കൊറോണ മരണം 34,500 കടന്നു; ഒറ്റ ദിവസത്തില്‍ സ്പെയിനില്‍ മരണം 812; ഇന്ത്യയില്‍ അഞ്ച് മരണം കൂടി
ഏറ്റവും പുതിയ കണക്ക് പ്രകാരം ഗുജറാത്തിലും പഞ്ചാബിലും ബംഗാളിലും മധ്യ പ്രദേശിലും മഹാരാഷ്ട്രയിലും ഒരാള്‍ വീതം മരിച്ചു.
ലോകമെങ്ങും ഭീതി പടര്‍ത്തി കൊറോണ വൈറസ് പിടിപെട്ട് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. മരണം 34500 കടന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടയില്‍ 812 പേരാണ് സ്പെയിനില്‍ മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,340 ആയി. ഇറ്റലിയിലും സ്പെയിനിലും ചൈനയിലുമാണ് ഏറ്റവും അധികം പേര് മരിച്ചത്. ഇറ്റലിയില്‍ മരണസംഖ്യ 10,779 ആയി. ഇറാനില്‍ 117 പേര് മരിച്ചു. അമേരിക്കയില്‍ 2,513 പേരാണ് വൈറസ് പിടിപെട്ട് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം ആയിരത്തിലധികം പേര് മരിച്ചു. രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ തിങ്കളാഴ്ച്ച രാവിലെ വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 29 പേര് മരിച്ചു.100 പേർക്ക് രോഗം ഭേദമായി. എന്നാല്‍ ഏറ്റവും പുതിയ കണക്ക് പ്രകാരം ഗുജറാത്തിലും പഞ്ചാബിലും ബംഗാളിലും മധ്യ പ്രദേശിലും മഹാരാഷ്ട്രയിലും ഒരാള്‍ വീതം മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 92 പേര്‍ക്ക് പുതിയതായി വൈറസ് പിടിപ്പെട്ടതായും നാലു പേര് മരിച്ചതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. 215 പേര്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഒമ്പത് പേര് മരിച്ചു. കേരളത്തിൽ 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം പിടിപെട്ടവരുടെ എണ്ണം 213 ആയി.

മധ്യപ്രദേശില്‍ 47 പേര്‍ക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്.നാലു പേര് മരിച്ചു. ജമ്മു കശ്മീരില്‍ പുതിയതായി നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 45 പേര്‍ക്കാണ് രോഗം പിടിപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടില്‍ 17 പേര്‍ക്ക് കൂടി കൊവിഡ് 19 കണ്ടെത്തി. 67 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയതായി ഒരു കേസുള്‍പ്പടെ പത്തു പേര്‍ക്കാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡില്‍ രോഗം പിടിപ്പെട്ടിട്ടുള്ളത്.

രാജസ്ഥാനിൽ 60 , ബംഗാളിൽ 22, ആന്ധ്ര പ്രദേശിൽ 23, ഗുജറാത്തിൽ 69, പഞ്ചാബിൽ 39, ഹരിയാനയിൽ 33, കർണാടകത്തിൽ 80, തെലങ്കാനയിൽ 69, ഉത്തർ പ്രദേശിൽ 75 എന്നിങ്ങനെയാണ് കൊവിഡ് 19 പിടിപ്പെട്ടവരുടെ എണ്ണം. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ലോകത്ത് 732,153 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 34,686 പേർ മരിച്ചു. ജോൺ ഹോപ്കിൻസ് യുണിവേഴ്സിറ്റിയുടെ കണക്ക് പ്രകാരം 1,54,673 പേർക്കാണ് രോഗം സുഖമായത്. ചൈനയിൽ 3308, ഇറാനിൽ 2757, ഫ്രാൻസിൽ 2606, യുകെയിൽ 1228 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. അമേരിക്കയിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.1.43,055 പേർക്കാണ് അമേരിക്കയിൽ രോഗം പിടിപ്പെട്ടിട്ടുള്ളത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!