സ്റ്റേഡിയം താൽകാലിക ജയിലാക്കാൻ ഡൽഹി പൊലീസ്; ആവശ്യം തള്ളി ആം ആദ്മി സർക്കാർ
ആയിരകണക്കിന് കർഷകരാണ് കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ചിനായി എത്താൻ ശ്രമിക്കുന്നത്.
സ്റ്റേഡിയം താൽകാലിക ജയിലാക്കാനുള്ള ഡൽഹി പൊലീസിൻ്റെ ആവശ്യം തള്ളി ആം ആദ്മി സർക്കാർ. പ്രതിഷേധ മാർച്ചിനായി ഡൽഹിയിൽ എത്തുന്ന കർഷകരെ അറസ്റ്റ് ചെയ്തു നീക്കാൻ ഒമ്പത് സ്റ്റേഡിയങ്ങൾ താൽകാലിക ജയിലുകളാക്കി മാറ്റാനുള്ള അനുമതിയാണ് പൊലീസ് തേടിയത്. എന്നാൽ എല്ലാ ഇന്ത്യക്കാർക്കും സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അതിൻ്റെ പേരിൽ ജയിലിലടക്കാൻ പാടില്ലെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.
നേരത്തെ ഡൽഹി പൊലീസിൻ്റെ ആവശ്യത്തിനെതിരെ ആം ആദ്മി എംഎൽഎമാരായ രാഘവ് ഛദ്ദ, സൗരവ് ഭരദ്വാജ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. രാജ്യത്തെ കർഷകർ തീവ്രവാദികളോ ക്രിമിനലുകളോ അല്ലെന്നു പാർട്ടി ദേശീയ വക്താവ് കൂടിയായ രാഘവ് ഛദ്ദ ട്വിറ്ററിൽ പ്രതികരിച്ചു.
I urge the Delhi Govt to deny permission for setting up temporary prisons. The farmer of our country is neither a criminal nor a terrorist.
— Raghav Chadha (@raghav_chadha) November 27, 2020
Right to protest peacefully is enshrined in Indian Constitution - Article 19(1) and protests are the hallmark of a free, democratic society. https://t.co/cqMvEb181r
സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനയിലുണ്ടെന്നും പ്രതിഷേധം സ്വതന്ത്ര്യ ജനാധിപത്യത്തിൻ്റെ മുഖമുദ്രയാണെന്നും ആം ആദ്മി നേതാവ് വ്യക്തമാക്കി. കർഷകരോട് ചെയ്യുന്ന ഏറ്റവും മനുഷ്യത്വ രഹിതമായ കാര്യമാണിതെന്നു സൗരവ് ഭരദ്വാജ് എംഎൽഎയും പറഞ്ഞു.
I think it's a most inhuman thing we can do to our farmers. Delhi Police should stop calling themselves- दिल वाली पुलिस https://t.co/bqBH3MDcWB
— Saurabh Bharadwaj (@Saurabh_MLAgk) November 27, 2020
കേന്ദ്ര സർക്കാരിൻ്റെ പുതിയ കാർഷിക നിയമത്തിനെതിരെ ആയിരകണക്കിന് കർഷകരാണ് കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ചിനായി എത്താൻ ശ്രമിക്കുന്നത്. കണ്ണീർ വാതകവും ജല പീരങ്കിയും ബാരിക്കേഡുകളും മറികടന്നാണ് ഉത്തർ പ്രദേശിൽ നിന്നും പഞ്ചാബിൽ നിന്നുമടക്കം ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നത്. വെള്ളിയാഴ്ച്ച സിംഗുവിലെ അതിർത്തിയ്ക്ക് സമീപം കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. പ്രതിഷേധക്കാർ തലസ്ഥാനത്തേക്ക് കടക്കാതിരിക്കാൻ മണൽ നിറച്ച ട്രക്കുകളും ബാരിക്കേഡുകളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരത്തോടെ അമ്പതിനായിരത്തിലധികം കർഷകർ ഡൽഹിയിൽ അണിനിരക്കുമെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. പഞ്ചാബിലെ ഉൾഗ്രാമങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ആയിര കണക്കിന് ട്രക്കുകളിൽ ഡൽഹിയിലേക്ക് പുറപ്പെട്ടതായും സംഘടനകൾ പ്രസ്താവനയിൽ വ്യക്തമാക്കി. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതുവരെ ഡൽഹിയിൽ നിന്നും തിരികെ പോകില്ലെന്നും ചൂണ്ടിക്കാട്ടി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കൊവിഡ് രോഗികൾക്ക് 5 ദിവസത്തെ സർക്കാർ ക്വാറന്റൈൻ; ഡൽഹി ഗവർണറുടെ നടപടിയിൽ എതിർപ്പുമായി സർക്കാർ
ഡൽഹി കലാപക്കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദ് അറസ്റ്റിൽ; യുഎപിഐ ചുമത്തി
ഹരിയാനയിൽ കർഷകർക്ക് നേരെ കണ്ണീർ വാതകം, ജലപീരങ്കി; ഡല്‍ഹി അതിര്‍ത്തി അടച്ചു; വിലക്ക് അവഗണിച്ച് കര്‍ഷകര്‍ മുന്നോട്ട്
പാലത്തിൽ നിന്നും പിന്തിരിയാതെ കർഷകർ; ജല പീരങ്കിയും കണ്ണീർ വാതകവും നേരിട്ടത് രണ്ട് മണിക്കൂറോളം; ഒടുവിൽ ഹരിയാനയിൽ