12 മത്സരങ്ങളിൽ എട്ട് ഗോളുകൾ; ലിവർപൂളിൽ റെക്കോഡുകൾ തീർത്ത് ഡിയാഗോ ജോട്ട
ക്ലബ്ബിന് വേണ്ടി കളിച്ച മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നായി നാല് ഗോളുകളും ജോട്ട നേടി. ഒമ്പത് മത്സരങ്ങൾ തികയുന്ന പ്രീമിയർ ലീഗിൽ 20 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ലിവർപൂൾ.
ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലിവർപൂളിന്റെ ഈ സീസണിലെ പ്രധാന സൈനിങാണ് പോർച്ചുഗീസ് മുന്നേറ്റതാരം ഡിയാഗോ ജോട്ട. 41 മില്യൺ യൂറോയ്ക്കാണ് 23കാരനായ വിങ്ങറെ ലിവർപൂൾ സ്വന്തമാക്കുന്നത്. മോ സലാ, സാദിയോ മാനേ, റോബർട്ടോ ഫെർമിനോ എന്നീ ലോകോത്തര മുന്നേറ്റനിരയുള്ള ക്ലബ്ബ് എന്തിന് ഇങ്ങനെയൊരു സൈനിങ്ങിന് മുതിർന്നുവെന്ന് അന്ന് പലരും അത്ഭുതപ്പെട്ടു. ആ ചോദ്യം ചോദിച്ചവരുടെ വായടപ്പിക്കുന്നതാണ് ജോട്ടയുടെ പ്രകടനം.
4 - Diogo Jota is the first player in Liverpool's history to score in each of his first four home top-flight league appearances for the club. Fantastic. pic.twitter.com/AcQ1za4mYE
— OptaJoe (@OptaJoe) November 22, 2020
ലിവർപൂൾ ജേഴ്സിയിൽ 12 മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ ഒരു ഹാട്രിക് അടക്കം എട്ട് ഗോളുകളാണ് ജോട്ട അടിച്ചുകൂട്ടിയത്. പ്രീമിയർ ലീഗിലെ ഹോം മത്സരത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ ഗോൾ കണ്ടെത്തിയതോടെ ആദ്യ നാല് ഹോം മത്സരങ്ങളിലും ഗോൾ നേടിയ ആദ്യ താരമെന്ന ക്ലബ് റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ജോട്ട. നാൽപത്തിയൊന്നാം മിനിറ്റിൽ ആൻഡ്രൂ റോബർട്ട്സൺ നൽകിയ ക്രോസിൽ നിന്ന് കണ്ടെത്തിയ ഹെഡ്ഡറാണ് ജോട്ടയെ റെക്കോഡിനുടമയാക്കിയത്.
പ്രീമിയർ ലീഗിൽ ഏഴ് മത്സരങ്ങളിൽ നിന്നായി നാല് ഗോളുകളാണ് പോർച്ചുഗീസ് താരത്തിന്റെ സമ്പാദ്യം. ക്ലബ്ബിന് വേണ്ടി കളിച്ച മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നായി നാല് ഗോളുകളും ജോട്ട നേടി. ഒമ്പത് മത്സരങ്ങൾ തികയുന്ന പ്രീമിയർ ലീഗിൽ 20 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ലിവർപൂൾ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ക്രിസ്ത്യാനോ ഇല്ല, സുവാരസ് തിരഞ്ഞെടുത്ത അഞ്ച് ലോകോത്തര സ്ട്രൈക്കർമാർ ഇവരാണ്
സ്പാനിഷ് ഫുട്ബോളിലെ ഈ അപൂർവ റെക്കോഡ് ഇനി മെസിക്ക് സ്വന്തം
2020ൽ ക്രിസ്ത്യാനോയ്ക്ക് ഇത്രയും റെക്കോഡുകൾ സ്വന്തമാക്കാനായേക്കും
എർലിങ് ഹാലൻഡ്: യുണൈറ്റഡിന് മുൻപ് ഡോർട്ട്മുണ്ട് റാഞ്ചിയ വണ്ടർ കിഡ് ആര്?