വാക്സിന് ആദ്യം ആര്‍ക്ക്? കേന്ദ്ര സര്‍ക്കാരിന്റെ നാല് മുന്‍ഗണനാ പട്ടിക ഇങ്ങനെ
ഡോക്ടര്‍മാര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍, നഴ്സുമാര്‍, ആശാ വര്‍ക്കര്‍മാര്‍ മുതലായവരാണ് ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുക.
കൊവിഡ് വാക്സിന് രാജ്യത്ത് വിതരണം ചെയ്യുമ്പോള്‍ ആര്‍ക്ക് ആദ്യം നല്‍കണം എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന പട്ടിക തയ്യാറാക്കി. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഇതിന്റെ സൂചനകള്‍ നല്‍കുകയും ചെയ്തു.
നാല് മുന്‍ഗണനാ പട്ടികയാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്.
1. ആരോഗ്യ പ്രവര്‍ത്തകര്‍
2. പൊലീസ്, സാനിറ്റൈസേഷന്‍ ജോലിക്കാര്‍
3. 50 വയസ്സിന് മേല്‍ പ്രായമുള്ളവര്‍
4. 50ല്‍ താഴെയുള്ള മറ്റ് രോഗങ്ങള്‍ അലട്ടുന്നവര്‍

കൊവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായ ഒരു കോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുക. 92 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും 55 ശതമാനം സ്വകാര്യ ആശുപത്രിയും ഈ പട്ടികയില്‍ ഉള്‍പ്പെടും.
മുന്നണി പോരാളികളുടെ പട്ടിക സംസ്ഥാനങ്ങള്‍ തയ്യാറാക്കണം. ഡോക്ടര്‍മാര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍, നഴ്സുമാര്‍, ആശാ വര്‍ക്കര്‍മാര്‍ മുതലായവരാണ് ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുക. രോഗമുള്ളവരും വൈറസ് വാഹകരുമായി ഏറ്റവും അടുത്തിടഴകുന്നവരായതിനാലാണ് ഇവര്‍ക്ക് മുന്‍ഗണന നല്‍കുന്നത്. മാത്രമല്ല, മുന്നണി പോരാളികളെ രോഗവ്യാപനത്തില്‍നിന്ന് പിടിച്ചുനിര്‍ത്തുകയെന്നത് തുടര്‍ പ്രതിരോധ പ്രവര്‍ത്തനത്തിലും അനിവാര്യമാണ്.
ശുചീകരണ തൊഴിലാളികള്‍, പൊലീസ്, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവ വരുന്ന രണ്ടാം വിഭാഗത്തില്‍ രണ്ട് കോടി പേരെയാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
മൂന്നാം ഘട്ടത്തില്‍ വിതരണം ചെയ്യുന്ന 50 വയസ്സിന് മേലെ പ്രായമുള്ളവരില്‍ 26 കോടിയുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.
50 വയസ്സില്‍ താഴെയുള്ള മറ്റ് രോഗങ്ങള്‍ അലട്ടുന്നവര്‍ക്കാണ് നാലാം ഘട്ടത്തില്‍ വാക്സിന് നല്‍കുക. പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും ഈ ഘട്ടത്തില്‍ വാക്സിന് നല്‍കും.
വാക്സിന് നല്‍കുന്നതിന്റെ വിവരങ്ങള്‍ ആധാര്‍ കാര്‍ഡ് വഴി രേഖപ്പെടുത്തും. ഒരിക്കല്‍ നല്‍കിയവര്‍ക്ക് വീണ്ടും നല്‍കുന്നത് ഒഴിവാക്കാനാണ് ആധാര്‍ വഴിയുള്ള ഡാറ്റാ ശേഖരണം. ആധാര്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് മതി.
Also Read: വാക്സിന് വിതരണത്തിന് സജ്ജമാകുമ്പോള്‍ ഇന്ത്യയുടെ മുന്നിലെ പ്രധാന വെല്ലുവിളികള്‍
വാക്സിന് വിതരണത്തിന് സജ്ജമാകുമ്പോള്‍ നിലവിലുള്ള വാക്സിന് വിതരണം സംവിധാനത്തിലൂടെ തന്നെയാവും ആത് രാജ്യത്ത് എല്ലായിടത്തും എത്തിക്കുക. അതിന് ഒന്നുകൂടി ശക്തിപ്പെടുത്തും. അതിനായി കോള്‍ഡ് സ്റ്റോറേജുകള്‍ പരമവാധി സജ്ജമാക്കാന്‍ ശ്രദ്ധിക്കണം.
കൊവിഡ് വാക്സിന് വിതരണത്തിന് അധികം കാലതാമസമില്ലെന്ന സൂചന നല്കി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യമായ മുന്നൊരുക്കം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. സുരക്ഷിതവും അതിവേഗത്തിലും വാക്സിന് രാജ്യം മുഴുവന്‍ എത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനങ്ങള്‍ ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. ആവശ്യമായത്രയും കോള്‍ഡ് സ്റ്റോറേജുകള്‍ ഒരുക്കുകയെന്നതാണ് ഏറ്റവും പ്രധാനം.
രോഗവ്യാപനം വലിയ തോതില്‍ തുടരുന്ന എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഓണ്‍ലൈനിലായിരുന്നു പ്രധാനമന്ത്രിയുടെ ചര്‍ച്ച. രാജ്യത്ത് കൊവിഡ് പ്രതിദിന വ്യാപന നിരക്ക് 50,000ലേക്ക് കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും ചില സംസ്ഥാനങ്ങളിലെ സ്ഥിതി മോശമായി തുടരുകയാണ്. ഡല്‍ഹിയില്‍ അടക്കം അടുത്തമാസത്തോടെ രോഗം വീണ്ടും ശക്തമായി തിരിച്ചുവരും എന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്. മഹാരാഷ്ട്രയും ഒരു മൂന്നാം വേവ് ഉണ്ടായാല്‍ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങളിലേക്ക് കടന്നിട്ടുണ്ട്.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനേകയും ചേര്‍ന്നുള്ള വാക്സിന് 90 ശതമാനം ഫലപ്രദമാണെന്ന ഔദ്യോഗിക വിശദീകരണം വന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വാക്സിന് വിതരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് വേഗം കൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. അസ്ട്രാസെനേകയുടെ വാക്സിന് നിര്‍മാണത്തില്‍ ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൂടി പങ്കാളിയാണ്.
രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ജാഗ്രത തുടരമണെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ കൊണ്ടിക എന്നതായിരിക്കണം ഇപ്പോഴത്തെ ലക്ഷ്യമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ടെസ്റ്റിങും കോണ്ടാക്ട് ട്രേസിങും ഡാറ്റാ ശേഖരണവും ഫലപ്രദമാക്കുന്നതിലൂടെ മാത്രമേ രോഗ വ്യാപനം നിയന്ത്രിക്കാന്‍ കഴിയൂ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!