ബൂസ്റ്റര്‍4: ഇത്തവണ കേന്ദ്രത്തിന്റെ ഇളവ് കോര്‍പ്പറേറ്റുകള്‍ക്ക്
കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ കുറച്ചതിന്റെ ആഹ്ലാദ പ്രതികരണം വ്യവസായ ലോകത്തുനിന്ന് തല്‍ക്ഷണം ലഭിച്ചു. നിര്‍മല സീതാരാമന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ ഓഹരി വിപണി സൂചിക 1600 പോയിന്റ് ഉയര്‍ന്നു.
സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നാലാം പാക്കേജില്‍ നേട്ടം കോര്‍പ്പറേറ്റുകള്‍ക്കാണ്. ആഭ്യന്തര കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി നിരക്കില്‍ ഗണ്യമായ ഇളവുകളാണ് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്. 30 ശതമാനമുണ്ടായിരുന്ന കോര്‍പ്പറേറ്റ് നികുതി നിരക്ക് 22 ശതമാനമായി കുറച്ചു.
'നികുതി നിരക്കുകള്‍ കുറയ്ക്കുന്നതിലൂടെ മെയ്ക്ക് ഇന്‍ ഇന്ത്യ വഴി നിക്ഷേപം വര്‍ധിപ്പിക്കാന്‍ കഴിയും. തൊഴിലവസരങ്ങള്‍ കൂടും. അങ്ങനെ സമ്പദ് രംഗം ചലിക്കും. വരുമാനം കൂടും.'
- വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മല സീതാരാമന് പറഞ്ഞു.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ തുടങ്ങുന്ന പുതിയ ആഭ്യന്തര കമ്പനികളുടെ ആദായ നികുതി നിരക്ക് 15 ശതമാനമായി കുറയ്ക്കുകയും ചെയ്തിട്ടിണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ 15 ശതമാനം നിരക്കിലായിരിക്കും നികുതി കണക്കുകൂട്ടുക. മിനിമം ആള്‍ട്ടര്‍നേറ്റ് ടാക്സ് (എംഎടി) 18.5 ശതമാനത്തില്‍നിന്ന് 15 ശതമാനമായും കുറച്ചു.
നികുതി നിരക്കുള് കുറച്ചതിലൂടെ സര്‍ചാര്‍ജുകള്‍ ഉള്‍പ്പടെ ആഭ്യന്തര കോര്‍പ്പറേറ്റ് കമ്പനികള്‍ ഇനി നല്‍കേണ്ടത് 25.17 ശതമാനം നികുതിയാണ്. പുതിയ മാനുഫാക്ചറിങ് കമ്പനികള്‍ക്ക് സര്‍ചാര്‍ജ് ഉള്‍പ്പടെ 17.01 ശതമാനം നികുതി നല്കിയാല് മതി.
കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ കുറച്ചതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 1.45 കോടി രൂപയുടെ വാര്‍ഷിക നഷ്ടം സംഭവിക്കും. ഇളവിന് ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കും. പുതിയ കമ്പനികളുടെ കാര്യത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ നടപടികള്‍ തുടങ്ങി 2023 മാര്‍ച്ച് 31കം ഉത്പാദനം തുടങ്ങുന്ന കമ്പനികള്‍ക്കായിരിക്കും ഇളവിന് അര്‍ഹത.
ഫോറിന് പോര്‍ട്ട്ഫോളിയ ഇന്‍വസ്റ്റേഴ്സിന് ഓഹരി വ്യാപാരത്തിലും അവധി വ്യാപാരത്തിലുമുള്ള മൂലധന നേട്ടത്തില്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ചാര്‍ജ് പിന്‍വലിക്കുകയും ചെയ്തു. ഇതിലൂടെ വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കാനാകുമെന്നാണ് ധനമന്ത്രിയുടെ അനുമാനം.
കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ കുറച്ചതിന്റെ ആഹ്ലാദ പ്രതികരണം വ്യവസായ ലോകത്തുനിന്ന് തല്‍ക്ഷണം ലഭിച്ചു. നിര്‍മല സീതാരാമന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ ഓഹരി വിപണി സൂചിക 1600 പോയിന്റ് ഉയര്‍ന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ രാവിലെ 150 പോയിന്റ് പിന്നില്‍ വ്യാപാരം തുടങ്ങിയ സ്ഥാനത്താണ് കുതിപ്പുണ്ടായത്.
ലിസ്റ്റഡ് കമ്പനികള്‍ ഓഹരികള്‍ ബൈബാക്ക് ചെയ്യുമ്പോള്‍ പ്രഖ്യാപിച്ച സൂപ്പര്‍ റിച്ച് ടാക്സും പിന്‍വലിക്കുന്നതായി ധനമന്ത്രി അറിയിച്ചു. ജൂലൈ അഞ്ചുമുതല്‍ ഇതിന് മുന്‍കാല പ്രാബല്യമുണ്ടായിരിക്കും. നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് സ്വാഗതം ചെയ്തു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!