ബുറെവി കേരളത്തിലും കര തൊട്ടേക്കും; നെയ്യാറ്റിൻകരയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കോട്ടയത്ത് 48 ഇടങ്ങളിൽ
ബുറെവി ചുഴലിക്കാറ്റിന്റെ ആദ്യ കര പ്രവേശനം ഇന്ന് രാത്രിയോടെ ശ്രീലങ്കൻ തീരത്താകും ഉണ്ടാകുക. പരമാവധി മണിക്കൂറിൽ 80-90 കിലോമീറ്റർ വരെ വേഗതയിൽ ആയിരിക്കും കാറ്റ് വീശുക. വെളളിയാഴ്ച രാവിലെയാകും ചുഴലിക്കാറ്റ് രണ്ടാം കര തൊടുക.
ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളവും ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആദ്യം ചുഴലിക്കാറ്റ് കേരളത്തിൽ കര തൊടില്ല എന്നായിരുന്നു അറിയിപ്പ്. എന്നാൽ ഏറ്റവും ഒടുവിലത്തെ വിവരങ്ങൾ പ്രകാരം ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
ഡിസംബർ നാലിന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വഴി ചുഴലിക്കാറ്റ് കടന്ന് പോയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒടുവിൽ പുറത്തു വിട്ട വിവരം. നൂറ് കിലോമീറ്ററിന് താഴെയാണ് ചുഴലിക്കാറ്റിന് വേഗത എന്നതിനാൽ അമിത ആശങ്ക വേണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിച്ചാൽ മതിയെന്നും പറയുന്നു. ചുഴലിക്കാറ്റിൻ്റെ സഞ്ചാരപാതയിൽ ഇനിയും മാറ്റം വരാം. കേരളത്തിന് പുറത്തേക്കോ ചിലപ്പോൾ കൂടുതൽ അകത്തേക്കോ കാറ്റ് വന്നേക്കാം ശ്രീലങ്കയിൽ പ്രവേശിച്ച് കാറ്റ് വീണ്ടും കടലിൽ എത്തിയാൽ മാത്രമേ സഞ്ചാരദിശയുടെ കാര്യത്തിൽ വ്യക്തമായ ചിത്രം ലഭിക്കൂ എന്നാണ് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ബുറെവി ചുഴലിക്കാറ്റിന്റെ ആദ്യ കര പ്രവേശനം ഇന്ന് രാത്രിയോടെ ശ്രീലങ്കൻ തീരത്താകും ഉണ്ടാകുക. പരമാവധി മണിക്കൂറിൽ 80-90 കിലോമീറ്റർ വരെ വേഗതയിൽ ആയിരിക്കും കാറ്റ് വീശുക. വെളളിയാഴ്ച രാവിലെയാകും ചുഴലിക്കാറ്റ് രണ്ടാം കര തൊടുക. ഇന്ത്യയിൽ കന്യാകുമാരിക്കും പാമ്പാനും ഇടയിലാകും ഇത്. മണിക്കൂറിൽ പരമാവധി 70-80 കി.മീ വരെ വേഗതയിലായിരിയ്ക്കും ഇത്. തുടർന്ന് കേരളത്തിൽ പ്രവേശിച്ച് തിരുവനന്തപുരം നെയ്യാറ്റിൻകര വഴി 65-75 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം അടങ്ങിയ തെക്കൻ കേരളത്തിൽ അതീവ ജാഗ്രത വേണമെന്നാണ് അറിയിപ്പ്. തിരുവനന്തപുരത്ത് 48 വില്ലേജുകളിൽ അതീവ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.
കോട്ടയം ജില്ലയിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ 48 ഇടങ്ങളിൽ ശക്തമായ കാറ്റുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ തയാറാക്കിയ പ്രദേശങ്ങളുടെ പട്ടികയില്‍ കോട്ടയം, ചങ്ങനാശേരി, പാലാ നഗരസഭകളും 45 പഞ്ചായത്തുകളുമാണുള്ളത്. ഈ സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!