നിവാറിന്റെ തീവ്രത കുറഞ്ഞു, ചെന്നൈയിൽ അടക്കം കനത്ത മഴ; പുതുച്ചേരി മുഖ്യമന്ത്രിയുടെ വീട്ടിലും വെളളംകയറി
നിവാറിന്റെ മുൻകരുതൽ നടപടി എന്നവണ്ണം ലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ചെന്നൈ അടക്കം മറ്റ് തീരദേശ ജില്ലകളിൽ നിന്ന് ഒന്നേകാൽ ലക്ഷം പേരെ സർക്കാർ ഒഴിപ്പിച്ചത് ദുരന്തത്തിന്റെ ആഘാതം വലിയ തോതിൽ കുറയ്ക്കാൻ സഹായിച്ചു.
കനത്ത മഴയോടെ നിവാർ ചുഴലിക്കാറ്റ് പുതുച്ചേരിക്കടുത്ത് തീരത്തെത്തി. അതിതീവ്രചുഴലിക്കാറ്റിൽ നിന്നും തീരത്ത് എത്തിയപ്പോഴേക്ക് തീവ്രത കുറഞ്ഞിട്ടുണ്ട്. 135 കി.മീ വേഗതയിലാണ് ഇപ്പോൾ കാറ്റ് വീശുന്നത്. വരുന്ന മണിക്കൂറുകളിൽ കാറ്റിന്റെ വേഗത 65-75 കി.മീ ആയി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് നിവാർ ചുഴലിക്കാറ്റ് കോട്ടക്കുപ്പം എന്ന ഗ്രാമത്തിൽ കരതൊട്ടത്. കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് കടലൂർ അടക്കം പല ഇടങ്ങളിലും. വീട് തകർന്നും വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണും രണ്ടുപേർ മരിച്ചു.

ചെന്നൈയിൽ പല ഇടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ വീട് അടക്കം നിരവധി ആളുകളുടെ വീടുകളിൽ വെള്ളം കയറി. ചെന്നൈയിൽ പ്രധാന റോഡുകൾ അടച്ചു. ചെമ്പരപ്പാക്കം തടാകത്തിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. വലിയ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിതീവ്ര ചുഴലിക്കാറ്റിൽ നിന്നും തീവ്രചുഴലിക്കാറ്റായി ശക്തി കുറഞ്ഞെങ്കിലും വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്. ചെന്നൈയിലും പുതുച്ചേരിയിലും ഇപ്പോഴും കനത്ത കാറ്റും മഴയുമാണ്. ചെങ്കൽപ്പട്ട്, വിളുപുരം, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ടൈ എന്നീ പ്രദേശങ്ങളിലും കനത്ത മഴ തുടരും. ആന്ധ്രാപ്രദേശിലെ റായലസീമ, ചിറ്റൂർ, കുർണൂൽ, പ്രകാശം, കടപ്പ എന്നീ ജില്ലകളിലും ജാഗ്രത തുടരും.

നിവാറിന്റെ മുൻകരുതൽ നടപടി എന്നവണ്ണം ലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ചെന്നൈ അടക്കം മറ്റ് തീരദേശ ജില്ലകളിൽ നിന്ന് ഒന്നേകാൽ ലക്ഷം പേരെ സർക്കാർ ഒഴിപ്പിച്ചത് ദുരന്തത്തിന്റെ ആഘാതം വലിയ തോതിൽ കുറയ്ക്കാൻ സഹായിച്ചു. 1,486 ക്യാംപുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. 4200 ക്യാമ്പുകൾ പ്രവർത്തനസജ്ജമാണ്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നുണ്ട്. തമിഴ്നാട്ടിലെ 13 ജില്ലകളിൽ ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസർവീസുകൾ മാത്രമെ ഉണ്ടാകു. കടകളടക്കം ഒരു സ്ഥാപനങ്ങളും ഇന്ന് തുറക്കില്ല. പുതുച്ചേരിയിൽ ശനിയാഴ്ച വരെ പൊതുഅവധിയും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ പരമാവധി പുറത്തിറങ്ങരുതെന്നും, വീട്ടിൽ തുടരണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
#WATCH Chennai witnessing spell of strong winds after #Cyclone Nivar made landfall near Puducherry late last night#TamilNadu pic.twitter.com/jZZB3FCJUX
— ANI (@ANI) November 26, 2020
ചെന്നൈയിൽനിന്നുള്ള 27 ട്രെയിനുകളും റദ്ദാക്കി. എറണാകുളം – കാരയ്ക്കൽ ട്രെയിൻ തിരുച്ചിറപ്പള്ളിവരെ മാത്രമായിരിക്കും സർവീസ് നടത്തുക.കനത്ത മഴയെ തുടർന്ന് ട്രാക്കിൽ വെള്ളം നിറയുന്നത് സുരക്ഷയെ ബാധിക്കുമെന്നതിനാൽ ഇന്നലെ രാത്രി 7 മണിയോടെ മെട്രോ ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചിരുന്നു. സ്ഥിതി ഗതികൾ വിലയിരുത്തിയ ശേഷം മാത്രമെ ഇന്ന് സർവീസ് ആരംഭിക്കുകയുളളൂ. ചെന്നൈയിലെ മൂന്ന് തുറമുഖങ്ങളും അടച്ചു. തീരത്ത് നിർത്തിയിട്ടിരുന്ന ചില കപ്പലുകൾ പുറംകടലിലേക്ക് മാറ്റി. അടച്ചിട്ടിരുന്ന ചെന്നൈ വിമാനത്താവളം രാവിലെ ഏഴ് മണി മുതൽ വീണ്ടും തുറന്നു.
Tamil Nadu: Waterlogging in parts of Chennai city following overnight rainfall due to #CycloneNivar pic.twitter.com/JivSEFVS3D
— ANI (@ANI) November 26, 2020
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!