ടോ
മരിച്ച മാഹി സ്വദേശിക്ക് കോവിഡ് 19 പകർന്ന സ്രോതസ് വ്യക്തമാകാത്ത സാഹചര്യത്തിൽ സമൂഹവ്യാപനത്തിന്റെ സാധ്യത പരിശോധിക്കുകയാണ് ആരോഗ്യ വകുപ്പ്. കണ്ണൂർ ജില്ലയിലെ കോവിഡ് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച 9 പഞ്ചായത്തുകളിൽ നിന്നായി 10 രോഗികൾ പരിശോധനയിലാണ്.
Also Read: നായകൻ മമ്മൂട്ടി നിമിഷനേരം കൊണ്ട് പവനായി ശവമായെന്ന് സത്യൻ അന്തിക്കാട്
മമ്മൂട്ടിയെ നായകനാക്കി ഇരുപതിലേറെ വർഷങ്ങൾക്ക് ശേഷം ഒരുക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് 2020 ഏപ്രിൽ 10ന് തുടങ്ങാനിരുന്നതാണെന്നും എന്നാൽ ഒരൊറ്റ വൈറസ് ലോകത്തിന്റെ മുഴുവൻ താളം തെറ്റിച്ചെന്നും സംവിധായകൻ സത്യൻ അന്തിക്കാട്.
ഗുജറാത്തില്‍ 25 പേര്‍ക്ക് കൂടി കൊവിഡ്
ഗുജറാത്തില്‍ 25 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 493 ആയി ഉയര്‍ന്നു.
അഹമ്മദാബാദ് 266, വഡോദര, 95, സൂറത്ത് 28,ഭാവ്നഗര്‍ 23, രാജ്കോട്ട് 18, ഗാന്ധിനഗര്‍ 15 എന്നിങ്ങനെയാണ് കൂടുതല്‍ രോഗികള്‍.
25 new COVID-19 cases in Guj; state tally jumps to 493: Govt official
— Press Trust of India (@PTI_News) April 12, 2020
ലോക ബാങ്ക് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് തരുന്നു

ഇന്ത്യയില്‍ കോവിഡ് 8,356
രാജ്യത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 273 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 34 പേര് മരിക്കുകയും 909 പേര്‍ക്ക് പുതിയതായി കൊവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 8,356 ആയെന്നും ആരോഗ്യ മന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു
Also Read: ആംബുലൻസ് ലഭിച്ചില്ല, ആശുപത്രിയിലേക്കുളള ഓട്ടത്തിനിടെ കുഞ്ഞ് മരിച്ചു
അസുഖം ബാധിച്ച കുഞ്ഞിന് ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ലോക്ക് ഡൗണിൽ അമ്മയുടെ ഒക്കത്തിരുന്നുളള യാത്രയ്ക്കിടെ ദാരുണാന്ത്യം. ബീഹാറിലെ ജെഹനാബാദിലാണ് സംഭവം. അസുഖബാധിതനായ മൂന്നുവയസുകാരനായ കുഞ്ഞിനെയുമെടുത്ത് മാതാപിതാക്കൾ എട്ട് കിലോമീറ്റർ അകലെയുളള ആശുപത്രിയിലേക്ക് ഓടുമ്പോഴാണ് മരണം സംഭവിച്ചത്. തുടർന്ന് മൃതദേഹവുമെടുത്ത് കരഞ്ഞുകൊണ്ട് അമ്മ ദീർഘദൂരം നടന്നു. കൂടെ മകളെ തോളിലേറ്റി അച്ഛനും. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.
ഇറ്റലിയെ മറികടന്ന് അമേരിക്ക
രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഇറ്റലിയെ മറികടന്ന് അമേരിക്ക ഒന്നാമതെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 1,830 പേര് മരിച്ചതോടെ അമേരിക്കയിലെ ആകെ മരണം 20,577 ആയി. ഇന്നലെ 29,979 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 5.32 ലക്ഷമായി രോഗികളുടെ എണ്ണം. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് കൊറോണ അതീഭീകരമായി ബാധിച്ചത്. ഇവിടെ മാത്രം 8,627 പേര് മരിക്കുകയും 1.80 ലക്ഷം പേര്‍ക്ക് കൊവിഡ് കണ്ടെത്തുകയും ചെയ്തു.
ട്രംപിന് നേരത്തേ മുന്നറിപ്പ് നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍
കൊറോണ വ്യാപനത്തിന്റെ ഭയപ്പെടുത്തുന്ന തോതിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരത്തേ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. വൈറ്റ് ഹൗസ് ഉപദേശകരും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിലെ വിദഗ്ധരും പ്രസിഡന്റ് ട്രംപിന് നേരിട്ട് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തിലാണ് പുറത്തുവന്നത്. യഥാസമയം മുന്നറിയിപ്പ് ലഭിച്ചിട്ടും ട്രംപ് പരാജയപ്പെട്ടതാണ് യുഎസില്‍ ഏറ്റവും വലിയ ദുരന്തത്തിന് കാരണമെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ്
യുഎസില്‍ മാത്രം ഒരുലക്ഷം കൊവിഡ്; ലോകമെങ്ങും മരണം 27,000; ഇന്ത്യയില്‍ 19
ഇന്ത്യയില്‍ മരണം എട്ടായി; 415 പേര്‍ക്ക് കൊറോണ; ലോകത്ത് മരണം 14,500
സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്; ഇതുവരെ 295 പേര്‍ക്ക് സ്ഥിരീകരിച്ചു