ഡയലോകം EP 4: നീ തീർന്നെടാ, തീർന്ന്! ട്രോളർമാർ എറ്റെടുത്ത ബൈജു ഡയലോഗ്
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ നീ തീർന്നെടാ, നീ തീർന്ന്! ഡയലോഗിനെക്കുറിച്ച് സിനിമയിൽ ആ ഡയലോഗ് പറഞ്ഞ അഡ്വ പ്രേമന് അതായത് ബൈജുവിന് പറയാനുള്ളതെന്താണെന്ന് കേൾക്കാം. ഡയലോകം EP 3: നീ തീർന്നെടാ, തീർന്ന്!
രണ്ടു വാക്കുകൾ. വെറും രണ്ട് വാക്കുകൾ. പക്ഷേ, ആ വാക്കുകളിലൊളിപ്പിച്ചുവെച്ച വികാരത്തിനും അർഥതലങ്ങൾക്കും ആവോളം വ്യാപ്തിയും. സ്വതവേ മലയാളസിനിമയിൽ പൊളിറ്റിക്കൽ ത്രില്ലറുകൾക്ക് പഞ്ഞമാണെങ്കിലും മുരളി ഗോപിയുടെ എഴുത്തിൽ അരുൺ കുമാർ അരവിന്ദ് സംവിധാനിച്ച ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ ബൈജു ഉരുവിടുന്ന നീ തീർന്നെടാ, നീ തീർന്ന് എന്ന ഡയലോഗിന്റെ കാര്യമാണ്. സിനിമയിലെ ഏറ്റവും പ്രധാനമായ ഒരു സീനിൽ ആത്മരോഷമടക്കിപ്പിടിച്ച് ഇന്ദ്രജിത് അവതരിപ്പിക്കുന്ന വട്ട് ജയൻ എന്ന കഥാപാത്രത്തിനോട് ബൈജു കൈയ്യാളിയ അഡ്വ. പ്രേമൻ എന്ന കഥാപാത്രമായിരുന്നു ഈ വാക്കുകൾ ഉരുവിടുന്നത്. സിനിമയിൽ മർമപ്രധാനമായ ഒരു വൈകാരിക രംഗത്താണ് ഈ ഡയലോഗുകൾ വരുന്നതെങ്കിലും പിന്നീട് നിത്യജീവിതത്തിൽ കോമഡി വത്ക്കരിച്ച് ഈ ഡയലോഗുകൾ ഉപയോഗിച്ചവരും ഉപയോഗിക്കുന്നവരുമേറെ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ നീ തീർന്നെടാ, നീ തീർന്ന്! ഡയലോഗിനെക്കുറിച്ച് സിനിമയിൽ ആ ഡയലോഗ് പറഞ്ഞ അഡ്വ പ്രേമന് അതായത് ബൈജുവിന് പറയാനുള്ളതെന്താണെന്ന് കേൾക്കാം. ഡയലോകം EP 3: നീ തീർന്നെടാ, തീർന്ന്!
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
എന്റെ കൈയ്യിൽ ബംഗ്ലാവുണ്ട്, പണമുണ്ട്, ബാങ്ക് ബാലൻസുണ്ട്, എന്തുണ്ട് തന്റെ കൈയ്യിൽ? മേരേ പാസ് മാ ഹെ!
'ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ' ഡയലോഗിനു പിന്നിലെ കഥ പറഞ്ഞ് നവ്യ
ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നൈ വിട്ടു പോവലെ; രജനി സ്റ്റൈലിൽ മമ്മൂട്ടി, തരംഗമായി ബാർ സോംഗ്
വെറും ഷർറാണ് ഞാൻ, ഹറാം പറപ്പിന്റെ കൂടാണ്, റോംഗാണ്, വേറെ മോഡാണ്; വൈറലായി വലിയ പെരുന്നാൾ സോംഗ്