തുജെ ദേഖാ തൊ യെ ജാനാസനം പാടി കാൽ നൂറ്റാണ്ട് മുമ്പ് രാജ് സിമ്രാനെ തേടിയെത്തി; അത് ഇന്ത്യൻ സിനിമകളിലെ പെർഫക്ട് ചോക്ലേറ്റ് പ്രണയചിത്രവുമായി
പടമിറങ്ങി 25 വർഷം പിന്നീടുമ്പോൾ ട്വിറ്ററിൽ ഇതിന്റെ ഓർമ പുതുക്കിയെന്ന വണ്ണം ഷാരൂഖ് ഖാനും കാജോളും അവരവരുടെ ട്വിറ്റർ പേര് രാജ് എന്നും സിമ്രാൻ എന്നും പുനർനാമകരണം ചെയ്തിട്ടുണ്ട്, പ്രതീകാത്മകമായി.
തുജെ ദേഖാ തൊ യെ ജാനാസനം...
പ്യാര് ഹോതാ യെ ദിവാനാ സനം..
കാമുകിയായ സിമ്രാനെ തേടി രാജ് വരികയാണ്. പശ്ചാത്തലത്തിൽ കുമാർ സനുവിന്റെയും ലതാ മങ്കേഷ്കറിന്റെയും മനോഹരമായ സ്വരവുമുയർന്നു. പ്രണയത്തിന്റെ ആയിരം മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങൾ അവർക്കു ചുറ്റും കാവൽ വിരിച്ചു നിന്നു. കഴിഞ്ഞ കാൽനൂറ്റാണ്ടായി തീവ്രപ്രണയത്തിൽ അഭിരമിച്ച ഒരു കാമുകനും കാമുകിയും ഒരിക്കലെങ്കിലും ഈ പാട്ട് മൂളുകയോ യൂട്യൂബിൽ പാട്ട് വീഡിയോ കാണാതിരിക്കുകയോ സ്വപ്നങ്ങളിൽ ഷാരൂഖ്- കാജോൾ പ്രണയജോഡികളാവാതിരിക്കുകയോ ചെയ്തിട്ടുണ്ടാവില്ല.
പടമിറങ്ങി 25 വർഷം പിന്നീടുമ്പോൾ ട്വിറ്ററിൽ ഇതിന്റെ ഓർമ പുതുക്കിയെന്ന വണ്ണം ഷാരൂഖ് ഖാനും കാജോളും അവരവരുടെ ട്വിറ്റർ പേര് രാജ് എന്നും സിമ്രാൻ എന്നും പുനർനാമകരണം ചെയ്തിട്ടുണ്ട്, പ്രതീകാത്മകമായി. കൊവിഡ് മഹാമാരിയെത്തുടർന്ന് രാജ്യം ലോക് ഡൗണിലായതോടെയാണ് മറാത്ത മന്ദിറിലുള്ള ചിത്രത്തിന്റെ ഇത്രയും കാലം തുടർന്നിരുന്ന പ്രദർശനത്തിന് താൽക്കാലികമായെങ്കിലും വിരാമമായത്.
1995 ൽ ഇറങ്ങിയ ഷാരൂഖ് ഖാന്റെയും ബോളിവുഡിലെയും എക്കാലത്തേയും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിലൊന്നാണ് ദിൽവാലേ ദുൽഹനിയാ ലേ ജായേങ്കെ. കഴിഞ്ഞ വർഷം വരെയും മറാത്ത മന്ദിർ തീയേറ്ററിൽ ഈ ചിത്രം മുടങ്ങാതെ ഒരു ഷോ വെച്ച് പ്രദർശിക്കപ്പെട്ടിരുന്നു എന്ന കൗതുകകരമായ വാർത്തയിൽ തന്നെയുണ്ട് ആ സിനിമ പ്രേക്ഷകരിൽ ഉണ്ടാക്കിയ തരംഗത്തിന്റെ അലയൊലികൾ. ഒരുപക്ഷേ, ലോകസിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം പ്രദർശിക്കപ്പെട്ട ചിത്രവും ഇതായിരിക്കണം.
ഷാരൂഖ് ഖാന്റെ താരസിംഹാസനത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു ഡി ഡി എൽ ജെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഈ ചിത്രം. യാഷ് ചോപ്രയുടെ മകനായ ആദിത്യ ചോപ്ര സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു 1995 ഒക്ടോബർ 19 ന് റിലീസ് ചെയ്ത ഈ ചിത്രം. തുജെ ദേഖാ തൊ യെ ജാനാ സനം.. തുടങ്ങിയ ഹിറ്റ് പാട്ടുകളും ഷാരൂഖ് ഖാൻ- കാജോൾ താരജോഡികളുടെ മനോഹരമായ പ്രണയമുഹൂർത്തങ്ങളും ചേർന്ന ചിത്രം ബോളിവുഡിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി. ചോക്ലേറ്റ് പ്രണയനായകനായ രാജായി ഷാരൂഖ് ഖാനും സിമ്രാനായി കാജോളും സ്ക്രീനിലെത്തി. 90 കളിലെ യുവാക്കൾക്കിടയിൽ വളരെ പെട്ടെന്നു തന്നെ ഒരു ട്രൻഡ് സെറ്ററായി ചിത്രം മാറി.
10 ഫിലിം ഫെയർ പുരസ്ക്കാരങ്ങളാണ് ചിത്രം ആ വർഷം നേടിയത്. അതിൽ തന്നെ മികച്ച ചിത്രം, മികച്ച നടൻ, നടി, സംവിധായകൻ തുടങ്ങിയ പുരസ്കാരങ്ങളെല്ലാം ഉൾപ്പെടുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മറാത്ത മന്ദിറിൽ തുജെ ദേഖാ തൊ യെ ജാനാ സനം കേൾക്കാത്ത ദിവസമില്ല!
വില്ലൻ വേഷങ്ങളിൽ ഇന്ന് പരീക്ഷണങ്ങൾ കുറവാണ്; വിജയിക്കുമെന്ന് പോലും ഉറപ്പില്ല: ഗുൽഷൻ ഗ്രോവർ
ആമിർ ഖാനല്ല, ആമിർ സിങ് ഛദ്ദയെന്ന് സച്ചിൻ, ഇഷ്ടനായകന്റെ ഫ്ലൈറ്റ് യാത്ര പങ്കുവെച്ച് കരീന
അപ്പഴേ പറഞ്ഞില്ലേ തിരിച്ചുവരുമെന്ന്! ഇർഫാൻ ഖാന്റെ അംഗ്രേസി മീഡിയം മാർച്ചിൽ 'തുറക്കും'