'അത് കെ എം മാണിയോട് ജോസ് കെ മാണി കാണിക്കുന്ന ഒരു തരം വഞ്ചന'; ധര്മ്മജന്
മാണി കോണ്‍ഗ്രസിനോട് ഇഴുകിച്ചേര്‍ന്ന നേതാവാണെന്നും, അദ്ദേഹത്തെ കുരിശില്‍ തറച്ച, ബാര്‍ കോഴ കേസില്‍ അദ്ദേഹത്തിന് മണിയോര്‍ഡര്‍ അയച്ചുകൊടുത്ത പാര്‍ട്ടിയൊടൊപ്പമാണ് ജോസ് കെ മാണി കൂടിച്ചേര്‍ന്നിരിക്കുന്നത്. മാണി സാറിന്റെ ആത്മാവ് വേദനിക്കുന്നുണ്ടാകും എന്ന് തന്നെയാണ് തനിക്ക് തോന്നുന്നതെന്നും ധർമ്മജൻ പറയുന്നു.
ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്നതിനെ വിമർശിച്ച് നടൻ ധർമ്മജൻ. ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫിൽ പോയത് ഒരു നല്ല തീരുമാനമായില്ലെന്നും അത് കെ എം മാണിയോട് ജോസ് കെ മാണി കാണിക്കുന്ന ഒരു തരം വഞ്ചനയാണെന്നും ധർമ്മജൻ പറയുന്നു.
മാണി കോണ്‍ഗ്രസിനോട് ഇഴുകിച്ചേര്‍ന്ന നേതാവാണെന്നും, അദ്ദേഹത്തെ കുരിശില്‍ തറച്ച, ബാര്‍ കോഴ കേസില്‍ അദ്ദേഹത്തിന് മണിയോര്‍ഡര്‍ അയച്ചുകൊടുത്ത പാര്‍ട്ടിയൊടൊപ്പമാണ് ജോസ് കെ മാണി കൂടിച്ചേര്‍ന്നിരിക്കുന്നത്. മാണി സാറിന്റെ ആത്മാവ് വേദനിക്കുന്നുണ്ടാകും എന്ന് തന്നെയാണ് തനിക്ക് തോന്നുന്നതെന്നും ധർമ്മജൻ പറയുന്നു.
വ്യക്തമായിട്ട് ഒരു ആധിപത്യം കിട്ടേണ്ട സമയമാണിതെന്നും കാരണം ഇങ്ങനെയൊരു ഭരണത്തിന്റെ മുകളില്‍ ഒരുപാട് കാര്യങ്ങള്‍ കോണ്‍ഗ്രസിന് ചെയ്യാനുണ്ട്. പക്ഷെ, എവിടെയൊക്കെയോ എന്തൊക്കെയോ നേതാക്കള്‍ മിണ്ടാതെയിരിക്കുന്നു. അതൊക്കെ കാണുമ്പോള്‍ ദുഃഖം തോന്നാറുണ്ടെന്നും നടൻ പറഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി താന്‍ സമരം നയിക്കുകയും ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ടെന്നും ധര്മ്മജന് പറയുന്നു. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മാണി യുഗം വഴിമാറി; ഇനി കാപ്പന്റെ പാല
യുഡിഎഫിനെ പാലായില്‍ തളച്ച് മാണി സി കാപ്പന്
മര്യാദ ലംഘിച്ചു; ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കി
പുറത്താക്കിയതല്ല, സ്വയം പുറത്തു പോയത്; നല്ല കുട്ടിയായി തിരിച്ചു വന്നാല്‍ ജോസ് കെ മാണിയെ തിരിച്ചെടുക്കാമെന്ന് പിജെ ജോസഫ്