ഹര്‍ത്താല്‍: പിന്തിരിയണമെന്ന് സിപിഎം, നിയമവിരുദ്ധമെന്ന് പൊലീസ്, ബസ് ഓടുമെന്ന് കെഎസ്ആര്‍ടിസി
ജനാധിപത്യപരവും സമാധാനപരവും ജനകീയവുമായിരിയ്ക്കും ഹര്‍ത്താല്‍ എന്നാണ് വിവിധ സംഘടനാ നേതാക്കള്‍ അറിയിക്കുന്നത്.
എന്‍ആര്‍സി, പൗരത്വ ഭേദഗതി നിയമം എന്നിവയ്ക്കെതിരെ വിവിധ മുസ്ലിം രാഷ്ട്ട്രീയ പാര്‍ട്ടികളും നവസാമൂഹിക പ്രസ്ഥാനങ്ങളും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സിപിഎം രംഗത്ത്. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ലെന്നാണ് പ്രസ്താവനയിലൂടെ സിപിഎം വിശദീകരിക്കുന്നത്.
ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ കെണിയില്‍പ്പെടുന്നതിന് സമമാണത്. ജനങ്ങളുടെ വിപുലമായ യോജിപ്പ് വളര്‍ത്താന്‍ താത്പര്യമുളളവര്‍ ഇത്തരത്തിലുളള ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും സിപിഎം പറയുന്നു
ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും ഹര്‍ത്താല്‍ നടത്തുന്ന സംഘടനകള്‍ ഔദ്യോഗികമായി നോട്ടീസ് നല്‍കിയിട്ടില്ലെന്നും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു.
എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി, കേരള മുസ്ലിം യുവജന ഫെഡറേഷന്, സോളിഡാരിറ്റി, എസ്ഐഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം എന്നി രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.
ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഈ സംഘടനകളൊന്നും നോട്ടീസ് നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയോ, അനുകൂലിക്കുകയോ ചെയ്താല്‍ ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്ക്കുമുളള ഉത്തരവാദിത്വം ഈ സംഘടനകളുടെ ജില്ലാ നേതാക്കള്ക്കായിരിയ്ക്കും. അവരുടെ പേരില്‍ നിയമനടപടി എടുക്കുമെന്നും കാസര്‍കോട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ജനാധിപത്യപരവും സമാധാനപരവും ജനകീയവുമായിരിയ്ക്കും ഹര്‍ത്താല്‍ എന്നാണ് വിവിധ സംഘടനാ നേതാക്കള്‍ പ്രസ്താവനയിലൂടെ അറിയിച്ചത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒരുവിധ അസൗകര്യങ്ങളും ഉണ്ടാകില്ല. അന്ന് നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പിനോ, മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ തടസമുണ്ടാകാത്ത വിധത്തിലാകും ഹര്‍ത്താല്‍ നടത്തുകയെന്നും നേതാക്കള്‍ പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ശബരിമല: ബിജെപി, കര്‍മ്മസമിതി നടത്തിയത് ഏഴ് ഹര്‍ത്താലുകള്‍; 2012 കേസുകള്‍
'പൗരത്വം ആരുടെയും ഔദാര്യമല്ല'; ഹര്‍ത്താല്‍ നടത്തുന്നത് ആരാണെന്ന് അറിയില്ല, സഹകരിക്കരുതെന്ന് കാന്തപുരം
ഡിസം. 17 ഹര്‍ത്താല്‍: പിന്തുണക്കുന്നവരും പിന്തുണക്കാത്തവരും ആരൊക്കെ?
ഒറ്റിയവരോട് പൗരത്വം തെളിയിക്കാന്‍ ഇന്ത്യയിലെ മുസല്മാന് മനസില്ല; യൂസഫിന്റെ വാക്കുകള്‍ വൈറല്‍