പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കൊവിഡ് ബാധിച്ച് മരിച്ചു, ആലുവയിലെ ആരോഗ്യപ്രവര്‍ത്തകന്റെ കുടുംബത്തിന് 50 ലക്ഷം രൂപ
സംസ്ഥാനത്ത് ഇന്നലെ വരെയുളള കണക്കുകള്‍ പ്രകാരം 96,004 ആളുകളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്. ഇന്നലെ മാത്രം 9,016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,139 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ കുടുംബത്തിന് 50 ലക്ഷം രൂപ. ആലുവ കുന്നത്തേരി പാണന് പറമ്പില്‍ പി.എന്‍ സദാനന്ദന്റെ കുടുംബത്തിനാണ് 50 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക അനുവദിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെപി ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമാണ് സഹായം അനുവദിച്ചത്. ആലുവ ജില്ലാ ആശുപത്രി ജീവനക്കാരനായ സദാനന്ദന് ഓഗസ്റ്റ് 17നാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 12 വര്‍ഷം ആരോഗ്യവകുപ്പില്‍ ജോലി ചെയ്തിരുന്നു. പാര്‍ട്ട് ടൈം ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ച സദാനന്ദന് 2019 ജനുവരി 31ന് ആലുവ ജില്ലാ ആശുപത്രിയില്‍ നിന്ന് നഴ്സിങ് അസിസ്റ്റന്റായാണ് വിരമിച്ചത്.
സംസ്ഥാനത്ത് ഇന്നലെ വരെയുളള കണക്കുകള്‍ പ്രകാരം 96,004 ആളുകളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്. ഇന്നലെ മാത്രം 9,016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,139 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 26 പേരുടെ മരണങ്ങള് കൊവിഡിനെ തുടര്‍ന്നാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,76,900 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,935 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,965 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,971 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!