കോള്‍ഡ് സ്റ്റോറേജ് ഒരുക്കൂ എന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി; വാക്സിന് വിതരണത്തിന് റോഡ് മാപ്പ്
അസ്ട്രസെനേകയും ചേര്‍ന്നുള്ള വാക്സിന് 90 ശതമാനം ഫലപ്രദമാണെന്ന ഔദ്യോഗിക വിശദീകരണം വന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വാക്സിന് വിതരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് വേഗം കൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.
കൊവിഡ് വാക്സിന് വിതരണത്തിന് അധികം കാലതാമസമില്ലെന്ന സൂചന നല്കി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യമായ മുന്നൊരുക്കം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. സുരക്ഷിതവും അതിവേഗത്തിലും വാക്സിന് രാജ്യം മുഴുവന്‍ എത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രോഗം വ്യാപനം മോശമായി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് പ്രധാനമന്ത്രി വാസ്കിന് വിതരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആലോചനകള്‍ അറിയിച്ചത്.
Also Read: വാക്സിന് ആദ്യം ആര്‍ക്ക്? കേന്ദ്ര സര്‍ക്കാരിന്റെ നാല് മുന്‍ഗണനാ പട്ടിക ഇങ്ങനെ
എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനങ്ങള്‍ ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. ആവശ്യമായത്രയും കോള്‍ഡ് സ്റ്റോറേജുകള്‍ ഒരുക്കുകയെന്നതാണ് ഏറ്റവും പ്രധാനം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ക്കും ആയിരിക്കും ആദ്യം വാക്സിന് വിതരണം ചെയ്യുകയെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയതായാണ് വിവരം. രണ്ടാം ഘട്ടത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സാനിറ്റേഷന്‍ ജോലികള്‍ ചെയ്യുന്നവര്‍ക്കുമാണ് നല്‍കുക. മൂന്നാം ഘട്ടത്തില്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്കും മറ്റ് രോഗാവസ്ഥയിലുള്ളവര്ക്ക് നാലാം ഘട്ടത്തിലും വാക്സിന് നല്‍കുമെന്ന് യോഗ ശേഷം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
രോഗവ്യാപനം വലിയ തോതില്‍ തുടരുന്ന എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഓണ്‍ലൈനിലായിരുന്നു പ്രധാനമന്ത്രിയുടെ ചര്‍ച്ച. രാജ്യത്ത് കൊവിഡ് പ്രതിദിന വ്യാപന നിരക്ക് 50,000ലേക്ക് കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും ചില സംസ്ഥാനങ്ങളിലെ സ്ഥിതി മോശമായി തുടരുകയാണ്. ഡല്‍ഹിയില്‍ അടക്കം അടുത്തമാസത്തോടെ രോഗം വീണ്ടും ശക്തമായി തിരിച്ചുവരും എന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്. മഹാരാഷ്ട്രയും ഒരു മൂന്നാം വേവ് ഉണ്ടായാല്‍ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങളിലേക്ക് കടന്നിട്ടുണ്ട്.
Also Read: വാക്സിന് വിതരണത്തിന് സജ്ജമാകുമ്പോള്‍ ഇന്ത്യയുടെ മുന്നിലെ പ്രധാന വെല്ലുവിളികള്‍
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനേകയും ചേര്‍ന്നുള്ള വാക്സിന് 90 ശതമാനം ഫലപ്രദമാണെന്ന ഔദ്യോഗിക വിശദീകരണം വന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വാക്സിന് വിതരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് വേഗം കൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. അസ്ട്രാസെനേകയുടെ വാക്സിന് നിര്‍മാണത്തില്‍ ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൂടി പങ്കാളിയാണ്.
രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ജാഗ്രത തുടരമണെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ കൊണ്ടിക എന്നതായിരിക്കണം ഇപ്പോഴത്തെ ലക്ഷ്യമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ടെസ്റ്റിങും കോണ്ടാക്ട് ട്രേസിങും ഡാറ്റാ ശേഖരണവും ഫലപ്രദമാക്കുന്നതിലൂടെ മാത്രമേ രോഗ വ്യാപനം നിയന്ത്രിക്കാന്‍ കഴിയൂ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!