ഇന്ത്യയിൽ കൊവിഡ് രോഗികൾ 79 ലക്ഷം കടന്നു, മരണം 1.19 ലക്ഷം; 71 ലക്ഷത്തിലധികം പേർക്ക് രോഗവിമുക്തി
ഇന്നലെ മഹാരാഷ്ട്രയിൽ 112 പേരും ബംഗാളിൽ 60 പേരും മരിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 45,149 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 480 പേർ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 79,09,960 ആയി ഉയർന്നു. ഇതിൽ 71.37 ലക്ഷം പേർ രോഗവിമുക്തി നേടി. നിലവിൽ 6.53 ലക്ഷം സജീവ കേസുകളാണുള്ളത്. കൊവിഡ് ബാധിച്ചു 1,19,014 പേരാണ് മരിച്ചത്. ഇന്നലെ മഹാരാഷ്ട്രയിൽ 112 പേരും ബംഗാളിൽ 60 പേരും മരിച്ചു. കഴിഞ്ഞ ദിവസം 9.39 ലക്ഷം ടെസ്റ്റുകൾ നടത്തിയതായും മൊത്തം 10.34 കോടി ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നും ഐസിഎംആർ വ്യക്തമാക്കി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 1.41 ലക്ഷം സജീവ കേസുകളാണുള്ളത്. 14.6 ലക്ഷം പേർ രോഗവിമുക്തരായി. 43264 പേരാണ് മരിച്ചത്. കർണാടകത്തിൽ 10905 പേർ മരിച്ചു.ഏഴ് ലക്ഷത്തിലധികം പേർ രോഗവിമുക്തി നേടി. നിലവിൽ 81069 സജീവ കേസുകളുണ്ട്. ആന്ധ്ര പ്രദേശിൽ 30860, കേരളത്തിൽ 96688, തമിഴ്നാട്ടിൽ 30606, ബംഗാളിൽ 37017 എന്നിങ്ങനെയാണ് സജീവ കേസുകളുടെ എണ്ണം. ഉത്തർ പ്രദേശിൽ 6882 പേരും ബംഗാളിൽ 6487 പേരും തമിഴ്നാട്ടിൽ 10924 പേരും ഡൽഹിയിൽ 6258 പേരും ആന്ധ്ര പ്രദേശിൽ 6587 പേരും മരിച്ചു.
ലോകമെമ്പാടും 4.33 കോടി ആളുകൾക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 3.19 കോടി പേർ രോഗവിമുക്തി നേടി. 11.59 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയിൽ 88.89 ലക്ഷം, ബ്രസീലിൽ 53.94 ലക്ഷം, റഷ്യയിൽ 15.13 ലക്ഷം, ഫ്രാൻസിൽ 11.38 ലക്ഷം എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം. അമേരിക്കയിൽ 2.3 ലക്ഷം പേരും ബ്രസീലിൽ 1.57 ലക്ഷം പേരും മെക്സിക്കോയിൽ 88,924 പേരും മരിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!