4,35,500 ഡോസ് വാക്സിനാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഇതിൽ 1100 ഡോസ് മാഹിയിൽ വിതരണം ചെയ്യാനുള്ളതാണ്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്.
കേരളത്തിലേക്കുളള ആദ്യഘട്ട കൊവിഡ് വാക്സിൻ കൊച്ചിയില്‍ എത്തി. ഗോ എയർ വിമാനത്തിലാണ് പുണെയിൽ നിന്നുളള കൊവി ഷീൽഡ് വാക്സിൻ വിമാനത്താവളത്തിൽ എത്തിയത്. ഇവിടെ നിന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള സംഘം ജില്ലാതല സംഭരണ കേന്ദ്രങ്ങളിലേക്ക് വാക്സിൻ മാറ്റും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സംഭരണ ശാലകളിലേക്കാണ് ആദ്യം എത്തിക്കുക. ഇവിടെ നിന്നും താപനില ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കും.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വാക്സീനേഷൻ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് സ്റ്റോറില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലേക്കും വാക്സിൻ നല്‍കും.
4,35,500 ഡോസ് വാക്സിനാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഇതിൽ 1100 ഡോസ് മാഹിയിൽ വിതരണം ചെയ്യാനുള്ളതാണ്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്.വൈകീട്ട് ആറോടെ രണ്ടാമത്തെ ബാച്ചായി ബാക്കി മരുന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്തെ റീജണൽ സ്റ്റോറിലേക്ക് മാറ്റുന്ന ഇത് 14ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് എത്തിക്കും.
സംസ്ഥാനത്ത് 113 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച മുതൽ പ്രതിരോധമരുന്ന് നൽകുന്നത്. എറണാകുളം ജില്ലയില്‍ 12 , തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം, ബാക്കി ജില്ലകളില്‍ ഒമ്പത് വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി ഒരുക്കിയത്. ഇവിടങ്ങളില്‍ ഒരു ദിവസം 100 വീതം പേര്‍ക്ക് വാക്സിൻ നൽകും. വാക്സിന്റെ ലഭ്യത അനുസരിച്ച് ഓരോ ജില്ലകളിലും നൂറിലധികം കേന്ദ്രങ്ങൾ കൂടി തയ്യാറാക്കും. നിലവില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ 3,59,549 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുളളത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!