വിജയതൃഷ്ണ ഇല്ലാത്ത ശരീരഭാഷയോടെ ധോണി; എന്നാൽ അവസാന ഓവറിലെ മാസ് BGM വെടിക്കെട്ട് വഴി നേടിയെടുത്തത് ഇതാണ്
ധോണി മനസ് കൊണ്ടും വിരമിച്ചു എന്ന് ആരാധകർ പോലും അടക്കം പറഞ്ഞ നിമിഷങ്ങളായിരുന്നു അത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തിലും ഇതേ സമീപനമാണ് പുറത്തെടുത്തത്.
അവസാന ഓവറിൽ മാത്രം ധോണിയുടെ ബാറ്റിൽ നിന്ന് മൂന്ന് സിക്സറുകൾ പിറന്നപ്പോൾ അത് കുറച്ച് നേരത്തെ ഡുപ്ലെസിസ് ക്രീസിലുള്ളപ്പോൾ വന്നിരുന്നെങ്കിൽ എന്ന് ആരാധകർ ഒരുവേള ആഗ്രഹിച്ചിരിക്കണം. ചെന്നൈ സൂപ്പര്‍ കിംഗ്സിന് 16 റണ്‍സിന് തോൽവി പിണഞ്ഞെങ്കിലും ധോണിയുടെ അവസാന ഓവറിലെ വെടിക്കെട്ട് വഴി സിഎസ്കെ നേടിയെടുത്തത് റൺറേറ്റിലെ തന്ത്രപരമായ മുന്നേറ്റമാണ്.
ജയിച്ചത് രാജസ്ഥാനാണെങ്കിലും വരും മത്സരങ്ങളില്‍ സിഎസ്കെയ്ക്ക് റൺറേറ്റിലെ വലിയ ഇടിവ് സംഭവിക്കാതെ മുന്നോട്ട് പോകാന്‍ അവസാനഓവറിലെ ധോണി വെടിക്കെട്ടും ഫാഫിന്റെ സിക്സർ മഴയും സഹായിച്ചു എന്ന് തന്നെ പറയാം. നേരത്തെ സഞ്ജു സാംസണ് തകര്‍ത്തടിച്ചപ്പോള്‍ തന്നെ സിഎസ്കെ ഏതാണ്ട് തോൽവി ഉറപ്പിച്ചുകഴിഞ്ഞിരുന്നു.
വിക്കറ്റുകൾ കൊഴിഞ്ഞിട്ടും ധോണി കേദാർ യാദവിനും സാം കുറാനുമൊക്കെ ശേഷം ആണ് ഇറങ്ങിയത് തന്നെ. ധോണിയുടെ ശരീരഭാഷയിലും വിജയതൃഷ്ണ ഉണ്ടായിരുന്നില്ല. 200 റൺസിനു മുകളിൽ സ്കോർ ഉണ്ടായിരുന്നെങ്കിലും 10 മുൽ 15 വരെയുള്ള ഓവറുകളിൽ കൂടുതലും ക്രീസിൽ കാടനടികൾക്ക് ശ്രമിക്കാത്ത സി എസ് കെ താരങ്ങളെയാണ് ഗ്രൗണ്ടിൽ കണ്ടത്. ധോണി പോലും അവസാന ഓവറിലെ വെടിക്കെട്ട് മാറ്റിനിർത്തിയാൽ കാര്യമായ കൂറ്റനടികളൊന്നുമുണ്ടായിരുന്നില്ല.
ധോണി മനസ് കൊണ്ടും വിരമിച്ചു എന്ന് ആരാധകർ പോലും അടക്കം പറഞ്ഞ നിമിഷങ്ങളായിരുന്നു അത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തിലും ഇതേ സമീപനമാണ് പുറത്തെടുത്തത്. ധോണി ബാറ്റിംഗിനിറങ്ങുമ്പോള്‍ ജയിക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു സ്കോര്‍. എന്നാല്‍ അവസാന ഓവറില്‍ മാത്രമാണ് ധോണി കത്തിക്കയറിയത്.
എങ്കിലും വേണ്ട വിധത്തിൽ നെറ്റ് റൺ റേറ്റ് ഒപ്പിക്കാൻ ചെന്നെെയ്ക്കു കഴിഞ്ഞു എന്ന് തന്നെ പറയാം.50 റണ്‍സിന് തോറ്റിരുന്നെങ്കില്‍ ചെന്നൈയുടെ റണ്‍റേറ്റ് മുംബൈക്കും പിറകില്‍ പോവുമായിരുന്നു. ഇത് മുന്നോട്ടുള്ള മത്സരത്തെ ബാധിക്കും. എന്നാല്‍ 15 റണ്‍സിന് തോറ്റതോടെ നെറ്റ് റണ്‍റേറ്റ് അധികം ഇടിഞ്ഞിട്ടില്ല. പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ചെന്നൈയുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!