കൊവിഡ്: ഇന്നലെ മാത്രം 6,505 മരണം, അമേരിക്കയില്‍ 1,867; ലോകത്ത് ആകെ മരണം 1.60 ലക്ഷം, രോഗികള്‍ 23.30 ലക്ഷം
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 488 ആയി. 14,792 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.60(160,643) ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 6,505 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. അമേരിക്കയിലാണ് ഇന്നലെയും കൂടുതല്‍ മരണം സംഭവിച്ചത്. 210 രാജ്യങ്ങളിലായി ഇതുവരെ 23.30 ലക്ഷം ആളുകള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ ഇന്നലെ മാത്രം 81,287 പേരുടെ റിസല്‍ട്ടുകള്‍ പോസിറ്റീവായി. ആശുപത്രിയില്‍ കഴിയുന്ന 55,265 പേരുടെ നില അതീവ ഗുരുതരമാണ്.
ഒരു ലക്ഷത്തില്‍ അധികം രോഗികളുളള ആറ് രാജ്യങ്ങളാണുളളത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികളും മരണവും സംഭവിച്ചത്. ഇന്നലെ മാത്രം 1,867 പേര് മരിച്ചു. ഇതോടെ ആകെ മരണം 39,014 ആയി. 7.38 ലക്ഷം രോഗികളാണ് അമേരിക്കയില്‍ ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് കൊവിഡ് ഏറെ ഭീതിവിതച്ചത്. ഇവിടെ 14,636 പേര് മരിച്ചു. 2.22 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
അമേരിക്ക കഴിഞ്ഞാല്‍ ബ്രിട്ടണിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര് മരിച്ചത്. 888 പേര് മരിച്ചതോടെ 15,464 ആയി ബ്രിട്ടണിലെ മരണം. 1.14 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ 642 പേരും സ്പെയിനില്‍ 637 പേരും ഇറ്റലിയില്‍ 482 പേരും ബെല്‍ജിയത്തില്‍ 290 പേരും ബ്രസീലില്‍ 220 പേരും ജര്‍മ്മനിയില്‍ 186 പേരുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്.
അമേരിക്ക 7.38 ലക്ഷം രോഗികള്‍ 39,014 മരണം
ഇറ്റലി 1.75 ലക്ഷം രോഗികള്‍ 23,227 മരണം
സ്പെയിന് 1.94 ലക്ഷം രോഗികള്‍ 20,639 മരണം
ജര്‍മ്മനി 1.43 ലക്ഷം രോഗികള്‍ മരണം 4,538
ചൈന 82,719 രോഗികള്‍, 4,632 മരണം
ഫ്രാന്‍സ് 1.51 ലക്ഷം രോഗികള്‍, 19,323 മരണം
ഇറാന് 80,868 രോഗികള്‍ 5,031 മരണം
യുകെ 1.14 ലക്ഷം രോഗികള്‍, 15,464 മരണം
സിറ്റ്സര്‍ലന്‍ഡ് 27,404 രോഗികള്‍, 1,368 മരണം
ബെല്‍ജിയം 37,183 രോഗികള്‍, 5,453 മരണം
നെതര്‍ലന്‍ഡ്സ് 31,589 രോഗികള്‍, 3,601 മരണം
തുര്‍ക്കി 82,329 രോഗികള്‍, 1,890 മരണം
ബ്രസീല്‍ 36,722 രോഗികള്‍ 2,361 മരണം
(19-04-2020 ഞായറാഴ്ച രാവിലെ 6.30 വരെയുളള കണക്കുകള്‍)
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 488 ആയി. 14,792 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇന്നലെ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുളളവരുടെ എണ്ണം 140 ആയി ഉയര്‍ന്നു. 257 പേര് രോഗമുക്തി നേടി. മൂന്ന് മരണമാണ് കൊവിഡില്‍ കേരളത്തില്‍ രേഖപ്പെടുത്തിയത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് 40 ശതമാനം കുറഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മാർച്ച് ആദ്യവാരം കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ദിവസത്തിൽ ഇരട്ടിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ 6.2 ദിവസമെടുക്കുന്നു രോഗികളുടെ എണ്ണം ഇരട്ടിക്കുവാൻ. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും ഇന്ത്യയിലെ രോഗവ്യപാന തോത് കുറവാണ്. കേരളം ഉൾപ്പടെ 19 സംസ്ഥാനങ്ങളിൽ രോഗ വ്യാപനം ദേശീയ ശരാശരിയെക്കാൾ കുറവാണെന്ന കാര്യവും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!