വാക്സിന് പാര്‍ശ്വഫലങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ്: എന്തുകൊണ്ട് സര്‍ക്കാരിന്റെ No
ചെറുതും വലുതുമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
കൊറോണ വൈറസ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ അല്ലെങ്കില്‍ കുത്തിവയ്പ്പ് മൂലമുണ്ടാകുന്ന മെഡിക്കല്‍ സങ്കീര്‍ണതകള്‍ നേരിട്ടാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടോ? വാക്സിന് സ്വീകരിക്കാന്‍ പോകുന്നവര്‍ക്കും എടുത്തവര്‍ക്കും ഉണ്ടായ സംശയം ഇതായിരുന്നു. ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അശ്വിനി ചൗബെ രാജ്യസഭയെ അറിയിക്കുകയും ചെയ്തു.
ഇന്ത്യ രാജ്യവ്യാപകമായി വാക്സിന് ഉപയോഗിച്ചു തുടങ്ങിയപ്പോഴാണ് പാര്‍ശ്വഫലങ്ങളില്‍നിന്ന് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്. പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ്, ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ കോവാക്സിന് എന്നീ രണ്ട് കോവിഡ് -19 വാക്സിനുകള്‍ക്കാണ് ഇന്ത്യയില്‍ അടിയന്തരവാശ്യങ്ങള്ക്കുള്ള അനുമതി. 70 ലക്ഷത്തിലേറെ പേര്‍ക്ക് വാക്സിന് നല്‍കുകയും ചെയ്തു.

വാക്സിന് എടുത്ത ശേഷമുണ്ടാകുന്ന മറ്റ് രോഗങ്ങളാണ് പാര്‍ശ്വഫലങ്ങള്‍. ചെറുതും വലുതുമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കേണ്ട രോഗങ്ങള്‍ ഉണ്ട്. വാക്സിന് സ്വീകരിച്ച ശേഷം വരുന്ന അത്തരം രോഗങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമോ എന്നതായിരുന്നു ചോദ്യം.
ഇതിനാണ് സര്‍ക്കാര്‍ നോ പറഞ്ഞത്. അതിനുള്ള കാരണവും മന്ത്രി പറഞ്ഞു.
'കോവിഡ് -19 വാക്സിനേഷന് പൂര്‍ണ്ണമായും ഗുണഭോക്താവ് സ്വമേധയാ സ്വീകരിക്കുന്നതാണ് '
സ്വമേധയ വാക്സിന് സ്വീകരിക്കുന്നതിനാല്‍ തന്നെ അതിന്റെ പാര്ശ്വഫലബാധ്യത ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഏറ്റെടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പാര്‍ശ്വഫലങ്ങള്‍ക്കുള്ള ചികിത്സ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്‍ഷൂറന്‍സ് പരിരക്ഷ പ്രത്യേകം നല്‍കേണ്ടിവരില്ല.
വാക്സിന് സ്വീകരിച്ചതിന്റെ പാര്‍ശ്വഫലങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിവരം. ഫെബ്രുവരി നാല് വരെ കുത്തിവെപ്പ് എടുത്തവരില്‍ 81 പേര്‍ക്ക മാത്രമേ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ എന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഭാരത് ഭയോടെകിന്റെ കോവാക്സിന് സ്വീകരിച്ചവരില്‍ 0.096 ശതമാനം പേര്‍ക്കാണ് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് നല്കിയവരില് 0.192 ശതമാനം പേര്‍ക്ക് പാര്‍ശ്വഫലം റിപ്പോര്‍ട്ട് ചെയ്തു. ഇതെല്ലാം നേരിയ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ്. പനി, വേദന, ഉത്കണ്ഠ, വെര്‍ട്ടിഗോ, തലവേദന എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!