സിനിമയിൽ അതിതീവ്രതയോടെയാണ് പറഞ്ഞതെങ്കിലും പിന്നീട് ഉപയോഗിച്ച് ഉപയോഗിച്ച് അരികും വക്കുമൊക്കെ തേഞ്ഞ് മാഞ്ഞ് കോമഡിയിലേക്ക് വഴിമാറിയ ഡയലോഗാണ് നടേശാ കൊല്ലണ്ട എന്ന രാവണപ്രഭുവിലെ ഡയലോഗ്. കാര്യം സീരിയസായി മംഗലശേേരി നീലകണ്ഠൻ മകൻ കാർത്തികേയനെ തല്ലിയൊതുക്കി മര്യാദ പഠിപ്പിക്കാനാണ് വിജയരാഘവൻ അവതരിപ്പിക്കുന്ന കഥാപാത്രമായ രാജേന്ദ്രൻ ബാബുരാജിന്റെ നടേശനോട് ഓർഡറിടുന്നതെങ്കിലും നായകന്റെ കൈയ്യിൽ നിന്ന് തല്ല് ആവശ്യത്തിലേറെ വാരിക്കൂട്ടി വാരിയെല്ലൊടിഞ്ഞ് വീഴാനായിരുന്നു നടേശന്റെ വിധി. നടേശാ കൊല്ലണ്ട എന്ന ഡയലോഗ് അനശ്വരമാക്കിയ വിജയരാഘവന് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം. ഡയലോകം എപ്പിസോഡ് 1- നടേശാ, കൊല്ലണ്ട!
Related Stories
അഞ്ഞൂറാനല്ല അച്ഛൻ; ഇപ്പോ പൊറിഞ്ചുവിലെ ഐപ്പ് അല്ലല്ലോ ഞാൻ!
പ്രണയമീനുകളുടെ കടൽ, 90 ശതമാനവും ഒരു 'ലക്ഷദ്വീപ്' സിനിമ; കമൽ
'സൈലൻസറി'ൽ ഈനാശുവായി ലാലല്ലാതെ വേറാര്?; അഞ്ചാം പാതിരയിലെ ആ റോളിന് ഞാൻ മതിയെന്ന് മിഥുന് തോന്നിയിരിക്കണം.
ഡയലോകം EP 2: മാഫിയ ശശിയിലെ ഡെക്കറേഷൻ ഒഴിവാക്കിയ ബെസ്റ്റ് ആക്ടർ ഡയലോഗ്