കൊവിഡ് മരണം 1.65 ലക്ഷം, രോഗികള്‍ 24.06 ലക്ഷം; അമേരിക്കയില്‍ മരണം നാല്‍പ്പതിനായിരം കടന്നു, ഇന്നലെ മാത്രം 1,534
അമേരിക്ക, ഇറ്റലി, സ്പെയിന്, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, ഇറാന് എന്നിങ്ങനെ ഏഴ് രാജ്യങ്ങളിലാണ് നിലവില്‍ രോഗബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത്. അമേരിക്കയില്‍ ഇന്നലെ മാത്രം 1,534 പേര് മരിക്കുകയും 25,511 പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.65 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4,957 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. 210 രാജ്യങ്ങളിലായി 24.06 ലക്ഷം ജനങ്ങള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 25,000ത്തിലേറെ പേര്‍ക്ക് അടക്കം 75,469 പേരില്‍ കൂടി ഇന്നലെ കൊവിഡ് കണ്ടെത്തി. നിലവില്‍ 16.16 ലക്ഷം പേരാണ് ആശുപത്രികളില്‍ ചികിത്സയിലുളളത്. ഇതില്‍ 54,225 പേരുടെ നില ഗുരുതരമാണ്.
അമേരിക്ക, ഇറ്റലി, സ്പെയിന്, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, ഇറാന് എന്നിങ്ങനെ ഏഴ് രാജ്യങ്ങളിലാണ് നിലവില്‍ രോഗബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത്. അമേരിക്കയില്‍ ഇന്നലെ മാത്രം 1,534 പേര് മരിക്കുകയും 25,511 പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ അമേരിക്കയിലെ ആകെ മരണം 40,548 ആയി ഉയര്‍ന്നു. 7.64 ലക്ഷം രോഗികളാണ് അമേരിക്കയിലുളളത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം പതിനായിരത്തിലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബ്രിട്ടണില്‍ 596 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 16,060 ആയി.1.20 ലക്ഷം രോഗികളാണ് ഇവിടെയുളളത്. ഇറ്റലിയില്‍ 433 പേരും സ്പെയിനില്‍ 410 പേരും ഫ്രാന്‍സില്‍ 395 പേരും ജര്‍മ്മനിയില്‍ 104 പേരും ബെല്‍ജിയത്തില്‍ 230 പേരുമാണ് ഇന്നലെ മരണമടഞ്ഞത്. ചൈനയില്‍ നിന്ന് ഇന്നലെ പുതിയ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുര്‍ക്കിയില്‍ ഇന്നലെ 127 പേര് മരിച്ചതോടെ ആകെ മരണം രണ്ടായിരം കടന്നു. കാനഡയില്‍ 117, ബ്രസീലില്‍ 101, റഷ്യയില്‍ 48, ഇറാനില്‍ 87 എന്നിങ്ങനെയാണ് ഇന്നലെ രേഖപ്പെടുത്തിയ മരണം.
അമേരിക്ക 7.64 ലക്ഷം രോഗികള്‍ 40,548 മരണം
ഇറ്റലി 1.78 ലക്ഷം രോഗികള്‍ 23,660 മരണം
സ്പെയിന് 1.98 ലക്ഷം രോഗികള്‍ 20,453 മരണം
ജര്‍മ്മനി 1.45 ലക്ഷം രോഗികള്‍ മരണം 4,642
ചൈന 82,735 രോഗികള്‍, 4,632 മരണം
ഫ്രാന്‍സ് 1.52 ലക്ഷം രോഗികള്‍, 19,718 മരണം
ഇറാന് 82,211 രോഗികള്‍ 5,118 മരണം
യുകെ 1.20 ലക്ഷം രോഗികള്‍, 16,060 മരണം
സിറ്റ്സര്‍ലന്‍ഡ് 27,740 രോഗികള്‍, 1,393 മരണം
ബെല്‍ജിയം 38,496 രോഗികള്‍, 5,683 മരണം
നെതര്‍ലന്‍ഡ്സ് 32,665 രോഗികള്‍, 3,684 മരണം
തുര്‍ക്കി 86,306 രോഗികള്‍, 2,017 മരണം
ബ്രസീല്‍ 36,684 രോഗികള്‍ 2,462 മരണം
(20-04-2020 തിങ്കളാഴ്ച രാവിലെ 6.30 വരെയുളള കണക്കുകള്‍)
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 519 ആയി. ഇതുവരെ 16,116 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2,302 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്, 4200 പേര്. ഡല്‍ഹിയില്‍ 2,003 പേര് രോഗബാധിതരായുണ്ട്. കൂടാതെ 45 പേര് മരിക്കുകയും ചെയ്തു.
കേരളത്തില്‍ ഇന്നലെ രണ്ട് പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 129 പേര് മാത്രമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 270 പേര് രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 55,129 പേര് വീടുകളിലും 461 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
രാജ്യത്ത് ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുളള സ്ഥലങ്ങളില്‍ ലോക് ഡൗണിലെ ഇളവുകള്‍ ഇന്ന് മുതലാണ് നടപ്പിലാകുന്നത്. 23 സംസ്ഥാനങ്ങളിലെ 54 ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഒരു കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!